Tuesday, August 6, 2013

വിശ്വാസം.... ഒരിക്കലും കൈവിടാത്ത വിശ്വാസം....

ശ്യാം... ഉറങ്ങേണ്ടേ....

ഉം... വേണം... സന്തോ... നിനക്കറിയോ ഞാനൊരു സ്വപ്നം കാണുകയാണ്....

ഉറങ്ങാതെയോ...

ഉം... അതേ... ഉറങ്ങാതെ.... കണ്ണുകളടയ്ക്കാതെ....

നിനക്ക് വട്ടാണോടാ... നീയാ ലൈറ്റ് ഓഫ്‌ ചെയ്തേ... എനിക്കുറക്കം വരുന്നു...

സന്തോ... നിനക്കറിയോ ഇനിയെന്‍റെ രാവുകള്‍ ഉറക്കമില്ലാത്തതാണ്..

അറിയാം ശ്യാം... എനിക്കറിയാം...

അതേ സന്തോ.. നിനക്കേ അറിയാന്‍ കഴിയൂ... നിനക്ക് മാത്രം...

ഉം....

സന്തോ, എന്തിനാടാ നീയെന്നെ ഇത്രമാത്രം സ്നേഹിക്കുന്നെ... 

അതോ... നിനക്കറിയാഞ്ഞിട്ടാ സ്നേഹത്തിന്‍റെ വില...

അതേടാ... എനിക്കറിയില്ല... ഒട്ടും അറിയില്ല...

ശ്യാം, എത്ര നാളുകള്‍ക്ക് ശേഷമാ നമ്മള്‍ ഇത് പോലെ ഒരുമിച്ച് ഒരു ദിനം ഒന്നിക്കുന്നത്...

ഒരു വര്‍ഷത്തില്‍ ഏറെയായി..... ഒരേ ലക്ഷ്യത്തിനു വേണ്ടി മുന്നോട്ട് പോകുമ്പോഴും, മാര്‍ഗ്ഗങ്ങളിലെ വ്യതിയാനം കൊണ്ട് നമ്മള്‍ അകന്ന ഒരു വര്‍ഷം...

ഓര്‍ക്കാറുണ്ടായിരുന്നോ നീ എന്നെ...

നിനക്കറിയാന്‍ പാടില്ലേടാ... മറക്കാന്‍ ഞാന്‍ മറന്നു പോകാറുണ്ടെന്നു... 

നമ്മുടെ ലക്ഷ്യം എത്താറായി ശ്യാം.... നമ്മുടെ സ്വപ്‌നങ്ങള്‍ ... അവര്‍ക്ക് വേണ്ടി നമ്മള്‍ കാത്തുവച്ചതെല്ലാം ഇനി അവര്‍ക്ക് സ്വന്തം...

അതേ, സന്തോ അത് കൊണ്ടാണ് നമ്മള്‍ വീണ്ടും കണ്ടുമുട്ടിയത്... നിന്‍റെ വഴികള്‍ തെറ്റില്ല, നീയിവിടെ നമ്മുടെ ലക്ഷ്യത്തില്‍ തന്നെ എത്തിച്ചേരും എന്ന എന്‍റെ ഉറപ്പാണ് നിന്നേ എന്നില്‍ നിന്നും അകറ്റാന്‍ എന്‍റെ മനസ്സ് സമ്മതിച്ചത്...

അതേ ശ്യാം... രണ്ടു ആശയങ്ങളുമായി നമ്മള്‍ ഒരുമിച്ചു പോയിരുന്നെങ്കില്‍ ഒരിക്കലും അടുക്കാനാവാത്ത വിധം നമ്മള്‍ അകന്നു പോയേനെ...

സന്തോ നിനക്കറിയോ നിന്നേ എന്നില്‍ നിന്നകറ്റിയ ഓരോ നിമിഷവും ഞാനെത്രമാത്രം വേദനിച്ചിരുന്നുവെന്ന്... നിന്നേ കുറിച്ചുള്ള വിവരങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ എത്ര വേദനയോടെയാണ് ഞാനത് അവഗണിച്ചത്.... അന്നെപ്പോഴെങ്കിലും നിന്നേ കുറിച്ചറിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുടെ ഈ കൂടിച്ചേരല്‍ ഇനിയും ഏറെ താമസിച്ചേനെ...

അതേ, ശ്യാം... നീയും ഞാനും ഇതിനിടയില്‍ എപ്പോഴെങ്കിലും കണ്ടിരുന്നെങ്കില്‍ ... ഒരു പക്ഷേ നമ്മള്‍ വീണ്ടും നമ്മെ നശിപ്പിച്ചേനെ... അറിയാമായിരുന്നു എന്‍റെയും നിന്‍റെയും മാര്‍ഗ്ഗങ്ങള്‍ വേറെ വേറെയാണെന്ന്... പക്ഷേ ലക്ഷ്യം ഒന്ന് തന്നെന്ന്... നമ്മള്‍ അകന്നിരുന്നില്ലെങ്കില്‍ ഒരിക്കലും ഇവിടെത്തുമായിരുന്നില്ല... സത്യമാണ്...

ശ്യാമേ.. ഡാ... നാളെ കാലത്തെ പോകണം... 

ആ ശരിയാണ്... നീ ഉറങ്ങിക്കോ.... എന്‍റെയും സമയമായി... 

ശീലങ്ങളൊന്നും മാറ്റേണ്ട നീ...

ഇല്ലെടാ... മാറ്റാന്‍ കഴിയില്ല.... ചിലതങ്ങനെയാ...

ഉം... കുറഞ്ഞത് നിനക്കൊരല്‍പം നേരത്തെയെങ്കിലും......

