"പെയ്തൊഴിയാന്‍ മേഘങ്ങളില്ലാത്ത വിണ്ണില്‍ നിന്നും
നക്ഷത്രങ്ങള്‍ ഓരോന്നായി താഴെ മണ്ണിലേക്ക്.....
എന്റെ മനസ്സിലേക്ക്... പൊള്ളുന്ന സൂര്യനെക്കാള്‍ ചൂടുള്ള നക്ഷത്രങ്ങള്‍,
എന്തിത്ര കഠിനം എന്ന് നീ ചോദിക്കുമ്പോള്‍, അവയെക്കെങ്കിലും എന്റെ മനസ്സിനെ
ഉരുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു ഞാനും!!!"
"പെയ്തൊഴിയുന്ന മഴമേഘങ്ങള്‍ താരാട്ട് പാടുമ്പോള്‍
ഒന്ന് കൂടി ബാല്യം മനസ്സില്‍ നിറഞ്ഞുവെങ്കില്‍...
ആ നിഷ്കളങ്കത ലഭിച്ചിരുന്നുവെങ്കില്‍...
മനസ്സ് നിറയുമ്പോള്‍.. നിനക്കായ് സ്നേഹം മനസ്സില്‍ സൂക്ഷിക്കുമ്പോള്‍
പ്രിയസുഹൃത്തെ നല്ല നിമിഷങ്ങള്‍ മാത്രം നേരുന്നു നിനക്കായി.. കൂടെ
കൂടിയതിനു... കൂട്ടായി വന്നതിനു, സ്നേഹത്തിനു, കരുതലിന്.. ശാസനകള്‍ക്ക്
എല്ലാം നിന്നോട് നന്ദി പറയുന്നു.... ഹൃദയം കൊണ്ട്... നിറഞ്ഞ മനസ്സോടെ ഒന്ന്
കൂടി പറഞ്ഞോട്ടെ നാളെകള്‍ പുലരുന്നത് നിനക്ക് വേണ്ടി മാത്രമാണ്... അവിടെ
പുഞ്ചിരികള്‍ മാത്രം ഉണ്ടാകട്ടെ... ഓര്‍മ്മകളില്‍, പ്രാര്‍ത്ഥനകളില്‍
എന്നും നീയുണ്ട്... ഓരോ പുഞ്ചിരി കാണുമ്പോഴും, ഓരോ പുതിയ സൗഹൃദങ്ങള്‍
ഇനിയുമുണ്ടാകുമ്പോഴും നഷ്ടപ്പെടുമ്പോഴും എന്റെ മനസ്സില്‍ നീയുണ്ട്...."
"എന്നില്‍ പൊഴിഞ്ഞു വീഴുന്ന ഓരോ മഴത്തുള്ളിയേയും ചിതറിപ്പോകുന്നതിന് മുന്‍പേ പിടിക്കാന്‍ നോക്കുമ്പോഴും കൈപ്പത്തിയില്‍ വീണു കണ്ണുകളിലേക്ക് തെറിക്കുന്ന നീര്‍ത്തുള്ളികള്‍ മാത്രം സ്വന്തമാക്കട്ടെ ഞാന്‍.... അതിലെന്റെ സന്തോഷമുണ്ട് നിലത്തു വീഴാന്‍ അനുവദിച്ചില്ലല്ലോ എന്ന തൃപ്തിയുമുണ്ട്...."
"മണ്ണില്‍ വീണ കണ്ണുനീര്‍ത്തുള്ളികളെ കഴുകിക്കളഞ്ഞു എന്നില്‍ പതിക്കുന്ന ഓരോ മഴത്തുള്ളിയും എനിക്കിഷ്ടമാണു...
വീണ്ടും മണ്ണില്‍ വീണു മണ്ണിന്റെ ഗന്ധം കൊണ്ടെന്റെ മനസ്സ് നിറയ്ക്കുന്ന മഴത്തുള്ളികള്‍....
വിണ്ണിന്റെ ഭാരത്തെ ഇറക്കി വയ്ക്കുന്ന മഴത്തുള്ളികള്‍....
ജാലക വാതിലിലൂടെ ഞാന്‍ കാണുന്ന...
വിജനവീഥികളില്‍ ഞാനനുഭവിക്കുന്ന മഴത്തുള്ളികള്‍...
ഇന്നത്തെ മഴയില്‍ ആര്‍ദ്രമായ ഹൃദയം കൊണ്ട് നിനക്കായ് നന്മകള്‍ നേരുന്നു....."
"എന്നില്‍ നിന്നുമകന്നു ഇനി നിന്നിലേക്ക് ഒരു യാത്ര....
എന്റെ സങ്കല്പങ്ങളിലൂടെ ഒരു യാത്ര....
