കാലം കഴിഞ്ഞു പോയോമനേ.... നിന്‍റെ വാക്കും മൗനവും മനസ്സേറ്റിയിരുന്നു ഒരു നാള്‍ ..... ഇന്നിനി വയ്യ.... നമ്മളില്‍ നിന്ന് മാറി ഞാനെന്നും നീയെന്നും നീ പറയുമ്പോള്‍ മുറിപ്പെടുന്ന ഹൃദയത്തെ തീര്‍ത്തും അവഗണിച്ച് നിന്നോടൊപ്പം കൂടാന്‍ ഇനിയും വയ്യ.... പാതി മാഞ്ഞ നിലാവ് പോലെ.... ചിതറി വീണ നീര്‍കുമിള പോലെ... വര്‍ണ്ണങ്ങള്‍ മാഞ്ഞ മഴവില്ല് പോലെ... പീലി കൊഴിഞ്ഞ മയിലിനെ പോലെ.... മേഘമൊഴിഞ്ഞ വാനിനെ പോലെ..... നിറം പോയ സന്ധ്യയെ പോലെ..... നീയില്ലാതെ ഞാനും, ഞാനില്ലാതെ നീയും ഇല്ലെന്നോതിയ നാളുകള്‍ ഇനി ഓര്‍മ്മകളില്‍ നിന്നും മറവിയിലേക്ക് തള്ളണം.... ഉത്തരമില്ലാത്ത ചോദ്യങ്ങളും, അര്‍ത്ഥമില്ലാത്ത ഉത്തരങ്ങളുമായി എന്തിനേ നമ്മള്‍ നമ്മേ വഞ്ചിക്കുന്നൂ...? എത്ര അകലങ്ങളില്‍ മറഞ്ഞാലും, സ്വന്തമായി ഒരു സ്വര്‍ഗ്ഗം പണിതാലും എന്നെങ്കിലും കണ്ണുകള്‍ നിറയുന്നുവെങ്കില്‍ ആ കണ്ണുനീര്‍ തുള്ളികള്‍ തുടയ്ക്കാന്‍ ആരുമില്ലെങ്കില്‍ നിനക്ക് തിരിച്ചു വരാം... എന്‍റെ ലോകത്തേക്ക്..... അവിടെ നിന്നെ, നിന്നെ മാത്രം, നോവിക്കാന്‍ വാക്കുകളില്ലാതെ, വാക്കുകള്‍ നഷ്ടപ്പെട്ട, ഞാനുണ്ട്, എന്‍റെ സ്നേഹമുണ്ട്.... ഒരിക്കലും നീ വരാതിരിക്കട്ടെ..... എന്തെന്നാല്‍ എന്നെക്കാളേറെ നിന്നെ സ്നേഹിക്കുന്നവര്‍ ഉണ്ടെന്നത് എന്‍റെ ആശ്വാസമാണ്....
നന്നായി!!
ReplyDeleteനിന്നെപ്പോലെ എനിക്കും ഉണ്ട് ഒരു നീറ്റൽ വായിച്ചപ്പോൾ എന്നാലും നന്നായി എന്നേ പറയു ഞാൻ, അങ്ങനെയേ പറയാവു !
ഇതാ ഈ പാട്ട് നിനക്കുവേണ്ടി !!
ഒരു പാട് സ്നേഹത്തോടെ
കീ
http://www.youtube.com/watch?v=nJ3aOw7ZyAM
എല്ലാം നല്ലതിന് വേണ്ടി.... ഓര്‍മ്മകളും മറവിയും.... തോന്നലും സത്യങ്ങളും....
Deleteപാട്ട് കേട്ടില്ലട്ടോ... നെറ്റ് സ്ലോയാ..... പിന്നെ കേള്‍ക്കാം....
സ്നേഹമൊട്ടും കുറയാതെ....
"നീയില്ലാതെ ഞാനും, ഞാനില്ലാതെ നീയും ഇല്ലെന്നോതിയ നാളുകള്‍ ഇനി ഓര്‍മ്മകളില്‍ നിന്നും മറവിയിലേക്ക് തള്ളണം...."
ReplyDeleteഹോ ചിന്തിക്കാനേ ആവണില്ല അങ്ങനൊരു ജീവിതം .
എത്ര ഹൃദയ വേദന ഉണ്ടാക്കുന്ന കാര്യമാണ് .എങ്കിലും ജീവിച്ചല്ലേ പറ്റു .
ഓരോ ജന്മങ്ങൾക്കും ഓരോരോ നിയോഗങ്ങൾ .
കാലം നീറുന്ന മനസ്സിന് ആശ്വാസം തരട്ടെ .
ചിന്തകള്‍ക്കും അപ്പുറമാണ് നീലിമാ ചിലപ്പോഴൊക്കെ ജീവിതം... എങ്കിലും ജീവിച്ചേ പറ്റൂ...
Deleteകാലമാണ് എന്നും ആശ്വാസം..... നല്‍കുന്നതും, നല്‍കിയത് തിരിച്ചെടുക്കുന്നതും ഇതേ കാലമാകുമ്പോള്‍ വേദനിക്കണോ എന്ന് രണ്ടു വട്ടം ചിന്തിക്കണം അല്ലേ...
ഓരോ വേനലിനുമൊടുവില്‍ ഒരു വസന്തം വിരുന്നു വരും, ഋതു മാറും... കൊഴിഞ്ഞ പൂക്കള്‍ക്ക് പകരം പുതിയവ സുഗന്ധം പരത്തും.... എങ്കിലും അസ്തമിച്ച സൂര്യനെ തിരഞ്ഞു കൊണ്ടൊരാമ്പല്‍പ്പൂ പാതികൂമ്പി നില്പൂ മൗനമായി....