Saturday, August 8, 2015

നദിയും നീയും ഒരുപോലെ...
ഉറവിടങ്ങള്‍ക്കൊരിക്കലും സ്വന്തമാകാതെ...
അകലേക്ക് അകലേക്ക് എന്നോതി...
ആഴങ്ങള്‍ തിരയുന്നവര്‍...
ചേരുന്നിടങ്ങളില്‍ നിന്നങ്ങോട്ട്‌ നീയേത് ഞാനേതെന്നറിയാതെ..
നാമൊന്നെന്നറിയാതെ പരസ്പരം തിരഞ്ഞും തപിച്ചും
ആവിയായി, മേഘമായി, മഴയായി, പുഴയായി വീണ്ടും....
വീണ്ടും തുടരുന്ന യാത്രകള്‍...

2 comments:

  1. ആകാശങ്ങള്‍ തിരഞ്ഞ് ഒടുവില്‍ അനന്തതയിലേക്ക് വിലയംപ്രാപിക്കുന്നവര്‍...
    ആശംസകള്‍

    ReplyDelete