തിര തീരത്തോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വരുന്നു...
നിന്നിലെ മണല്‍ത്തരികളെയാണെനിക്കിഷ്ടം... .
പാറക്കെട്ടുകളെയല്ല...!!"
"മോഹങ്ങളുപേക്ഷിച്ചു, സ്വപ്നങ്ങളും...
ആശകളെ വെടിഞ്ഞു, നിരാശകളെയും...
സ്നേഹം കൈവിട്ടു, ദ്വേഷത്തെയും...
സുഖങ്ങളെ നിനക്കായി നല്‍കി,
ദുഃഖങ്ങളെ ഞാന്‍ തന്നെയെടുത്തു...
മനസ്സുമാത്രം സ്വന്തമാക്കി
ഇനിയുമൊരു യാത്ര....
അറിയാത്ത നിന്നിലൂടെ..
അറിയാത്ത എന്നിലൂടെ...
ഇല്ലാത്ത സ്വപ്നങ്ങളിലൂടെ...
നീയെന്ന ഇല്ലാ പ്രതീക്ഷയിലൂടെ..
മറക്കുവാന്‍ സമയമായി...
മറക്കുവാന്‍ സമയമില്ലാതെയുമായി..
നീയെന്ന പ്രതീക്ഷയ്ക്കുമപ്പുറം
കാലത്തിനിപ്പുറം...
കരലാളനങ്ങള്‍ നല്കുവാനായ്..
കാത്തു നില്‍പ്പുവെന്‍ പ്രണയിനി..
സര്‍വ്വതിനെയും പ്രണയിക്കുന്നവള്‍..
എല്ലാവരെയും സ്വന്തമാക്കുന്നവള്‍...."
സ്നേഹം കൈവിട്ടു, ദ്വേഷത്തെയും...
സുഖങ്ങളെ നിനക്കായി നല്‍കി,
ദുഃഖങ്ങളെ ഞാന്‍ തന്നെയെടുത്തു...
മനസ്സുമാത്രം സ്വന്തമാക്കി
ഇനിയുമൊരു യാത്ര....
അറിയാത്ത നിന്നിലൂടെ..
അറിയാത്ത എന്നിലൂടെ...
ഇല്ലാത്ത സ്വപ്നങ്ങളിലൂടെ...
നീയെന്ന ഇല്ലാ പ്രതീക്ഷയിലൂടെ..
മറക്കുവാന്‍ സമയമായി...
മറക്കുവാന്‍ സമയമില്ലാതെയുമായി..
നീയെന്ന പ്രതീക്ഷയ്ക്കുമപ്പുറം
കാലത്തിനിപ്പുറം...
കരലാളനങ്ങള്‍ നല്കുവാനായ്..
കാത്തു നില്‍പ്പുവെന്‍ പ്രണയിനി..
സര്‍വ്വതിനെയും പ്രണയിക്കുന്നവള്‍..
എല്ലാവരെയും സ്വന്തമാക്കുന്നവള്‍...."
എന്റമ്മേ ............! 50 എണ്ണമോ .. എഫ് ബീയിലേ വരികള്‍
ReplyDeleteപൊസ്റ്റിയതാണല്ലേ ..!
ഇനിയുമൊരു യാത്ര....
അറിയാത്ത നിന്നിലൂടെ..
അറിയാത്ത എന്നിലൂടെ...
ഇല്ലാത്ത സ്വപ്നങ്ങളിലൂടെ...
നീയെന്ന ഇല്ലാ പ്രതീക്ഷയിലൂടെ..
മറക്കുവാന്‍ സമയമായി...
മറക്കുവാന്‍ സമയമില്ലാതെയുമായി..
മറക്കുവാന്‍ സമയമില്ലാതായതൊ , അതൊ മനപൂര്‍വം
മനസ്സിനേ മാറ്റി നിര്‍ത്തുന്നോ .. എല്ലാം നിത്യ തന്നെ പറയുന്നു ...!
എന്നാലോ നിത്യക്ക് ഒന്നിനുമാകുന്നില്ല, അത്രക്ക് വിങ്ങുന്നുണ്ട് ഹൃത്ത് ....
ഒരു കനലെരിയുന്നത് അറിയുന്നുണ്ട് , ഒരൊ കാറ്റിലും അവ കത്തുന്നുണ്ട് ..
ഒരൊ മഴയും കെടുത്താനാഞ്ഞിട്ടും , മറ്റൊരു കാറ്റിന് കൊളുത്താന്‍
പാകത്തില്‍ അവയിപ്പൊഴും ഉള്ളില്‍ എരിഞ്ഞു കിടക്കുന്നു ......
ഞാന്‍ എന്തു പറയും സോദരാ .....! ചേര്‍ത്ത് പിടിക്കുന്നു ..
