തിരഞ്ഞെടുക്കലുകളില്‍ ഞാന്‍ പരാജയമായിരുന്നു... ഇന്നും വസ്ത്രവില്പനശാലകളിലേക്ക് ഞാന്‍ പോകാറില്ല..! ആരൊക്കെയോ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ക്ക് പാകപ്പെടുകയായിരുന്നു.. അതേ, പാകപ്പെടുക.. സ്വയം മറന്നു നിനക്ക് വേണ്ടി പാകപ്പെടുക.. ശീലമായിരിക്കുന്നു.. അല്ലെങ്കിലും എന്നും അങ്ങനെയായിരുന്നു, ഒടുവില്‍ നിന്റെ വാശികള്‍ തന്നെ ജയിക്കണം.. എനിക്കിഷ്ടമുള്ള നീല മറന്നു ചുവപ്പ് തന്നെ ഞാനണിയണം.. അപ്പോള്‍ അതായിരിക്കണം എന്റെയിഷ്ടവും.. ജയിച്ച നിന്റെ മുഖം... വാശിപിടിച്ചു പലപ്പോഴും അകന്നു പോയപ്പോഴും.. കാര്യങ്ങള്‍ക്കതീതമായി കാരണങ്ങള്‍ തിരഞ്ഞ് മറഞ്ഞെങ്കിലും നിന്നെ തനിച്ചാക്കാന്‍ വയ്യായിരുന്നു.. എന്നെ ഞാന്‍ സ്നേഹിക്കുന്നത്രയും നിന്നെ സ്നേഹിച്ചു പോയതിനാല്‍ വഴിയിലുപേക്ഷിക്കാന്‍ വയ്യാതായിരുന്നു.. എന്നിട്ടും വാക്കുകളുടെ, മൗനങ്ങളുടെ ആശയസംവേദനം നമ്മള്‍ മറന്നിരിക്കുന്നു... ഔപചാരികതയുടെ മേലങ്കികള്‍ അണിഞ്ഞിരിക്കുന്നു... ഒറ്റവാക്കുത്തരങ്ങളില്‍ നമ്മള്‍ നമ്മെ ത്യജിച്ചിരിക്കുന്നു.. എന്നിട്ടും, എന്നിട്ടും ഏതൊക്കെയോ നിമിഷങ്ങളില്‍ എവിടെ.. എങ്ങനെ.. എന്നീ ആകുലതകളില്‍ ഞാനും നീയും എല്ലാം മറക്കുന്നു.. വഴികള്‍ തിരയുന്നു നീ എന്നിലേക്കും ഞാന്‍ നിന്നിലേക്കും.. പക്ഷേ മാഞ്ഞു പോയ വഴികള്‍.. കൊഴിഞ്ഞു വീണ ഇലകളാല്‍ മറയപ്പെട്ട വഴിത്താരകള്‍.. നാളമണഞ്ഞ വഴിവിളക്കുകള്‍.. ആള്‍ത്താമാസമില്ലാത്ത സത്രങ്ങള്‍... തുരുമ്പെടുത്ത വഴിയോരചാരുകസേരകള്‍... എല്ലാം എനിക്കും നിനക്കുമിടയില്‍ അകലങ്ങള്‍ തീര്‍ക്കുന്നു.. വിശ്രമമില്ലാതെ വഴികള്‍ വെട്ടുകയാണ്.. നീ ഉത്തരധ്രുവത്തിലേക്കും.. ഞാന്‍ ദക്ഷിണധ്രുവത്തിലേക്കും...! അപ്പോഴും കാലം പറയുന്നുണ്ടായിരുന്നു...."തിരഞ്ഞെടുക്കലുകളില്‍ നീ അമ്പേ പരാജയമാണ്.."!!
ഉത്തരധ്രുവവും,ദക്ഷിണധ്രുവവും.........
ReplyDeleteആശംസകള്‍
വെട്ടിത്തെളിക്കുന്ന വഴികള്‍ക്കൊടുവില്‍ പരസ്പരം കണ്ടുമുട്ടുമെന്നത് തീര്‍ച്ചയാണ്...
Deleteനന്ദി തങ്കപ്പന്‍ ചേട്ടാ..