Wednesday, December 31, 2014

പുതുവത്സരാശംസകള്‍...

ഏവര്‍ക്കും ഹാര്‍ദ്ദമായ പുതുവത്സരാശംസകള്‍...
നന്മകള്‍ മാത്രം..



ഓര്‍ത്തുവയ്ക്കാന്‍ നല്ല നിമിഷങ്ങള്‍ മാത്രം ബാക്കിയാക്കി ഈ രാവ് വിടപറയുമ്പോള്‍ കൂടെ വിട പറയുന്നത് ഒരു ഓര്‍മ്മക്കാലം മുഴുവനും..
നിന്നോടുള്ള സ്നേഹത്തില്‍, നിന്നില്‍ നിന്ന് വിട പറഞ്ഞ നിമിഷങ്ങളെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു...
സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ ഒരു പൂക്കാലം നല്‍കിയവര്‍..
കരുതലിന്റെ, വാത്സല്യത്തിന്റെ നിമിഷങ്ങള്‍ നല്‍കിയവര്‍..
ഇരുളില്‍ വെളിച്ചമായവര്‍, വെളിച്ചത്തില്‍ മറഞ്ഞു പോയവര്‍..
തിരഞ്ഞു വരാനാവാത്ത വിധം അകലേക്ക് മറഞ്ഞവര്‍..
ഹൃദയത്തില്‍ നിന്നടര്‍ത്തി മാറ്റിയവര്‍..
ഹൃദയത്തില്‍ നിന്നടര്‍ന്നു മാറിയവര്‍..
ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയവര്‍...
കൂടെയില്ലെങ്കിലും കൂടെയുണ്ടെന്ന പ്രതീതി സൃഷ്ടിച്ചവര്‍..
കാണാമറയത്ത് പോയാലും കണ്മുന്നില്‍ നില്‍ക്കുന്നവര്‍..
ഓരോ സ്പന്ദനവും സ്നേഹമാണെന്ന തിരിച്ചറിവ് നല്‍കിയവര്‍..
ഏവര്‍ക്കും ഹൃദ്യമായ നന്ദി.... നിറഞ്ഞ സ്നേഹം മാത്രം..
നീ അകലെയാണ്... എങ്കിലും എനിക്കുറപ്പുണ്ട്, ഏതെങ്കിലും ഒരു നിമിഷത്തില്‍ നീയിവിടെയെത്തുമെന്നു..
അപ്പോള്‍, അപ്പോള്‍ മാത്രം നീയറിഞ്ഞാല്‍ മതി നീയൊരിക്കലും അകലെയായിരുന്നില്ലെന്നു..

പുതുവത്സരാശംസകള്‍...
ഓര്‍മ്മകള്‍ എന്നേക്കും..
നന്മകള്‍ ഹൃദയപൂര്‍വ്വം...

6 comments:

  1. സ്നേഹത്തോടെ പുതുവല്‍സരാശംസകള്‍ നിത്യാ....

    ReplyDelete
    Replies
    1. നന്മനിറഞ്ഞ നവവര്‍ഷാശംസകള്‍ മുബീ..

      Delete
  2. നന്മയും,ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.
    സ്നേഹത്തോടെ...

    ReplyDelete
    Replies
    1. തങ്കപ്പന്‍ ചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..
      ദിവസങ്ങള്‍ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാവട്ടെ..

      Delete
  3. നന്മവര്‍ഷമായിരിക്കട്ടെ

    ReplyDelete
    Replies
    1. അജിത്തേട്ടനും കുടുംബത്തിനും സമാധാനവും നന്മയും...

      Delete