Sunday, December 13, 2015

വേര്‍പാടുകള്‍.... 
ഇനിയൊരിക്കല്‍  കൂടി  കാണാതാവുന്ന  മുഖങ്ങള്‍..
ഓര്‍മ്മകളില്‍  സ്നേഹവും  വാത്സല്യവും കരുതലും..
നിശ്ശബ്ദമായ്‌ പോയയിടങ്ങള്‍.. ഒറ്റമുറികള്‍.. ഒരു കട്ടില്‍..
മരണത്തിനപ്പുറം മറ്റൊരു ലോകത്തിരുന്നു അവര്‍ നമ്മെ കാണുന്നുണ്ടാകുമോ..
അവരെയോര്‍ത്തുള്ള നമ്മുടെ ഓര്‍മ്മകളില്‍, നോവുകളില്‍ നാമറിയാതെ അവര്‍ കൂടെ  പങ്ക് ചേരുന്നുണ്ടാവുമോ...!
വെറുതെയെങ്കിലും ഇനിയൊരിക്കല്‍ കൂടി കാണാനാവുമോയെന്നു മനസ്സ്..
ഇല്ലെന്നു മറുപടി!

2 comments:

  1. വേർപാടിന്റെ വിഷമം!!!!!

    ReplyDelete
    Replies
    1. വാനത്തോട് വിടപറയുന്ന മേഘങ്ങളേ പോലെ..

      Delete