എങ്ങനെ പറയാന്‍ കഴിയുന്നു
ഇത്രമേല്‍ ആര്‍ദ്രമായി...
ഇത്രമേല്‍ സൗമ്യമായി....
പ്രണയത്തെ നീ പറയുമ്പോള്‍
അറിയാതെ ഞാന്‍ പ്രണയിച്ചു പോകുന്നു
നിന്‍റെ വാക്കുകളെ...
സ്നേഹിച്ചു പോകുന്നു..
വാക്കുകളേക്കാള്‍
പ്രണയത്തെ കുടിയിരുത്തിയ നിന്‍റെ മനസ്സിനെ...
ഇഷ്ടപ്പെട്ടു പോകുന്നു...
നിന്നെ മുഴുവനായി...
കടലാഴവും ഗഗനാതിര്‍ത്തിയും
നീ പറഞ്ഞു കഴിഞ്ഞു..
അതിര് തീര്‍ന്ന വഴിയും...
പിന്നൊരു പകലിരവും നീ നടന്നു കഴിഞ്ഞു...
"എന്ത് കൊണ്ടാണ് ചിലരെ നഷ്ടപ്പെടുന്നത്..?"
നീ ചോദിക്കുമ്പോള്‍ അറിയാതെ ഇടറുന്നുണ്ട് ഹൃദയം!
"ചിലരെന്തേ ഇങ്ങനെ..?
അടുക്കുന്തോറും അകലാനൊരു കാരണം തേടുന്നു...?"
നീ ആത്മഗതമോതുമ്പോള്‍ കേട്ടില്ലെന്നു
നടിക്കേണ്ടി വരുന്നെനിക്ക്..!
"മൗനം കൊണ്ട് മനസ്സ് മുറിയില്ലെങ്കില്‍ പിന്നെ
നമ്മള്‍ ഇത്രയും സംസാരിച്ചത് എന്തിനായിരുന്നു...?"
ഉത്തരമില്ല, എനിക്കിന്നും ഉത്തരമില്ല...
നിന്നോട് പറയാന്‍ എന്നേ വാക്കുകള്‍ നഷ്ടപ്പെട്ടവനാണ് ഞാന്‍!
"നിന്‍റെ ആരുമാല്ലാതാവാനും, നിന്റേത് മാത്രമാവാനും എനിക്ക് കഴിയില്ല.."
നീ പറയുമ്പോള്‍ ഞാനോര്‍ത്തത് ഞാന്‍ മറന്നതെല്ലാമായിരുന്നു!!!
"നീ" എന്ന വാക്കിനെ വ്യഖ്യാനിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പരാജയപ്പെടുന്നു.... "ഞാന്‍" എന്ന വാക്കിന്‍റെ പോലും അര്‍ത്ഥമറിയാത്ത ഞാന്‍!!!
ജനിമൃതികള്‍ക്കിടയില്‍ ഒരിക്കലും ഞാന്‍ നിന്നെ അറിയില്ല...
അതിനു മുന്നേ... അല്ലെങ്കില്‍ അതിനു ശേഷം എന്നെങ്കിലുമൊരിക്കല്‍ സൂര്യചന്ദ്രന്മാരും, നവഗ്രഹങ്ങളും നേര്‍രേഖയില്‍ വരുന്നൊരു ദിനം... ഉദയത്തിന് മുന്നേയും, അസ്തമയത്തിനു ശേഷവുമല്ലാത്ത സമയത്ത്.... അങ്ങനൊരു സമയത്ത് മാത്രം ഞാന്‍ നിന്നെ അറിയും....
തത്വമസി
ReplyDeleteആശംസകള്‍
ഒരേ ശക്തി എല്ലാവരുടെയും മനസ്സില്‍ കുടികൊള്ളുമ്പോള്‍, അതേ... അത് നീയാകുന്നു....
Deleteശുഭരാത്രി.. സുഖനിദ്ര...