ഇവിടെ മഴയാണ്....
നീ കൂടെയുള്ളപ്പോള്‍ എന്നും മഴയാണ് ഇവിടെ...
മഴ നനഞ്ഞ് നടക്കാന്‍ എന്തിഷ്ടമെന്നോ..
ഓര്‍മ്മയുണ്ടോ ഒരിക്കല്‍ നമ്മള്‍ കണ്ടത്...
മഴ നനഞ്ഞോടിയെത്തിയ ട്രെയിനില്‍ നിന്നും
നീയിറങ്ങുന്നതും കാത്ത്...
ഉറങ്ങിപ്പോയ മുഖത്തു മഴത്തുള്ളികള്‍ വീഴ്ത്തി...
ഞാനെത്തി എന്ന് പറഞ്ഞ ആ നാള്‍....
ഒരുപാട് പറയാനുണ്ടായിട്ടും...
ഒന്നും പറയാതെ...
എന്നാല്‍ എല്ലാം അറിഞ്ഞു കൊണ്ട്...
നനയാന്‍ വേണ്ടി മാത്രം ഒരു കുടക്കീഴില്‍
ഒരുമിച്ചു നടന്ന ആ നിമിഷങ്ങള്‍....
ഒന്നുചേരലുകള്‍ പച്ചനിറത്തില്‍ എഴുതിയ ആ ഡയറി...
ഇന്നെന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു....
ഇന്നലെ ആര്‍ക്കു വേണ്ടിയായിരുന്നു
ചുവന്ന നിറത്തില്‍ ഞാനെഴുതിയത്.....
പച്ചനിറത്തിലും,ചുവപ്പുനിറത്തിലും എഴുതിയ ഡയറിക്കുറിപ്പുകള്‍!!
ReplyDeleteനല്ല വരികള്‍
ആശംസകള്‍
ചില നിറങ്ങള്‍ മനസ്സിന് വല്ലാതെ നോവ് നല്‍കും...
Deleteഎങ്കിലും എഴുതാതെ വയ്യല്ലോ...
ആദ്യ അഭിപ്രായത്തിന് ഹാര്‍ദ്ദമായ നന്ദി, തങ്കപ്പന്‍ ചേട്ടാ...
ഈ പുതുമഴ നനയാന്‍
ReplyDeleteനീ കൂടെയുണ്ടായിരുന്നെകില്‍
ഓരോ തുള്ളിയെയും ഞാന്‍ നിന്റെ
പേരിട്ടു വിളിക്കുന്നു...
ഓരോ തുള്ളിയായ് ഞാന്‍ നിന്നില്‍
പെയ്തുകൊണ്ടിരിക്കുന്നു...
ഒടുവില്‍ നാം ഒരു മഴയാകും വരെ
ഡി. വിനയചന്ദ്രന്‍, മഴയെ സ്നേഹിക്കാന്‍ വേണ്ടി ഓരോ വരിയും....
Deleteഓരോ മഴയ്ക്കും നിന്‍റെ പേര് തന്നെയായിരുന്നു......
നന്ദി ശ്രീ.... വീണ്ടും ഈ വരികള്‍ വായിക്കാന്‍ കഴിഞ്ഞതില്‍....
മനോഹരമായ വരികൾ.
ReplyDeleteശുഭാശംസകൾ....
നന്ദി സൗഗന്ധികം.....
Deleteശുഭരാത്രി...
മഴ... ഒരു പത്മരാജൻ ചിത്രം കാണുന്ന സുഖം... തൂവാനത്തുമ്പികളിലെ മഴയെ ഓർമ്മ വന്നു...
ReplyDeleteമഴ.. ഇത്രമേല്‍ പ്രിയം നല്‍കുന്ന മറ്റൊന്നില്ല പ്രകൃതിയില്‍....
Deleteഏറെ ഇഷ്ടമുള്ള ഒരു ചിത്രം, തൂവാനത്തുമ്പികള്‍...
ശുഭരാത്രി നേര്‍ന്നു കൊണ്ട്.....