വരണ്ടുണങ്ങിയ മണ്ണില്‍ പൊടുന്നനേ ഒരു മഴ പെയ്ത പോലെ...
മണ്ണിനടിയില്‍ ഏതോ പുരാതനകാലത്ത്
എവിടെനിന്നോ പാറിവന്നു ഉറങ്ങിപ്പോയ ഒരു വിത്ത്,
ജീവന്റെ അംശം ഇനിയും നഷ്ടപ്പെടാത്ത അതിനെ ചുംബിച്ചുണര്‍ത്താന്‍ മഴത്തുള്ളികള്‍...
പ്രണയവും അത് പോലെയായിരിക്കണം..
എന്നോ ഉറങ്ങിപ്പോയ മണ്‍മനസ്സിനെ
ഏതോ അകലങ്ങളില്‍ നിന്നും വന്ന മറ്റൊരു മഴമനസ്സ് നനയിച്ചു കടന്നു പോകുന്ന പോലെ....
നിരന്തരം നിരന്തരം സംസാരിച്ചു കൊണ്ടേ....
മഴ പോലെ പെയ്തു കൊണ്ടേ..
വാക്കുകളില്‍ ഒന്ന് കൊണ്ട് പോലും നോവിക്കാതെ അത്രയേറെ കരുതലോടെ....
ഓരോ വാക്ക് കൊണ്ടും മനസ്സിലെ ഓരോ നോവിനേയും കളഞ്ഞു കൊണ്ട്..
മൗനവാത്മീകത്തില്‍ നിന്നും വാക്കുകളുടെ ഹര്‍ഷഘോഷങ്ങളിലേക്ക് പതിയെ കൈപിടിച്ച് നടത്തിക്കൊണ്ട്...
ഇന്നലെ മഴയായിരുന്നു...
ഇനിയും നിര്‍ത്താതെ പെയ്തു കൊണ്ടേയിരിക്കുന്ന മഴ.....
കണ്ടിരിക്കേ... കേട്ട് കേട്ടിരിക്കേ... മഴയുടെ താളം, മനസ്സിന്റെ താളമായി... മനസ്സും പെയ്ത്...
പ്രണയത്തിലായിരിക്കുമ്പോള്‍ നാമൊരു മഴ നനയുകയാണ്.... :)
കടുത്ത കളര്‍ കണ്ണിനെ കുഴക്കിക്കളഞ്ഞു!
ReplyDeleteഎങ്കിലും വായിച്ചു.നല്ല വരികള്‍ കവിതപോല്‍
ആശംസകള്‍
എന്ത് കൊണ്ടോ ചുവപ്പിനോട് ഈയിടെ ഇഷ്ടക്കൂടുതല്‍... മുറിപ്പാടുകളുടെ നിറങ്ങള്‍ പോലെ...
Deleteകഷ്ടപ്പെട്ടു വായിച്ച വായനയ്ക്ക് ഹൃദ്യമായ നന്ദി തങ്കപ്പന്‍ ചേട്ടാ......