നിനയാത്തൊരു മഴപെയ്ത്തില്‍ നീ ഒലിച്ചുപോയതറിയാതെ തീരത്തൊരു പനിനീര്‍ പൂവുമായ് കാത്തിരിപ്പു ഞാന്‍ വെറുതേ.. എന്‍റെ നോവിന്നാഴങ്ങളുമായി എങ്ങു പോയി മറഞ്ഞു നീ ? നിന്‍റെ കാലൊച്ച കാതോര്‍ത്തു ഞാന്‍ കാത്തിരിക്കുന്നേകനായിവിടെ..... ഒരു നഷ്ടനോവിന്‍റെ വിരഹം പൊതിഞ്ഞെന്നില്‍ മൗനമൊരു കൂടാരം പണിയുമ്പോള്‍ അവിടെ നിന്നോര്‍മ്മതന്‍ ചുടുശ്വാസഗതികള്‍ക്കൊണ്ടൊരു സംഗീതമാലപിക്കുന്നു കാലം... പ്രിയേ, എന്‍റെ പ്രണയിനീ... നീ നടന്ന വഴികളില്‍ ഇന്നും മറ്റാരും നടക്കാതിരിക്കാന്‍ മനസ്സ് അടച്ചിടുന്നു ഞാന്‍, ഓര്‍മ്മകള്‍ മതി... ഓര്‍മ്മകള്‍ മാത്രം....
കനവുകള്‍ കൊണ്ട് ഞാന്‍ കഥയെഴുതട്ടെ, നിന്‍റെ നിനവുകള്‍ കൊണ്ട് ഞാന്‍ കവിത രചിക്കട്ടെ.... താളുകളില്‍ നിനക്കായി കുറിച്ചിട്ടതെല്ലാം ഇന്നലെകളില്‍ കത്തിയെരിയിച്ചട്ടഹസിക്കുമ്പോഴും ഒരിക്കലെങ്കിലും എന്‍റെ മനസ്സിനും കാലം ഒരു ചിത കൂട്ടിയിരുന്നെങ്കില്‍ ... എരിഞ്ഞില്ലാതാകാന്‍ ...
കുറ്റപ്പെടുത്തുമ്പോഴും, കുത്തുവാക്കുകള്‍ കേള്‍ക്കുമ്പോഴും നിന്‍റെ നീറുന്ന മനവും, നീളുന്ന കണ്ണുകളും കാണാതെ പോയതല്ല... ഒരിക്കലും അറിയാതെ പോയതല്ല.... അരികിലെത്തുവാന്‍, ആ മിഴിനീരൊപ്പുവാന്‍ നിഷേധിക്കപ്പെട്ട അവകാശം... നിസ്സഹായനാകേണ്ടി വരുന്ന കുറ്റബോധം.....മാപ്പ്, നിന്നോടും നിന്‍റെ ഓര്‍മ്മകളോടും...
നിന്റെ , നീ നടന്ന വഴികളേ അടച്ചിട്ട്
ReplyDeleteമറ്റൊരു പാദ സ്പര്‍ശനത്തിന് അനുവാദം കൊടുക്കാതെ
ആ ഓര്‍മകളും , ആ പ്രണയവുമായി ഒരു വേറിട്ട കാമുകന്‍..
അറിയുക ആ പ്രണയിനിക്ക് കിട്ടാതെ പൊയത് ഒരു സൗഭാഗ്യമാണ്
നീ എന്ന , നിന്നൊളമുള്ള വസന്ത കാലം , ഇനി എവിടെ പോയാലാണ്
ഈ പോന്തൊട്ടത്തിന്റെ , മനസ്സിന്റെ സുഗന്ധം ആവാഹിക്കാന്‍ ആകുക ...
