Saturday, August 8, 2015

ചിലയിടങ്ങള്‍... ചില മുഖങ്ങള്‍.. ചില വാക്കുകള്‍.. ചില ചിത്രങ്ങള്‍.. ചില കഥകള്‍.. ചില ജീവിതങ്ങള്‍.....
ചിലതുകള്‍... അവ നമ്മെ നമ്മുടെ കഴിഞ്ഞ കാലങ്ങളിലേക്ക് കൊണ്ട് പോകും..
ആ അവസ്ഥകളില്‍ കൂടി ഒരോര്‍മ്മസഞ്ചാരം നടത്തിക്കും...
അവിടെ നാം അനുഭവിച്ചതൊക്കെ... സ്നേഹം, ദ്വേഷം, സന്തോഷം, വിരഹം, നോവ്‌, വേദന, വാത്സല്യം. കരുതല്‍.... എല്ലാം എല്ലാം നാം ഒരിക്കല്‍ കൂടി അറിയും...
തിരികെ നേടാന്‍ വേണ്ടി തന്നവയല്ലെങ്കില്‍ കൂടി, നേടിയവയില്‍ എത്രമാത്രം തിരിച്ചു കൊടുക്കാതിരുന്നു എന്ന് നാം ഓര്‍ക്കും...
കടന്നു പോകുന്ന നിമിഷങ്ങള്‍.... ദിവസങ്ങള്‍.. വര്‍ഷങ്ങള്‍...
ഇനിയൊരിക്കലും തിരിച്ചു വരാതെ കാലത്തിന്റെ ഏടുകളില്‍ അവ നിതാന്തനിദ്രപൂകുമ്പോള്‍ നാമെന്തേ അറിയാതെ പോകുന്നു....... നാമെന്തേ പരസ്പരം അറിയാതെ പോകുന്നൂ...! മുറിപ്പാടുകള്‍ അതെനിക്കും നിനക്കും ഒരുപോലെയെന്നു എത്രവട്ടം മറഞ്ഞുപോയ ഏടുകള്‍ പറഞ്ഞുതന്നിരിക്കുന്നു...
അവകാശപ്പെടാനോ, അധികാരം പറയാനോ മാത്രം യാതൊന്നും സ്വന്തമാക്കാതിരിക്കുക..
ഒന്നും നല്‍കാതെയുമിരിക്കുക...
ശീലിച്ചു പോയിരിക്കുന്നു... ഞാനും നീയും...

2 comments:

  1. ശീലിച്ചതല്ലേ പാലിക്കു.............
    ആശംസകള്‍

    ReplyDelete