വാക്കുകള്‍........
ചില വാക്കുകള്‍ ചില ഓര്‍മ്മപ്പെടുത്തലുകളാണ്....
പറയാതെ പോയ നിമിഷങ്ങളെ കുറിച്ചോര്‍ത്തല്ല..
ഇനി കാണുമ്പോള്‍ പറയാനുള്ള വാക്കുകളെ കുറിച്ചോര്‍ത്താണ് ആധി മുഴുവനും...
എനിക്കെന്റെ വാക്കുകള്‍ മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുന്നു...
സ്നേഹത്തിന്റെ, ഇഷ്ടങ്ങളുടെ ചങ്ങലക്കണ്ണികളില്‍ നിന്നെന്നെ വേര്‍പെടുത്തിയതെന്തേയെന്നു നീ പരിഭവം കൊള്ളാതിരിക്കുക...
ഏറ്റവും സ്വതന്ത്രമാകുമ്പോള്‍ മാത്രമേ സ്നേഹം അതിന്റെ പൂര്‍ണ്ണതയില്‍ എത്തൂ എന്നറിയുക...
ഏറ്റവുമധികം തനിച്ചാകുമ്പോള്‍ ഏറ്റവുമധികം നിന്നെയോര്‍ക്കുന്നു..
തനിച്ചിരിക്കണം.... എനിക്ക് നിന്നോട് പറയാനുള്ളത് മുഴുവന്‍ എന്നോട് തന്നെ പറഞ്ഞു തീര്‍ക്കണം....
മൗനത്തിലാവുകയെന്നാല്‍ ഒരു വാക്ക് കൊണ്ട് പോലും മുറിപ്പെടുത്താന്‍ വയ്യാതാവുക എന്നാണു..

വാക്കുകൾ കൊണ്ടു അഭിനയിക്കാൻ അറിയുന്നവർ ആണെങ്കിൽ മൌനത്തിൽ ആകേണ്ട കാര്യമില്ല ഹരിതാ..;)
ReplyDeleteഅഭിനയിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു, സുമേച്ചീ.. :)
Delete