കാലം സുഖദം പകരട്ടെ ..... ദൂരെ ഒരു മഴയുണ്ട് , നിന്റെ കണ്ണുകളിലേക്ക്
നിന്റെ കരളിലേക്ക് പെയ്യുവാന്‍ വെമ്പി .. അതു വരും ഒരു കൂട്ടം കാര്‍മേഘങ്ങളായീ
അന്നീ എരിഞ്ഞു വീണ നക്ഷത്രങ്ങള്‍ക്ക് മുകളില്‍ അവ സ്നേഹ മഴ ചൊരിയും ..
ഉം... അതേ.. എഫ് ബി യിലെ പോസ്റ്റുകള്‍....
Deleteമനസ്സ് കൊണ്ടവിടെ എഴുതുമ്പോള്‍...
ഇവിടെ കുറിക്കാന്‍ വിട്ടു പോയവ....
എല്ലാം ഒരിടത്ത് കൊണ്ട് വരണമെന്ന് തോന്നി...
ഒന്നായി... ഒന്നുമാത്രമായി തീര്‍ക്കാന്‍.... ഒരിഷ്ടം.... വെറുതേ...
അതേ പ്രിയ കൂട്ടുകാരാ....
നമ്മുടെ ജീവിതം തന്നെ ഒരു യാത്രയല്ലേ...
ജനനത്തില്‍ തുടങ്ങി...
ആദ്യത്തെ കരച്ചില്‍ വെടിഞ്ഞു പുഞ്ചിരിയെ പുല്‍കി..
സങ്കടങ്ങളില്‍ സന്തോഷം നല്‍കി...
നോവുകളില്‍ സാന്ത്വനമായ്...
വേദനകളില്‍ ആശ്വാസമായ്...
ദുഃഖങ്ങളില്‍ അരികിലണഞ്ഞു...
നല്ലതും കെട്ടതുമായ ഓര്‍മ്മകള്‍ നല്‍കി...
നല്ലതിനെ സൂക്ഷിക്കാനും
കെട്ടതിനെ വെടിയാനും പറഞ്ഞു...
നിന്നില്‍ നിന്ന് എന്നിലേക്കും
എന്നില്‍ നിന്ന് നിന്നിലെക്കും
ഒടുവില്‍ എന്നെയും നിന്നെയും വിട്ടു
നിത്യതയിലേക്കുമുള്ള ഒരു യാത്ര....
ഓരോ നിമിഷം അടര്‍ന്നു പോകുമ്പോഴും
ആ സത്യത്തിലേക്കുള്ള ദൂരം കുറയുന്നു സഖേ...
അത് കൊണ്ട് തന്നെ സമയമില്ലാതാവുന്നു...
എങ്കിലും മനസ്സിനെ മാറ്റി നിര്‍ത്തുന്നില്ല...
വിങ്ങുന്ന ഹൃദയവേവ് നാളെ ഒരു മഴ പെയ്യാന്‍ വേണ്ടി മാത്രമാണ് എന്നറിയാം..
എല്ലാം നിത്യ തന്നെ പറയുന്നു, അല്ലെ കൂട്ടുകാരാ...
ഞാനോര്‍ത്തു പോയി... ചില വാക്കുകള്‍....
ആരോ പറഞ്ഞതും മറുപടി പറഞ്ഞതുമായ നിമിഷങ്ങളെ...
വാക്കുകള്‍ കൊണ്ട് അമ്മാനമാടി ഞാന്‍ ചോദ്യങ്ങളെ വഴി മുട്ടിക്കുന്നു എന്ന് കേട്ട നാളുകളെ...
ഉത്തരങ്ങളില്‍ തൃപ്തിയാവാത്ത ചോദ്യങ്ങള്‍....!!!!!
അറിയാത്തത് ഒന്ന് മാത്രം സഖേ....
എന്തിനീ ചോദ്യങ്ങള്‍...?
ഉത്തരങ്ങള്‍ പറഞ്ഞു കൊണ്ടെയിരിക്കുമ്പോള്‍ പിന്നെയുമെന്തിനു...?!!
ഒരു കനലല്ല കൂട്ടുകാരാ... ചെറിയൊരു നാളം...
ഏതൊരു ചെറുകാറ്റിനും അണയ്ക്കാന്‍ പാകത്തില്‍ ഒരു മെഴുതിരി നാളം...
ഉരുകിയുരുകി അണയുവാന്‍ മാത്രം ആഗ്രഹമുള്ള....
അതെങ്കിലും ആഗ്രഹിക്കെണ്ടേ... ആഗ്രഹിച്ചോട്ടെ....
അറിയാം പ്രിയ സ്നേഹമേ...
വാക്കുകള്‍ക്കപ്പുറം പറയുവാന്‍ നമുക്കൊരുപാടുണ്ട്...
