Wednesday, December 10, 2014

കാലം കരുത്തു നല്‍കുന്ന മനസ്സ്....
ഏതൊന്നിനു മേലും ശാന്തമാകാനുള്ള സഹനം..
ഒരദ്ധ്യായം കൂടി കഴിയുന്നു..
അടച്ചു വച്ച താളുകള്‍ ഹൃദിസ്ഥമാണ്..
ആയതിനാല്‍ പിന്നീട് തുറന്നു നോക്കേണ്ടി വരുന്നുമില്ല..
ഇനി മറന്നു പോയാലും പുതിയ അദ്ധ്യായം പഴയതിനെ ഉള്‍ക്കൊള്ളുന്നു!
ജീവിതം ഏടുകള്‍ മറിച്ചിടുന്നു...
ചുവന്ന മഷി കൊണ്ട് എഴുതപ്പെടുന്ന വാക്കുകള്‍..
ഏറ്റവും പ്രിയപ്പെട്ടതിനെ ഉപേക്ഷിച്ചു കഴിഞ്ഞാല്‍ 
പിന്നീടുള്ള ഉപേക്ഷകള്‍ക്കോ, ഉപേക്ഷിക്കപ്പെടലുകള്‍ക്കോ
ജീവിതത്തില്‍ ഒരു വേദനയും നല്‍കാനാവില്ല..!
"ജീവിതത്തിലെ സന്തോഷങ്ങള്‍ നഷ്ടപ്പെട്ടിടത്തു വീണ്ടും അവയെ തിരയാതിരിക്കുക.."
നീ പറയാറുണ്ട്‌..! നമ്മളറിയാറുണ്ട്....
"മരണത്തില്‍ പോലും സ്നേഹിച്ചവരെ നമുക്ക് നഷ്ടപ്പെടാറില്ല"
സ്നേഹിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുന്നതിലായിരുന്നു നിനക്കെന്നും താത്പര്യം..
"സാധ്യതകളില്‍, മനുഷ്യന്റെ കഴിവുകളില്‍ ഒടുവില്‍ നിന്നില്‍ തന്നെയും വിശ്വസിക്കുക"
എന്ന് നീ പറയുമ്പോള്‍ എനിക്ക് വീണ്ടും എന്നെ വിശ്വസിക്കേണ്ടി വരുന്നു...
"പിടിച്ചടക്കലുകളിലോ കീഴടക്കലുകളിലോ സ്നേഹം ജനിക്കുന്നില്ല"
അല്ലെങ്കിലും സ്നേഹമെങ്ങനെയാണ് സ്വതന്ത്രമല്ലാതാവുന്നത്!
"ഒടുവില്‍ വാക്കുകളേക്കാള്‍ കൂടുതല്‍ നമ്മുടെ മൗനം പറയും"
ഇന്ന് പറയുകയാണ്‌... നമുക്കിടയിലെ മൗനം; അന്ന് പറയാന്‍ മറന്നതെല്ലാം...!

8 comments:

  1. ഹൃദയം കൊണ്ടെഴുതുന്ന വാക്കുകൾ. ഇഷ്ടം.


    ശുഭാശംസകൾ......




    ReplyDelete
    Replies
    1. ഹൃദയം കൊണ്ടൊരിക്കല്‍ പറയപ്പെട്ടവ..
      നന്ദി സൗഗന്ധികം..
      നല്ല നിമിഷങ്ങള്‍..

      Delete
  2. സ്നേഹമെങ്ങനെയാണ് സ്വതന്ത്രമല്ലാതാകുന്നത്! സ്നേഹത്തെ ചങ്ങല കൊണ്ട് ബന്ധിക്കാന്‍ ആര്‍ക്ക് സാധിക്കും!!

    ReplyDelete
    Replies
    1. പലരാല്‍ പലപ്പോഴായി ബന്ധിക്കപ്പെട്ടിട്ടും സ്നേഹം ഇന്നും സ്വതന്ത്രം തന്നെ...
      ശുഭരാത്രി അജിത്തേട്ടാ...

      Delete
  3. സ്നേഹം പിടിച്ചുപറ്റണമെന്നൊരു ചൊല്ലുണ്ട്‌.
    ആശംസകള്‍

    ReplyDelete
    Replies
    1. പിടിച്ചു പറ്റുന്ന സ്നേഹം സ്ഥായിയായുണ്ടാകുമോന്നു സംശയമാണ് തങ്കപ്പന്‍ ചേട്ടാ... (അനുഭവമില്ല..)
      പരീക്ഷിക്കാവുന്നതാണ്.. എന്നാലും വയ്യ.. :)

      Delete
  4. സ്നേഹം അന്ധമാകുമ്പോള്‍ അതും രാജ്യങ്ങള്‍ പോലെ പിടിച്ച്ചടക്കപ്പെടുന്നു...പിടിച്ച്ചടക്കപ്പെടുന്നത്തിന്റെ വികാരങ്ങള്‍ക്ക് സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും .....നന്നായി ..!

    ReplyDelete
    Replies
    1. അന്ധമാകുന്നതെന്തും, അത് സ്നേഹമായാല്‍ പോലും, നാശത്തിലേക്കുള്ള വഴികള്‍ വെട്ടിത്തെളിക്കും... കാലം തെളിയിക്കട്ടെ.. കാത്തിരിക്കൂ..
      നന്ദി സലീം..

      Delete