ഒരിക്കല്‍ കൂടി വായിച്ചും വരച്ചും തുടങ്ങുന്നു..
ആകസ്മികതകളുടെ ആകെ തുകയായ ജീവിതം..
നിര്‍ന്നിമേഷം കാണുമ്പോള്‍ എന്ത് കൗതുകമാണ്..!
ഒരു കാലത്ത് കാണണമെന്നാഗ്രഹിച്ചാഗ്രഹിച്ച്
ആഗ്രഹം നഷ്ടപ്പെട്ട പലതും ഓര്‍ക്കാപ്പുറത്ത് കാണുമ്പോള്‍
ചിരിക്കാനും ചിരിക്കാതിരിക്കാനും കഴിയാതെ..
അല്ലെങ്കിലും അതിലെന്താണ് ഇത്രമേല്‍ അത്ഭുതമെന്നാണ് ഇപ്പോള്‍..!
അങ്ങനെയായിരുന്നു എന്നും..
പലവട്ടം പരിചയപ്പെട്ടിട്ടും, പരീക്ഷിക്കപ്പെട്ടിട്ടും
ഓരോ വട്ടവും പുതുതായി തോന്നുന്നത് കാഴ്ച്ചയുടെ കുഴപ്പമാവാം..
അല്ലെങ്കില്‍ ചിന്താശേഷിയുടെ മന്ദതയാവാം...
എപ്പോഴും എപ്പോഴും എന്റെ ആകുലതകള്‍ മുഴുവന്‍
നിന്നെപ്പറ്റിയായിരുന്നു.. ഇപ്പോള്‍ പോലും!
പ്രതീക്ഷകള്‍ ഇല്ലാതാവുന്ന നിന്റെ കണ്ണുകള്‍
എന്നെ നോവിക്കുന്നുണ്ട്..
എങ്കിലും എനിക്ക് വിശ്വസിക്കാതിരിക്കുവാന്‍ ആവുന്നില്ല..
കാലത്തിന്റെ കൈകളില്‍ സുരക്ഷിതയാവാതിരിക്കാന്‍ മാത്രം
ഒന്നും നിന്നിലുണ്ടായിരുന്നില്ല, ഇന്നുമില്ല!
ജീവിതം അങ്ങനെയാണ്...
നഷ്ടങ്ങളാണെന്ന് തോന്നിത്തോന്നിയവസാനനിമിഷം
നല്ലത് കൊണ്ടുതരും, ആ നേട്ടം എന്നേക്കുമായ് ഉള്ളതാണ്..

Good thought!
ReplyDeleteAfter a bit gap!
Keep writing.
Best wishes
No title
Add Title
Regards
Philip Ariel
ശുഭസായാഹ്നം ഫിലിപ്പേട്ടന്‍..
Deleteആശംസകള്‍ക്കും തിരുത്തലിനും നന്ദി..
"ജീവിതം" എന്ന് തന്നെയാണ് തലവാചകം, എല്ലാത്തിനും അതൊരു ആവര്‍ത്തനമായിരിക്കും.
അത് കൊണ്ട് ഒഴിവാക്കി എന്നേയുള്ളൂ..
(പേരില്‍ എന്തിരിക്കുന്നു എന്ന് ഞാന്‍ ഫിലിപ്പെട്ടനോട് ചോദിക്കില്ല, അതെന്താണെന്ന് പറഞ്ഞിട്ടുണ്ട്. :) ഓര്‍മ്മയുണ്ട്.. )
നല്ല നിമിഷങ്ങള്‍.
ഒരിക്കല്‍ കൂടി വായിച്ചും വരച്ചും തുടങ്ങിയെങ്കില്‍ ശുഭോദര്‍ക്കം തന്നെ. സന്തോഷം
ReplyDeleteഎനിക്കും സന്തോഷം അജിത്തേട്ടാ...
Deleteആകസ്മികതകളുടെ ആകത്തുകയായ ജീവിതം.
ReplyDeleteസത്യമാണ്...............
ആശംസകള്‍
ഓരോ നിമിഷവും പ്രതീക്ഷിക്കാത്തവയുടെ സമ്മേളനം..
Deleteശുഭരാത്രി തങ്കപ്പന്‍ ചേട്ടാ..
'നഷ്ടങ്ങളാണെന്ന് തോന്നിത്തോന്നിയവസാനനിമിഷം.....'
ReplyDeleteനന്നായി.
എന്നെന്നും നിലനിൽക്കുന്നത്, നിലനിർത്തുന്നത് പ്രതീക്ഷ മാത്രം.
നന്ദി വിജയേട്ടാ..
Deleteഎപ്പോഴൊക്കെയോ ഓര്‍ത്തു, എന്തേ പുതിയ കവിതകളൊന്നും ഇല്ലാത്തേന്നു..
ശുഭരാത്രി..