നിന്റെ അസാനിധ്യം എന്നെ നോവിക്കുന്നുണ്ട്! എങ്കിലും ശീലമായിരിക്കുന്നു. എന്ത്കൊണ്ടെന്ന ചോദ്യങ്ങള്‍.. ഇഷ്ടങ്ങളും സ്നേഹവും തനതായിരിക്കണം, ഒരു നദി പര്‍വ്വതങ്ങളില്‍ തുടങ്ങി കടലില്‍ എത്തുന്നത് വരെ സ്വന്തം വഴികള്‍ സ്വയം തിരഞ്ഞു കണ്ടുപിടിക്കും എന്ന് പറയുന്നവര്‍ക്കിടയില്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ഞാനെന്നെ തന്നെ സ്നേഹിക്കാന്‍ തുടങ്ങുകയാണ്.....! അത്രമേല്‍ നീയെന്നില്‍ നിറഞ്ഞതു കൊണ്ടായിരിക്കണമത്... അങ്ങനെയങ്ങനെ എന്നിലെ നിന്നെ.. നിന്നിലൂടെ എന്നെത്തന്നെ സ്നേഹിച്ചു ഒരു കാലത്ത് ഞാന്‍ നിന്നെ, എന്തിന് എന്നെ പോലും, മറന്നു പോയെന്നു വരാം.... ആ കാലത്ത്, ഒരു പക്ഷേ അതിനുമാത്രം കാലം ഇനിയുമെന്നില്‍ അവശേഷിച്ചിരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, നീയെത്തിയാല്‍ ആരായിരുന്നു എന്ന ചോദ്യം നിന്നെ നോവിക്കാതിരിക്കാനായി; നോവിക്കാതിരിക്കനായി മാത്രം ഇന്നെനിക്ക് എഴുതേണ്ടി വരുന്നു....!
നോവാത്ത എഴുത്ത്.
ReplyDeleteനന്ദി സുധി.
Deleteശീലമായി പോകുന്ന ചില നോവുകൾ ... ഈ എഴുത്തിനു എന്റെ ആശംസകൾ.
ReplyDeleteആശംസകള്‍ക്ക് നന്ദി ഷഹീം..
Delete