" പ്രണയം , അതൊരിക്കലേ ഉള്ളൂവെന്നും , അതാണ് എല്ലാം എന്നും
ആണയിടുന്ന മനസ്സുള്ള പ്രണയം പേറുന്നവന്‍ ""
പ്രണയം, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കടന്നു പോകുന്ന വസന്തം... ഇതൊരിക്കലും ഒരു വേറിട്ട പ്രണയമല്ല... വേറിട്ടൊരു കാമുകനും അല്ല.... എല്ലാ പ്രണയവും ഇത് പോലെ തന്നെ സഖേ... പിന്നെ ഓര്‍മ്മകള്‍ ഏറെ ആഴത്തില്‍ പതിഞ്ഞത് കൊണ്ടാകാം മറക്കാന്‍ പരാജയപ്പെടുന്നത്.... ഇനിയുമുണ്ടേറെ പ്രണയം ആ നീലവാനിനോട്.... മഴപ്പെയ്ത്തിനോട്... രാവിനോട് .... അസ്തമയത്തോട്.... അങ്ങനെ അവളോളം തന്നെ പ്രണയം മറ്റു പലതിനോടും...
Deleteപ്രണയത്തിന്റെ ഗായകനും ..വിരഹത്തിന്റെ നായകനും..ഒരുമിക്കുന്ന അപൂർവ്വ നിമിഷങ്ങൾ !;D
Deleteഅയ്യോ ..ഞാൻ ഓടി ...!
ആഹാ... പ്രണയത്തിന്‍റെ ഗായകന് ഈയിടെയായി മഴപ്പെയ്ത്തിനു അല്പം കുറവുണ്ടോന്നൊരു സംശയം...
Delete"കനവുകള്‍ കൊണ്ട് ഞാന്‍ കഥയെഴുതട്ടെ, നിന്‍റെ നിനവുകള്‍ കൊണ്ട് ഞാന്‍ കവിത രചിക്കട്ടെ.... താളുകളില്‍ നിനക്കായി കുറിച്ചിട്ടതെല്ലാം ഇന്നലെകളില്‍ കത്തിയെരിയിച്ചട്ടഹസിക്കുമ്പോഴും ഒരിക്കലെങ്കിലും എന്‍റെ മനസ്സിനും കാലം ഒരു ചിത കൂട്ടിയിരുന്നെങ്കില്‍ ... എരിഞ്ഞില്ലാതാകാന്‍ ...
ReplyDeleteകുറ്റപ്പെടുത്തുമ്പോഴും, കുത്തുവാക്കുകള്‍ കേള്‍ക്കുമ്പോഴും നിന്‍റെ നീറുന്ന മനവും, നീളുന്ന കണ്ണുകളും കാണാതെ പോയതല്ല... ഒരിക്കലും അറിയാതെ പോയതല്ല.... അരികിലെത്തുവാന്‍, ആ മിഴിനീരൊപ്പുവാന്‍ നിഷേധിക്കപ്പെട്ട അവകാശം... നിസ്സഹായനാകേണ്ടി വരുന്ന കുറ്റബോധം..." രാവിലെത്തന്നെ സങ്കടപ്പെടുത്തണംട്ടോ നിത്യാ :/
:
നഷ്ടപ്പെടുന്നുണ്ടാവാം ഓരോ നിമിഷവും നിന്നെയും, പക്ഷെ...നിന്നെപോലെതന്നെ ...
അവകാശങ്ങൾ, ആഗ്രഹങ്ങൾ എന്തിന് സ്വപ്‌നങ്ങൾ പോലും നിഷേധിക്കപ്പെട്ടവളല്ലോ അവളും !!
