സ്വപ്നങ്ങളുടെ വര്‍ണ്ണങ്ങള്‍...
മഴവില്ല് പോലെ മാനത്ത് തെളിഞ്ഞവ..
മനസ്സിന്റെ വാതില്‍ തുറന്നു വച്ചപ്പോള്‍
കടന്നു വന്നതെല്ലാം ഓര്‍മ്മകളുടെ നിഴലുകള്‍!
എങ്കിലും പെയ്യുകയായിരുന്നു...
എവിടെയോ പെയ്യാതെ പോയ മഴയെല്ലാം,
മനസ്സില്‍..., പെയ്യുകയായിരുന്നു...
ഓരോ നിമിഷവും ഓരോ യാത്രയാണെന്നിരിക്കെ..
നമ്മളേവരും യാത്രയിലാണ്...
വഴികളില്‍ തനിച്ചാകുന്നു എന്നത് വെറും തോന്നലാണ്,
അന്ന് നീ പറഞ്ഞത് ഞാനോര്‍ക്കുന്നു.....
ഇന്ന് വാക്കുകള്‍ കൊണ്ടെനിക്ക് നിന്നോടൊന്നും പറയാനാവില്ല..
ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു.. വാക്കുകള്‍ക്കും മനസ്സിനും..,
അപ്പോഴൊക്കെ ഞാന്‍ നിന്നെ ഉപേക്ഷിച്ചിട്ടുണ്ട്..
ഇപ്പോള്‍ തീരം പോലെ നീണ്ടു കിടക്കുന്ന ശാന്തത..
പ്രക്ഷുബ്ധമായ ഒരു കടലരികെ കിടക്കുമ്പോഴും
നനഞ്ഞ പൂഴിമണലില്‍ കാല്‍ പതിച്ചു നടക്കുമ്പോള്‍
മനസ്സില്‍ നിറയുന്നത് വല്ലാത്ത ശാന്തത തന്നെ..
ചിലപ്പോഴൊക്കെ ഭയപ്പെടുത്തുന്നുണ്ട്..
ഒരു പൊട്ടിത്തെറിക്ക് മുന്നേയുള്ള തീവ്രമായ ഭാവമാണോ എന്ന്..
എങ്കിലും ചില നിമിഷങ്ങള്‍ നമുക്ക് നല്‍കുന്ന സന്തോഷങ്ങള്‍
വാക്കുകളില്‍ ഒതുക്കാനാവില്ല...
നിന്റെ വിരല്‍ത്തുമ്പില്‍ വാക്കുകള്‍ കവിതകളാകുമ്പോള്‍...
ഒരു വിളിയില്‍ എല്ലാം പറഞ്ഞു തീരുമ്പോള്‍..
ഒരു കാഴ്ചയില്‍ നിറയുന്ന സ്നേഹം ഒന്നാകുമ്പോള്‍..
പങ്കിട്ട നോവുകള്‍ ദൂരെ പോയ് മറയുമ്പോള്‍..
കിനാവുകളില്‍ നിശാഗന്ധി പൂക്കുമ്പോള്‍..
ഞാന്‍ അറിയുന്നു....
നമുക്കിടയില്‍ വാക്കുകള്‍ വല്ലാതെ പ്രഹസനമാകുന്നു, അല്ലെ?!
അറിയാതെ ഞാനും ഇപ്പോള്‍ വെറുക്കുകയാണ്.. ഈ വാക്കുകളെ..
മൗനത്തോളം പറയാന്‍ ഈ വാക്കുകള്‍ ഇനിയെന്നാണാവോ പഠിക്കുക!!
ഭാരം നഷ്ടപ്പെട്ട അപ്പൂപ്പന്‍താടി പോലെ പറക്കുകയാണ്... മനസ്സ്..
എന്നാണു വാക്കുകള്‍ കൊണ്ട് മനസ്സിനെ നിര്‍വ്വചിക്കാനാവുക...
മനസ്സിന്റെ ഭാഷ മൗനമാവുന്നിടത്തോളം കാലം ആവില്ലെന്നറിയാം
എങ്കിലും വെറുതേ... വെറുതേ ചോദിച്ചെന്നേയുള്ളൂ...
