Sunday, December 7, 2014

ആനന്ദധാര - ബാലചന്ദ്രന്‍ ചുള്ളിക്കാട്

​ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര ചാറി​ച്ചുവപ്പിച്ചൊരെന്‍ പനീര്‍പൂവുകള്‍
കാണാതെ പോയി നീ നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്ന് തൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍..
ഒന്ന് തൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍..
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്കാല സന്ധ്യയാണ് ഇന്നുമെനിക്ക് നീയോമനേ 
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്കാല സന്ധ്യയാണ് ഇന്നുമെനിക്കു നീയോമനേ 
ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന
ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന

6 comments:

  1. "അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
    കുങ്കുമം തൊട്ടു വരുന്ന ശരത്കാല സന്ധ്യയാണ് ഇന്നുമെനിക്കു നീയോമനേ...." ഈ കവിതയിലെ ഇഷ്ടപ്പെട്ട വരികളാണിത്... ചുള്ളികാട് മാഷിന്റെ കവിതകളാണല്ലോ മറ്റ് രണ്ടു പോസ്റ്റുകളും... :) :)

    ReplyDelete
    Replies
    1. ആത്മാവില്‍ സ്പര്‍ശിക്കുന്ന വരികള്‍..
      കവിതകള്‍ കേട്ട് കൊണ്ടെഴുതി നോക്കിയതാണ്.. :) ഒന്ന് പരിഭാഷയാണ്..
      ശുഭരാത്രി മുബി..

      Delete
  2. കാണാതെ പോയി നീ നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍............

    ReplyDelete
    Replies
    1. ഹേയ്.. അങ്ങനെ കാണാതെ പോകയൊന്നുമില്ല കീ...
      ശുഭദിനം..

      Delete
  3. കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷങ്ങളില്‍ ഒരുപാട് സന്തോഷം... :)

      Delete