Thursday, November 20, 2014

കൃത്യമായ ഇടവേളകളില്‍ നീ വരാറുണ്ട്..
ഋതുക്കളെ പോലെ..
വസന്തം വഴിമാറുന്ന വീഥികളിലും
ശിശിരം ഇലപൊഴിക്കുന്ന വഴികളിലും
നീ ഉണ്ടാകാറുണ്ട്..
ഇനി നിനക്ക് വിശ്രമിക്കാം..
ഋതുക്കളെ മറന്നിരിക്കുന്നു..
വസന്തവും ശിശിരവും
ഗ്രീഷ്മവും ഹേമന്തവും
മറന്നിരിക്കുന്നു..
ഇന്നലെ നീ വന്നു..
പറഞ്ഞു..
കേട്ടു..
നിന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതെല്ലാം
പറയാനായിരുന്നു നിന്റെ ആഗ്രഹങ്ങളെല്ലാം..
നിന്റെ ആഗ്രഹങ്ങള്‍ക്ക് എതിരില്ലെന്നു പറഞ്ഞത് ഓര്‍ക്കുന്നു...
വിരുന്നു വന്നവര്‍ക്കും വിടപറഞ്ഞവര്‍ക്കും ഒരേ മുഖം, ഒരേ സ്വരം...
അല്ലെങ്കിലും ഹൃദയത്തിന്റെ ഭാഷയ്ക്ക് വ്യത്യാസങ്ങള്‍ ഉണ്ടാകുമോ..
ഇന്ന് അറിയില്ല.. ഇന്നലെകളില്‍ അറിയാമായിരുന്നോ എന്നാണെങ്കില്‍...
ഉത്തരമില്ല..! കാലഹരണപ്പെട്ട ചോദ്യം എന്ന് പറഞ്ഞൊഴിഞ്ഞു മാറുന്നു...
നമ്മള്‍ ഓര്‍മ്മകളായി മാറുന്ന ചില നിമിഷങ്ങള്‍ ഉണ്ട്...
അത്രയും പ്രിയപ്പെട്ടവരുടെ ഉള്ളില്‍ അങ്ങനേ നിറഞ്ഞു നില്‍ക്കുന്ന ചില നിമിഷങ്ങള്‍..
അങ്ങനൊരു നിമിഷത്തിന്റെ അന്ത്യത്തിലാണ് നമ്മള്‍ ആദ്യമായി കണ്ടുമുട്ടുന്നത്..
ഇനിയോര്‍മ്മകള്‍ ആര്‍ക്കും നല്‍കരുതെന്നും
ആരാലും നല്‍കപ്പെടരുത് എന്നും ആഗ്രഹിച്ച നിമിഷങ്ങളുടെ ആദ്യത്തില്‍....
എങ്കിലും ചിലരുണ്ട്..! നമ്മള്‍ ഏറ്റവും ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ കൂടെ എത്തുന്നവര്‍...
ഇന്നലെകളില്‍ അത് നീയായിരുന്നു...
പതിയെ പതിയെ നീ ഞാനായി മാറുന്നതറിയാതെ വീണ്ടും നിന്നെ കാത്തിരിക്കുന്നു..!
അത്രമേല്‍ അലിഞ്ഞു ചേര്‍ന്നിട്ടും നിന്നെ വീണ്ടും തിരയുന്നതിലെ യുക്തിയില്ലായ്മ!!

8 comments:

  1. Nitya ..Please come out (sometimes at least) of the hut of disappointment and look at the sky n flowers....

    ReplyDelete
    Replies
    1. ഞാനെത്ര മാത്രം സ്വതന്ത്രനാണ് കീ..
      ആശകളാലോ, നിരാശകളാലോ ബന്ധിക്കപ്പെടാതെ...
      മോഹവ്യാമോഹങ്ങള്‍ ശല്യപ്പെടുത്താതെ..
      ഞാനത്രമാത്രം സുരക്ഷിതനാണ്..
      പൂക്കളും നീലാകാശവും കാണാന്‍ മറക്കാറില്ല.. എന്നും എവിടെയും അതുണ്ടായിരുന്നു..
      അത് കൊണ്ടല്ലേ അത്രയും പ്രിയമുള്ളവരുടെ ഉള്ളില്‍ അങ്ങനേ നിറഞ്ഞു നില്‍ക്കുന്നത്..
      ഇന്നലെ ഒരു പൂവ് നീലാകാശം കാണിക്കാന്‍ വേണ്ടി വിളിച്ചതിന്റെ സന്തോഷമല്ലേ കീ ഈ വരികള്‍..
      ഇത്രമാത്രം വിശദീകരണത്തിന്റെ ആവശ്യമുണ്ടോന്നാണെങ്കില്‍;
      ഉണ്ട്, വെറുതെ പോലും കരുതരുത്..
      നിരാശയുടെയും വേദനകളുടെയും നോവുകളുടെയും പാരമ്യത്തിലാണ് ഞാനെന്നു..
      ഒരിക്കലുമല്ല.. ഒരിക്കലുമല്ലെന്നു മാത്രം..

      Delete
  2. ഇന്നലകളെ നമ്മള്‍ പ്രതീക്ഷിക്കരുത് ...ഇന്നിനെ തേടുക എങ്കില്‍ ...വേദനയുടെ വേരുകള്‍ നമ്മില്‍ ആഴ്ന്നിറങ്ങില്ല.
    ആശംസകള്‍ ഹൃദയവരികള്‍ക്ക്

    ReplyDelete
    Replies
    1. ഇന്നുകളില്‍ മാത്രം ഷാജീ, ഇന്നലെകളുടെ അനുഭവങ്ങള്‍ ഇന്നില്‍ ജീവിക്കാന്‍ പഠിപ്പിക്കുന്നു.. ഇന്നില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു..

      Delete
  3. പതിയെ പതിയെ നീ ഞാനായി മാറുന്നതറിയാതെ വീണ്ടും നിന്നെ കാത്തിരിക്കുന്നു..!
    അത്രമേല്‍ അലിഞ്ഞു ചേര്‍ന്നിട്ടും നിന്നെ വീണ്ടും തിരയുന്നതിലെ യുക്തിയില്ലായ്മ!!
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. എന്നിട്ടും തിരയുകയല്ലേ... എന്നില്‍ നിറഞ്ഞിട്ടും ഞാനറിയാതെ നിന്നെയെന്നും..!

      Delete
  4. ഹൃദയത്തിന്റെ ഭാഷയിലായതുകൊണ്ടാണ് എനിക്ക് വാക്ക് മുട്ടിപ്പോകുന്നത്

    ReplyDelete
    Replies
    1. ആര്‍ക്കാണ് ഹൃദയം കൊണ്ട് സംസാരിക്കാതിരിക്കാനാവുക അജിത്തേട്ടാ..
      ശുഭരാത്രി.. നല്ല നാളെകള്‍..

      Delete