Sunday, July 3, 2016

ഏതകലങ്ങളില്‍  നിന്നാണോ നമ്മള്‍ വന്നത്.. ഏതകലങ്ങളിലേക്കാണോ നമ്മള്‍ പോകേണ്ടത്...
അറിയാത്ത വഴികളില്‍ സഹായാത്രികരായതും.. വഴിമാറി സഞ്ചരിച്ചതും.. മറ്റൊരു വഴിയില്‍ വീണ്ടും കണ്ടതും.. കണ്ടും കാണാതെയും, അറിഞ്ഞും അറിയാതെയും ഈ യാത്രയിങ്ങനേ.. പലവുരു പോവുമ്പോഴും, ഏതെങ്കിലും ഒരുകാലത്തില്‍ വച്ചൊരാള്‍ എന്നേക്കുമായി യാത്ര പറയുമ്പോഴും, ഓര്‍മ്മക്കാടുകളില്‍ പുതിയൊരു തളിര്‍ നാമ്പിടുന്നതും, മനസ്സ് പെയ്യുന്നതും, ഹൃദയം ആര്‍ദ്രമാകുന്നതും ഞാന്‍ അല്ലെങ്കില്‍ നീയറിയുന്നുണ്ട്... ആരും കൂടെയില്ലാത്ത വഴികളില്‍, ചില യാത്രകളില്‍ അനുവാദമില്ലാതെ നീ കടന്നു വരുന്നത് കൊണ്ടാവണം ഈ വഴികളുപേക്ഷിക്കാന്‍ എനിക്ക് മനസ്സ് വരാത്തത്...

4 comments:

  1. അറിഞ്ഞും അറിയാതെയുമുള്ള യാത്രയങ്ങനെ പോകട്ടേ!!!!

    ReplyDelete
    Replies
    1. ദൂരമെത്രയെന്നറിയാതെ...

      Delete
  2. ചൊട്ടയിലെ ശീലം ചുടലവരെ തന്നെ.....
    ആശംസകള്‍

    ReplyDelete