ഉത്തരങ്ങളും നമുക്കിടയില്‍ അപ്രസക്തമാണ്..
പറഞ്ഞു തീരാത്ത ഒരു കഥയുടെ ബാക്കി പോലെ...
മുഴുവനും കേള്‍ക്കുന്നതിനു മുന്നേ ഉറങ്ങിപ്പോയ കുട്ടിയെ പോലെ..
ഇനിയും എന്തൊക്കെയോ അവശേഷിപ്പുകള്‍ ഉണ്ട്.. എങ്കിലും
തിരഞ്ഞു കണ്ടെത്തുക എന്നത് ഇന്നസാധ്യമായിരിക്കുന്നു..
ഉറക്കമാണ്, അതിഗാഢമായ സുഖനിദ്ര...
എത്ര പുലരികള്‍ കടന്നു പോയെന്നറിയാത്ത ശിശിരനിദ്ര...
ഉണര്‍വ്വ് വസന്തത്തിലേക്ക് മാത്രമാകുന്നത് എന്റെ സ്വാര്‍ത്ഥതയാവാം..
കാത്തിരിപ്പിന്റെ വിരസതകള്‍ ഇന്നില്ല..
പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഉദയസൂര്യനെ കാത്തു
മഞ്ഞുമലകള്‍ക്കുള്ളില്‍ വളരെ ഭദ്രമാണ്...
നാളെകള്‍ എന്നില്‍ ഇന്നൊരു ഗാനം പാടുന്നുണ്ട്....
നിന്റെ ചുണ്ടിലെ പുഞ്ചിരി പോലെ എത്ര മനോഹരമാണതെന്നോ...
എനിക്കറിയാം നിനക്കിപ്പോള്‍ ദേഷ്യം വരുന്നുണ്ടെന്നു..
എനിക്കിഷ്ടമാണ് നീ ദേഷ്യം പിടിച്ചു കാണാന്‍..
എങ്കിലും കണ്ണുകള്‍ നിറയരുത്.. വാക്കുകള്‍ ഇടറരുത്..
പറയാന്‍ മറന്നതെല്ലാം വാക്കുകള്‍ക്കും
മൗനത്തിനുമിടയില്‍ വീര്‍പ്പുമുട്ടുന്നുണ്ടായിരിക്കാം..
എനിക്കിപ്പോള്‍, മുഴുവനാക്കാതെ പോകുന്ന
ഈ വാക്കുകള്‍ക്കിടയില്‍ നിന്നോട് നന്ദി പറയണം...
അങ്ങനെ തോന്നി, പറഞ്ഞു... ഇനി ഉറങ്ങണം..
ശിശിരനിദ്ര... മറ്റൊരു വസന്തത്തില്‍ നീ വിരിയുന്നതും കാത്ത്..
മഞ്ഞു മലകള്‍ക്കിടയില്‍ ദീര്‍ഘകാല നിദ്ര..
ഇടയ്ക്ക് നീ വന്നു നോക്കില്ലെന്ന വിശ്വാസം ഞാനിപ്പോഴും നിലനിര്‍ത്തുന്നു..
സ്വപ്‌നങ്ങള്‍ കണ്ടുണരരുത് എന്ന് നീ പ്രാര്‍ത്ഥിച്ചുകൊള്‍ക....!

ആശംസകള്‍
ReplyDeleteനന്ദി തങ്കപ്പന്‍ ചേട്ടാ..
Delete"ഇടയ്ക്ക് നീ വന്നു നോക്കില്ലെന്ന വിശ്വാസം ഞാനിപ്പോഴും നിലനിര്‍ത്തുന്നു.." അത് വെറുതെ :P
ReplyDeleteഎനിക്കറിയാം എന്നെയുണര്‍ത്താതെ നീ വന്നു നോക്കിപോകുന്നുണ്ടെന്ന്.. എങ്കിലും ഇല്ലെന്നു വിശ്വസിക്കാനാണിഷ്ടം... നിന്നെ അവിശ്വസിക്കാനല്ലേയെനിക്കറിയൂ..!
Deleteനന്ദി രാപ്പാടി..
ReplyDelete