ഏറെ നിശ്ശബ്ദമായി...അത്രയാഴത്തില്‍ എന്നിലെ നിന്നോട്....... ഒരിക്കല്‍ക്കൂടി.
ഒരു മനസ്സുണ്ടായിരുന്നു നീ നിറഞ്ഞ,
നന്മകള്‍ നിറഞ്ഞ ഒരു മനസ്സ്...!
എല്ലാത്തിനെയും സന്തോഷത്തോടെ സ്വീകരിച്ചിരുന്ന...
ഏതൊന്നിനെയും ഉള്ളിന്റെയുള്ളില്‍ കൊണ്ട് നടന്ന...
നിര്‍മ്മലമായൊരു മനസ്സ്....!പലപലപ്പോഴായി ഓര്‍മ്മകള്‍ മഴയായി പെയ്യാറുണ്ടായിരുന്ന....
ഒരു വാക്കിലെ പോലും സ്നേഹത്തെ ഏറെ വിലമതിക്കുന്ന...
എപ്പോഴുമെപ്പോഴും സ്വന്തമായതിനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന..
പളുങ്ക് പോലെ തെളിഞ്ഞൊരു മനസ്സ്.......
കാലം എന്നും ഒരുപോലെയല്ലല്ലോ....
ഓരോ നിമിഷവും, ഓരോ നിമിഷവും കടന്നു പോകുമ്പോള്‍ പതിയെ പതിയെ മറയുന്ന പലതും...
സ്വന്തങ്ങള്‍, ബന്ധങ്ങള്‍, സ്നേഹങ്ങള്‍, ഇഷ്ടങ്ങള്‍, ഓര്‍മ്മകള്‍....
അങ്ങനെയങ്ങനെ ഓരോന്നായി ഓരോന്നായി മറയുന്ന കാലത്തില്‍.....
നിറം നഷ്ടപ്പെട്ട, നന്മകള്‍ നഷ്ടപ്പെട്ട മനസ്സ്....
നീ ഇല്ലാതാവുക എന്നാല്‍ നന്മകളും ഇല്ലാതാവുക എന്നല്ലേ..
മറക്കാന്‍ പറയുമ്പോള്‍ എന്തെ നീ ഓര്‍ത്തില്ല..
മറവിയും മരണമാണെന്ന്..
ഇതെന്നാ ഇപ്പോ നിരന്തരശോകം???
ReplyDeleteമറവിയോടുള്ള വാക്കുകള്‍ ശോകമായിരിക്കണം... :)
Delete