നിനക്കറിയാമായിരുന്നോ...? പല പലപ്പോഴായി ഞാന്‍ നിന്നെ തിരഞ്ഞിരുന്നു.. പലേ വഴികളില്‍... അനാഥമായ സന്ദേശങ്ങളില്‍... മറുപടിയില്ലാതെ പോയ ചെറു സംഭാഷണങ്ങളില്‍.. എവിടെയൊക്കെ.. മനസ്സൊരല്പം ഇടറിയിരുന്നു നിന്നെയോര്‍ത്ത്... എവിടെ, എന്തെ എന്നൊക്കെയറിയാത്ത കുറെ നാളുകള്‍... എങ്കിലും കാലം അങ്ങനെയാണ് പതിയെ എല്ലാം മായ്ക്കും.. എങ്കിലും ചിലപ്പോഴൊക്കെ പതിന്‍മടങ്ങായി ഓര്‍മ്മയില്‍ കൊണ്ട് വരും.... ഒന്നറിയാമായിരുന്നു... ഏറെ മുറിപ്പെടുമ്പോള്‍.. എല്ലാ വേദനകളെയും മറക്കാന്‍ തനിച്ചാണ് നല്ലതെന്ന് എന്നോ എപ്പോഴോ ആരൊക്കെയോ പഠിപ്പിച്ചിരുന്നു.. അങ്ങനൊരു തനിച്ചാകല്‍... ആ തനിച്ചാകലുകളില്‍ നീ എല്ലാം മറക്കുകയായിരിക്കും.. നീ നിന്നെ പാകപ്പെടുത്തുകയായിരിക്കും എന്നോര്‍ത്ത് സമാധാനിച്ചിരുന്നു.... ഇന്ന് നിന്റെ മുഖത്ത് വിഷാദച്ഛായ ഇല്ലെന്നു കരുതാനാണ് എനിക്കിഷ്ടം.. അല്ലെങ്കിലും അതെങ്ങനെയാണ് നിന്റെ കണ്ണുകള്‍ കലങ്ങുക.. അല്ലെങ്കിലും എങ്ങനെയാണ് നിന്റെ മനസ്സിടറുക... നിന്നെയോര്‍ത്ത് തപിക്കുന്ന മറ്റൊരു ഹൃദയമുണ്ടെന്നിരിക്കേ നിനക്ക് പുഞ്ചിരിക്കാതിരിക്കാനാവില്ല തന്നെ... കരുത്താര്‍ജ്ജിച്ചിരിക്കുന്നു നീ.. നിന്നോളം.. മുന്നോട്ടു പോകുവാനുള്ള വഴികള്‍ ഏറെയാണ്.. ചില വര്‍ണ്ണങ്ങള്‍ മാഞ്ഞുപോയാലും മറ്റു ചിലത് നിനക്കായ് കനവുകള്‍ നെയ്യുന്നു.. പ്രതീക്ഷിക്കുക... കാരണം നാളെകള്‍ നിനക്ക് വേണ്ടിയാണ്.. എന്നും ഒരാള്‍ക്ക് തന്നെ വേദനകള്‍ നല്‍കാതിരിക്കുകയെന്നത് കാലത്തിന്റെ നീതിയാണ്...
കാലചക്രം ഉരുണ്ടുകൊണ്ടേയിരിക്കും......
ReplyDeleteആശംസകള്‍
കാലം എന്നും അങ്ങനെയായിരുന്നു... ചാക്രികം....
Deleteനന്ദി തങ്കപ്പന്‍ ചേട്ടാ..