മനസ്സിന് മാത്രം അറിയുന്നത്....
മനസ്സ് കൊണ്ട് മാത്രം സംവേദിക്കാന്‍ കഴിയുന്നത്...
അറിയുന്നു ഞാന്‍.. നീയെന്നെ അറിയുന്ന പോലെ...
കാലം മായ്ക്കാത്തതായെന്തുണ്ട്...
അത് കൊണ്ടിന്നു പ്രണയം കാലത്തിനോട്...
കാലം നല്‍കിയ എല്ലാത്തിനോടും...
ആ കാലത്തിനപ്പുറം പെയ്തൊഴിയുന്ന മഴയില്‍ നിറയുന്ന എന്റെ മനസ്സ് കാണുന്നില്ലേ കൂട്ടുകാരാ...
അന്നവര്‍ വരും ഒരു സ്നേഹ മഴ ചൊരിയാന്‍... തീര്‍ച്ചയാണ്...
എന്നും അങ്ങനെയേ സംഭവിച്ചിട്ടുള്ളൂ....
എല്ലാം കഴിഞ്ഞു.... ഒരുപിടി ഓര്‍മ്മകള്‍ക്ക് മുകളില്‍..
സ്നേഹത്തിന്റെ പൂച്ചെണ്ടുകള്‍ വയ്ക്കാന്‍...
അതെ തീര്‍ച്ചയാണ് അവര്‍ വരും.... എല്ലാവരും....
അത്രമെലെന്നെ പ്രിയം... എനിക്ക് പ്രിയം....
നഷ്ട്ടപ്പെടലിന്റെ വേദനയും,അതില്‍ നിന്നുണ്ടാകുന്ന ആധിയും, അതില്‍ നിന്നും രക്ഷപ്പെടാന്‍ എടുക്കുന്ന സമയവും , അത് നമ്മളിലുണ്ടാക്കുന്ന സ്വഭാവ വ്യതിയാനങ്ങളും , അത് അനുഭവിച്ചവര്‍ക്കെ, അനുഭവിക്കുന്നവര്‍ക്കെ മനസിലാകൂ .അതുകൊണ്ട് തന്നെ നിത്യയുടെ മനസ് കുറെയൊക്കെ എങ്ങനെയാകുമെന്ന് മനസിലാകുന്നുണ്ട്. കാലം മായ്ക്കാത്ത വേദനകളില്ല എന്നല്ലേ. എല്ലാ വേദനകളും പിന്നീട് ഓര്‍മകളില്‍ ഇടയ്ക്കിടെ വന്നു നീറ്റിക്കുന്ന ഒന്നായി മാറും. നിത്യയുടെ പോസ്റ്റുകള്‍ വായിക്കാന്‍ ഇഷ്ട്ടം പക്ഷെ മനസ്സില്‍ ഒരു വേദന അവശേഷിപ്പിക്കും ..എത്രയും പെട്ടെന്ന് സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് മടങ്ങട്ടെ എന്ന് ആശംസിക്കുന്നു.
ReplyDeleteകഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ജീവതത്തിലെ നഷ്ടങ്ങളാണ്...
Deleteഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത നഷ്ടങ്ങള്‍....
ആ നിമിഷങ്ങളില്‍ നല്ലതും ചീത്തയും ഒരു പോലെയുണ്ട്...
നല്ലവ ഓര്‍മ്മകളില്‍ നില്‍ക്കുന്നു...
ചീത്തയായവ മറക്കാതെയും...
മനസ്സ് മനസ്സിലാക്കുന്നതില്‍ സന്തോഷം...
എങ്കിലും തെറ്റായി പോകാതിരിക്കാന്‍ പറഞ്ഞോട്ടെ...
ദുഃഖങ്ങള്‍, വേദനകള്‍ ഇവയുടെ സമ്മിശ്രം തന്നെയാണ് ജീവിതമെങ്കിലും..
ഓരോ നിമിഷത്തെയും അഭിമുഖീകരിക്കാനുള്ള ധൈര്യം തന്നിരിക്കുന്നു കാലം....
വേദനകളെ സ്നേഹിക്കണം.... അതായിരുന്നു പഠിച്ചത്.... അത് കൊണ്ടാവാം പോസ്റ്റുകളിലും വേദനകള്‍...
ജീവിതം സന്തോഷം തന്നെ നീലിമാ....
ഒരു തീരാ നഷ്ടം തന്ന നോവുകള്‍, അറിയുന്നു വാക്കുകളെ, മനസ്സിനെ.... കാലം തീര്‍ക്കാത്ത വേദനകളില്ല... ഓര്‍മ്മകളില്‍ നല്ല നിമിഷങ്ങള്‍ മാത്രം സൂക്ഷിക്കുക...