സങ്കടപ്പെടേണ്ടട്ടോ.... എനിക്കിങ്ങനെ പറയാന്‍ എന്തേലും കാര്യം ഉണ്ടാകും... ഒരു നിമിഷത്തെ വേദന തീര്‍ക്കാന്‍ വേണ്ടി മാത്രാണ് ട്ടോ... അത് കഴിഞ്ഞാല്‍ പിന്നെ ഞാനും വേദനിക്കില്ല.. അത് കൊണ്ട് കീ നിനക്കും വിഷമാവണ്ടട്ടോ... ഇനീപ്പോ ചിലപ്പോ ഒന്നും പറയാനുണ്ടാകില്ല.... മനസ്സിനെ കൊന്നുകൊണ്ടിരിക്കുന്നു.... പതിയെ, വളരെ പതിയെ എല്ലാം തീര്‍ക്കണം... ചിന്തകളെ, ഓര്‍മ്മകളെ, ബന്ധങ്ങളെ.... അങ്ങനെ അങ്ങനെ പതിയെ എല്ലാം അവസാനിപ്പിക്കണം....
Deleteകൂടുതല്‍ അവളാകും വേദനിക്കുന്നുണ്ടാവുക അല്ലേ... അതാണ് വിഷമം... പാവം.. ചിന്തകളില്‍ ഒരിക്കലും നിറയാതിരിക്കട്ടെ.. കണ്ണുകള്‍ നനയാതിരിക്കട്ടെ...
" നീ നടന്ന വഴികളില്‍ ഇന്നും മറ്റാരും നടക്കാതിരിക്കാന്‍ മനസ്സ് അടച്ചിടുന്നു ഞാന്‍, ഓര്‍മ്മകള്‍ മതി... ഓര്‍മ്മകള്‍ മാത്രം...."
ReplyDeleteഇതെനിക്കിഷ്ട്ടായി സത്യസന്ധനായ കാമുകൻ .എങ്കിലും വിരഹം വായിക്കുമ്പോൾ മനസ് നോവും .നിത്യയുടെ പോസ്റ്റു വായിക്കാൻ ഇനി വരില്ലാന്ന് കരുതും . വീണ്ടും ഈ വഴിക്കെത്തപ്പെടും .എന്തായാലും വിരഹത്തിന്റെ നൊമ്പരം വളരെ മനോഹരമായി പകർത്താൻ നിത്യക്കു ആവുന്നുണ്ട് .എഴുതി എഴുതി കുറച്ചെങ്കിലും ആശ്വാസം കിട്ടുന്നുവെങ്കിൽ തുടരുക ..
ഓര്‍മ്മകള്‍ മാത്രം മതി....
Deleteമനസ്സിനെ നോവിക്കാനും മാത്രമുണ്ടോ...? എങ്കില്‍ ഞാനെന്നേ നൊന്തേനെ...!
എനിക്കും ഇഷ്ടം അതാണ് നീലിമാ... തനിച്ചു നടക്കണം.... തീര്‍ത്തും ഏകനായി.... അതിനും പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖമുണ്ട്.... വല്ലപ്പോഴും തിരിഞ്ഞു നോക്കുമ്പോള്‍ കൂടെയുള്ളവര്‍ അകലേ മറഞ്ഞല്ലോ എന്നോര്‍ക്കുന്നതിനേക്കാള്‍ ഭേദമല്ലേ അത്.... അത് കൊണ്ട് വെറുതേ മനസ്സ് വിഷമിപ്പിക്കേണ്ടാട്ടോ... വീണ്ടും എത്തിപ്പെടും എന്നുള്ളത് വെറുതെയാണ്... എന്‍റെ വഴികള്‍ തെറ്റാണെങ്കില്‍ എന്നെ പിന്തുടരരുത്.... വിരഹത്തിന്‍റെ നൊമ്പരം മനോഹരമാണോ, മധുരമുള്ളതാണോ എന്നറിയില്ല ഇന്നും...! എങ്കിലും പകര്‍ത്തപ്പെടുന്നത് ഏതോ ഒരു മനസ്സാണ്... അത്രമാത്രം... അതെന്‍റെയാവാം.... ഞാനറിഞ്ഞ വേറെ ആരുടെയെങ്കിലുമാവാം... അല്ലെങ്കില്‍ ഭാവനയുമാവാം....
നന്ദി വാക്കുകള്‍ക്ക്... ഓര്‍മ്മകള്‍ക്ക്...