Thursday, December 25, 2014

എന്നോളം ആഴ്ന്നിറങ്ങിപ്പോയ നിന്റെ നിശ്ശബ്ദമാം വാക്കുകളെ
ഇനിയൊരു കൈകോര്‍ക്കലുകള്‍ ഇല്ലാത്തവിധം..
ഇനിയൊരു കൂടിച്ചേരലുകള്‍ ഇല്ലാത്തവിധം ഞാന്‍/നീ വേര്‍പെടുത്തുന്നു
പ്രണയവും സ്നേഹവും ഇഷ്ടവും മനസ്സില്‍ നിന്നും കുടിയിറക്കപ്പെടുന്നു..
കടന്നു വരാനാവാത്ത വിധം നിനക്കുള്ള വഴികള്‍ അടച്ചിടുന്നു..
നീ അറിയാതെ പോയി.. വൈകിയെത്തുന്നതെന്തും, 
സ്നേഹമായാല്‍ പോലും, ഉപേക്ഷിച്ചേ ശീലമുള്ളൂ..
നിന്റെ അഹങ്കാരം, നിന്റെ ദുരഭിമാനം എന്നെന്ത് വേണമെങ്കിലും
വിശേഷിപ്പിക്കാനുള്ള അധികാരവും അവകാശവും ഇപ്പോഴും നിന്നില്‍ ബാക്കി നിര്‍ത്തുന്നു..
പതിയെ അതും ഇല്ലാതായേക്കാം...
ഹൃദയം മുറിച്ചൂറ്റി രക്തം വാര്‍ന്നൊഴുകുന്ന സ്നേഹവും, പ്രണയവുമിനിയെനിക്ക് വേണ്ട..
ഈ രാവില്‍, നിശ്ശബ്ദമായ ഈ രാവില്‍ മനസ്സില്‍ നടക്കുന്ന യുദ്ധങ്ങള്‍ക്കൊടുവില്‍
പലതും നാമാവശേഷമായേക്കാം.. പലതും ഉപേക്ഷിക്കപ്പെട്ടേക്കാം.. 
മറുപടികള്‍ ഇല്ലാത്ത വിധം ഞാന്‍ നിശ്ശബ്ദനായേക്കാം...
പറയുവാനുള്ള അവസാന അവസരം പോലും നിനക്ക് നിഷേധിക്കപ്പെട്ടേക്കാം..
ഞാനത്രമേല്‍ സ്വാര്‍ത്ഥനാവുകയാണ്...
കാര്യകാരണങ്ങള്‍ ഇല്ലാതെ.. വാദങ്ങള്‍ കേള്‍ക്കാതെ.. 
കുറ്റസമ്മതമോ പ്രായശ്ചിത്തമോ കണക്കിലെടുക്കാതെ വിധിയെഴുതിയേക്കാം..
ഉപേക്ഷിക്കുമ്പോഴും ഉപേക്ഷിക്കപ്പെടുമ്പോഴും ഒരേ നോവെന്നറിയുമ്പോഴും ഉപേക്ഷിക്കാതെ വയ്യെന്ന് ഇന്നുകള്‍...

8 comments:


  1. ഇതെല്ലാം നിൻറെ നാട്യങ്ങൾ. ഇനിയും എന്നെ ചൂഷണം ചെയ്യാനുള്ള നിൻറെ തന്ത്രങ്ങൾ. കാര്യ കാരണങ്ങൾ ഇല്ലാതെ..... അത് തന്നെയല്ലേ തെളിവ്? ഞാനെത്ര കണ്ടതാണ് നിന്നെ- നിൻറെ മനസ്സ്. മറ്റേതോ ഒരു ഇര നിൻറെ വലയിൽ കുടുങ്ങുന്നുണ്ടാകാം.അത്ര മാത്രം. സ്വാതന്ത്ര്യത്തിന്റെ വായു ഞാൻ ശ്വസിയ്ക്കട്ടെ. ഗുഡ്ബൈ.

    ReplyDelete
    Replies
    1. അല്ലെങ്കിലും എനിക്കെന്നും നടനം തന്നെയായിരുന്നു..
      അത് മനസ്സിലാവാതിരിക്കാന്‍ മാത്രം പാവവുമായിരുന്നു നീ..
      എത്ര വട്ടം ഞാന്‍ നിന്റെ മുന്നില്‍ പുഞ്ചിരിച്ചിരിക്കുന്നു, ഒരിക്കലും അതൊരു നാട്യമായിരുന്നില്ല, ഇപ്പോഴെങ്കിലും നീ വിശ്വസിക്കണം..
      നിന്നെ, നിന്റെ സ്നേഹത്തെ ചൂഷണം ചെയ്യാന്‍ ഇനിയും ഞാനെത്ര മാത്രം തന്ത്രശാലിയാണ്..
      ഈ ഉപേക്ഷിക്കപ്പെടല്‍ എനിക്ക് മുന്നേ നീയറിഞ്ഞത് തന്നെ തെളിവല്ലേ..
      ഇനിയൊരു ഇരയെ കുടുക്കാന്‍ ഞാനെന്റെ വലക്കണ്ണികള്‍ ശക്തമാക്കട്ടെ...
      സ്വാതന്ത്യത്തിലേക്കുള്ള വിടപറയലുകള്‍ ഒറ്റവാക്കില്‍ ഒതുകാനാവുന്നതല്ല..
      അതെത്ര മാത്രം മനോഹരമാകണമെന്നോ...
      ഈ രാവിന്റെയത്രയും മനോഹരം..
      ശുഭരാത്രി ബിപിന്‍..!

      Delete
  2. വേദനയില്ലാത്ത വേര്‍പ്പെടല്‍....................
    ആശംസകള്‍

    ReplyDelete
    Replies
    1. വേര്‍പെടലുകള്‍ എപ്പോഴും വേദനയില്ലാതായിരിക്കട്ടെ...
      ശുഭരാത്രി തങ്കപ്പന്‍ ചേട്ടാ..

      Delete
  3. വേദനയില്ലാതെ വേര്‍പെടല്‍ ഉണ്ടോ!

    ReplyDelete
    Replies
    1. ഉണ്ടെങ്കില്‍ എത്ര നന്നായേനെ..

      Delete
  4. വേര്‍പ്പാടിന്റെ നോവുകള്‍...

    ReplyDelete