എവിടെയാണ് നീ..!
സ്വപ്നങ്ങളുടെ താഴ് വാരങ്ങളിലൂടെ..
മോഹങ്ങളുടെ വര്‍ണ്ണച്ചിറകില്‍
പറന്നേറി പോയോ...?!
ഓര്‍മ്മകളുടെ ഓളങ്ങള്‍ നിന്നെ തീരമണിയിച്ചുവോ..?!
പകല്‍ക്കാഴ്ചകള്‍ മറയുമ്പോഴും
രാവേറെ വൈകുമ്പോഴും
തിരഞ്ഞെത്താന്‍ വയ്യാതായിരിക്കുന്നു..
അത്രമേല്‍... അത്രമേല്‍.......... ...
ചില നിമിഷങ്ങളില്‍,
ഏറെ തിരക്ക് നിറഞ്ഞ ചില നിമിഷങ്ങളില്‍
മനസ്സ് അന്വേഷിക്കാറുണ്ട് നിന്നെ..
കാണാറില്ലെന്ന് വെറുതെ കള്ളം പറയും...
അടച്ചു വച്ച താളുകള്‍ വീണ്ടും തുറക്കുമ്പോള്‍
മനസ്സ് നിറയാറുണ്ട്..
കണ്ണുകള്‍ നിറയാതിരിക്കാന്‍ ശീലിച്ചിരിക്കുന്നു..!
പറന്നു പോയ പക്ഷികളെ.. കൊഴിഞ്ഞു പോയ പൂവുകളെ..
മറ്റൊരു വസന്തം തിരികെ കൊണ്ട് വരില്ലെന്നറിയാം
എങ്കിലും വെറുതെ കാത്തിരിക്കുന്നു മറ്റൊരു വസന്തത്തെ..
കാത്തിരിപ്പുകള്‍ എന്നും മനോഹരമാണ്..
പ്രിയമുള്ളവര്‍ക്ക് വേണ്ടിയാകുമ്പോള്‍..
സ്വപ്നങ്ങളുടെ താഴ് വാരങ്ങളിലൂടെ..
മോഹങ്ങളുടെ വര്‍ണ്ണച്ചിറകില്‍
പറന്നേറി പോയോ...?!
ഓര്‍മ്മകളുടെ ഓളങ്ങള്‍ നിന്നെ തീരമണിയിച്ചുവോ..?!
പകല്‍ക്കാഴ്ചകള്‍ മറയുമ്പോഴും
രാവേറെ വൈകുമ്പോഴും
തിരഞ്ഞെത്താന്‍ വയ്യാതായിരിക്കുന്നു..
അത്രമേല്‍... അത്രമേല്‍.......... ...
ചില നിമിഷങ്ങളില്‍,
ഏറെ തിരക്ക് നിറഞ്ഞ ചില നിമിഷങ്ങളില്‍
മനസ്സ് അന്വേഷിക്കാറുണ്ട് നിന്നെ..
കാണാറില്ലെന്ന് വെറുതെ കള്ളം പറയും...
അടച്ചു വച്ച താളുകള്‍ വീണ്ടും തുറക്കുമ്പോള്‍
മനസ്സ് നിറയാറുണ്ട്..
കണ്ണുകള്‍ നിറയാതിരിക്കാന്‍ ശീലിച്ചിരിക്കുന്നു..!
പറന്നു പോയ പക്ഷികളെ.. കൊഴിഞ്ഞു പോയ പൂവുകളെ..
മറ്റൊരു വസന്തം തിരികെ കൊണ്ട് വരില്ലെന്നറിയാം
എങ്കിലും വെറുതെ കാത്തിരിക്കുന്നു മറ്റൊരു വസന്തത്തെ..
കാത്തിരിപ്പുകള്‍ എന്നും മനോഹരമാണ്..
പ്രിയമുള്ളവര്‍ക്ക് വേണ്ടിയാകുമ്പോള്‍..
കാത്തിരിപ്പാണല്ലോ ജീവിതം................
ReplyDeleteആശംസകള്‍
കാത്തിരിക്കട്ടെ, ശുഭരാത്രി....
Deleteഓരോ വസന്തവും ഒരു ഓർമ്മപെടുത്തലാണു വരാൻ പോകുന്ന കത്തിയെരിയുന്ന ഒരു ഗ്രീഷ്മത്തിന്റെ, പക്ഷെ ഇത്രമേൽ പ്രിയമുള്ളതൊന്നും വന്നിട്ടില്ലെന്ന തരത്തിൽ ഓരൊ വസന്തത്തെയും പുണർന്നു....
ReplyDeleteഓര്‍മ്മകളുടെ വസന്തവും, ഗ്രീഷ്മവും, വര്‍ഷവും, ശരദ്കാലവും, ഹേമന്തവും, ശിശിരവും കടന്നു പോകും...വീണ്ടും വരും..!
Deleteഋതുക്കളും നീയും ഒരു പോലെയാണ് എന്ന് പറഞ്ഞത് മറന്നിട്ടില്ല! ഇന്നും...