Saturday, March 29, 2014

ഒന്നും കുറിച്ചിട്ടില്ലിതേവരെ നിനക്കായി..
ഇന്നിനിയൊട്ടു സമയമില്ലാ താനും...
പിന്തിരിഞ്ഞൊരു വേള നടക്കുകയാണെങ്കിലും
നിന്‍ പിന്‍വിളിക്കായി കാതോര്‍ക്കുമെന്നും..
വെറുതേ...

രാവേറെ നിശ്ശബ്ദം നീങ്ങുമ്പോഴും
നിന്നെക്കുറിച്ചോര്‍ത്തുറങ്ങാതിരിക്കാന്‍
നിന്‍ ഹൃദയമിടിപ്പ്‌ നീ പറയാതെയറിയാന്‍, 
നിന്നോര്‍മ്മ സ്വന്തമാക്കിയകലാന്‍...
ഇനിയില്ല...

ഇന്നെന്‍റെ വഴികളില്‍, എന്നോര്‍മ്മകളില്‍
നീയുണ്ടെന്നത്തെക്കാളുമേറെ..
ഓര്‍ത്തുവയ്ക്കുവാന്‍ ഒന്നും നല്‍കാതെ..
ഓര്‍ക്കണം എന്നൊരു വാക്കുമോതാതെ..
ഇനിയാത്ര...

2 comments:

  1. പറയാതെ പറയുന്ന ഹൃദയത്തുടിപ്പുകള്‍.....
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. എന്നെങ്കിലും കേള്‍ക്കുമോ....?!
      നന്ദി...
      നല്ല നിമിഷങ്ങള്‍.....

      Delete