ഞാനെഴുതുന്നത് നിങ്ങള്‍ക്ക് വേണ്ടി മാത്രമായിപ്പോകുന്നോ എന്നാണു!! എഴുത്തുകാലങ്ങളെ മറന്നു ഞാനെങ്ങോ പോയതായിരുന്നു, അക്ഷരങ്ങളുടെ കൂടിച്ചേരലുകള്‍ കൊണ്ട് കവിതകള്‍ ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞ നാളുകളില്‍ ഞാനീ ലോകം ഉപേക്ഷിച്ചു പോയതാണ്.... പിന്നെയും പിന്നെയും എന്നെ തിരിച്ചു വിളിക്കുന്നതെന്തിനാണ്!! എന്നില്‍ വാക്കുകള്‍ കവിതകളാവില്ല, എന്തിനധികം അവയ്ക്കെപ്പോഴും ഒരു വിലാപത്തിന്റെ ധ്വനി മാത്രമായിരുന്നു. വേദനകളല്ലല്ലോ ഒരു വായന വായനക്കാരനു നല്‍കേണ്ടത്, വായനക്കാരനെ ഹൃദയം നിറയ്ക്കുന്ന സന്തോഷത്തില്‍, അവന്റെ മറ്റെല്ലാ ദുഃഖങ്ങളെയും മറന്നു ഒരു പുതു ചിന്ത, പുതിയ വഴി നല്കുന്നതായിരിക്കണം ഓരോ എഴുത്തും. അത് കൊണ്ടാണ് ഞാന്‍ നിങ്ങളെ വായിക്കുന്നത്; എന്ന് കരുതി അങ്ങനൊന്ന് എന്നില്‍ നിന്നുണ്ടാവില്ല എന്നെനിക്ക് ഉറപ്പായിരുന്നു. കാരണം ഞാനെന്‍റെ മനസ്സ് റിഫ്രെഷ് ചെയ്തെടുക്കാന്‍ വേണ്ടി മാത്രമായിരുന്നു എഴുതിയവയൊക്കെ. ഓരോ എഴുത്ത് കൊണ്ടും എന്‍റെ നോവുകളെ കടലാസില്‍ പകര്‍ത്തി മനസ്സിനെ കൂടുതല്‍ സന്തോഷത്തിലേക്ക് കൊണ്ടെത്തിക്കുക എന്ന്. എന്‍റെ നോവുകളെ നിങ്ങളോട് പങ്ക് വച്ചു നിങ്ങളെ നോവിക്കാന്‍ വിട്ടിട്ടു സന്തോഷം തേടി പോയ ഒരുവനായി നിങ്ങളെന്നെ വിശേഷിപ്പിച്ചാലും കുഴപ്പമൊന്നുമില്ല. നിങ്ങള്‍ക്കങ്ങനെ പറയാന്‍ കഴിയില്ലെന്ന്, പങ്ക് വയ്ക്കാന്‍ വേണ്ടി മാത്രമാണ് നിങ്ങള്‍ വന്നതെന്ന് എന്നേക്കാള്‍ അധികം നിങ്ങള്‍ക്കും അറിയാം. അത് കൊണ്ടാവണം എന്നെയെന്ന പോലെ ഞാന്‍ നിങ്ങളെയും സ്നേഹിക്കുന്നത്, അത് നിങ്ങള്‍ അറിഞ്ഞാലും ഇല്ലെങ്കിലും ഞാന്‍ സ്നേഹിച്ചു കൊണ്ടേയിരിക്കും.
No comments:
Post a Comment