ഉം..ഉം... ഇന്നത്തേത് ഇന്ന് തന്നെ... നാളെ ഞാന്‍ ഉണ്ടാകും എന്ന് എന്താ ഉറപ്പ്....

ശരി ശരി ഇനി നീയൊന്നും പറയേണ്ട... ഞാനുറങ്ങുവാ.... ഗുഡ് നൈറ്റ്‌ ...

അതാടാ നല്ലത്.... ഗുഡ് നൈറ്റ്‌ ....



ചില ബന്ധങ്ങള്‍ അങ്ങനെയാണ്, സന്തോയെ പോലെ.... അകലേണ്ട സമയത്ത് അകലണം.... അതിന്‍റെ അര്‍ത്ഥം വെറുത്തു എന്നല്ല.... 
എന്നെങ്കിലും ഒരിക്കല്‍ തിരിച്ചെത്തും എന്ന ഉറപ്പുണ്ടെങ്കില്‍, ആ സ്നേഹത്തെ ബഹുമാനിക്കുന്നുവെങ്കില്‍, വേര്‍പെട്ട് പോകണം... ഒരല്‍പമേറെ വേദനിക്കുമെങ്കിലും.... സ്വയം നശിക്കാതിരിക്കാനും, പരസ്പരം നശിപ്പിക്കാതിരിക്കാനും അകന്നേ മതിയാകൂ.... സ്നേഹത്തിന്‍റെ പാരമ്യതയിലും വെറുപ്പ് അഭിനയിച്ചു തീര്‍ത്തിരുന്നു ഞങ്ങള്‍ .... പക്ഷേ അന്നും ഒരു വിശ്വാസം ഉണ്ടായിരുന്നു... ഒരിക്കല്‍ ഒരുമിക്കുമെന്ന്.... ആ വിശ്വാസം ഉള്ളിലുള്ളിടത്തോളം കാലം നീയുണ്ടാകും എന്‍റെ മനസ്സിലും....

4 comments:

  1. സന്തോ നിനക്കറിയോ നിന്നേ എന്നില്‍ നിന്നകറ്റിയ ഓരോ നിമിഷവും ഞാനെത്രമാത്രം വേദനിച്ചിരുന്നുവെന്ന്... നിന്നേ കുറിച്ചുള്ള വിവരങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ എത്ര വേദനയോടെയാണ് ഞാനത് അവഗണിച്ചത്.... അന്നെപ്പോഴെങ്കിലും നിന്നേ കുറിച്ചറിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുടെ ഈ കൂടിച്ചേരല്‍ ഇനിയും ഏറെ താമസിച്ചേനെ...

    അതെ 'ന്റപ്പൂസുട്ട്യേ' കുറിച്ചും ഞാൻ ഒന്നും കൂടുതലായി അറിയുവാനായി കാര്യമായി ശ്രമിക്കാറില്ല. കാരണം അവളുടെ എന്നിലേക്കുള്ള യാത്രയ്ക്ക് അത് കാലതാമസം വരുത്തുമോ എന്ന ഭയം.! (അല്ലെങ്കിൽ എന്റെ അവളിലേക്കുള്ള പ്രയാണത്തിൽ.!)
    എന്തായാലും അതൊരു അനുഭവമാണ്.!!!!!!
    ആശംസകൾ.

    ReplyDelete
    Replies
    1. ഒരനുഭവം തന്നെ... തേടി വരേണ്ടവ കാലമെത്ര കടന്നു പോയാലും വരിക തന്നെ ചെയ്യും... മനസ്സറിയുമ്പോള്‍, മനസ്സിലാക്കുമ്പോള്‍ എത്തുക തന്നെ ചെയ്യും...

      Delete
  2. ഒരുമിച്ച് പൊകുവാനുള്ളത് ഒരുമിച്ച് തന്നെയാകും ..
    പക്ഷേ മുന്നിലേക്ക് വന്ന കൈകോര്‍ത്ത സ്വപ്നങ്ങളേ
    എന്തിന്റെ പേരിലായാലും തട്ടി മാറ്റുമ്പൊള്‍ ...
    വേദന ക്ഷണിച്ച് വരുത്തുമ്പൊള്‍ ..
    ക്ഷണികമാം ജീവിതചക്രത്തില്‍ , കാത്തിരിപ്പെന്നത്-
    മിഥ്യയാകുമ്പൊള്‍ .. ഇന്നിലേക്ക് ജീവിക്കുക തന്നെ എളുപ്പം
    അതു തന്നെ സുഖകരവും ..
    എങ്കിലും ചില ശീലങ്ങളേ , ചില ചിന്തകളേ മാറ്റുവതെങ്ങനെ
    പോസിറ്റീവ് ആയി തന്നെ കാണാം .. എന്നുമെന്നും അരികേ -
    വന്നു ചേരുന്ന നേരിന്റെ മുഖം , ഇന്ന് അകന്നു നിന്നാലും ................
    നാളെ അരികത്തുണ്ടാകാം ..
    " നിത്യ സുഖല്ലേ " ?

    ReplyDelete
    Replies
    1. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്, മനസ്സുമായി ഒരിക്കല്‍ സംവേദിച്ച ചില ബന്ധങ്ങള്‍ എത്ര അകലേ പോയാലും ഒടുവില്‍ തിരിച്ചെത്തുക തന്നെ ചെയ്യും, കാരണം അറിയാമായിരുന്നു അകലുന്നതാണ് ഒരിക്കല്‍ കൂടി അടുക്കുന്നതിനു നല്ലതെന്ന്.... കാത്തിരിപ്പ് ഒരിക്കലും ഒരു മിഥ്യയല്ല സഖേ... അതൊരു പ്രതീക്ഷയാണ്, വിശ്വാസമാണ്.... ചിലര്‍ക്കെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു നേര്‍ത്ത നൂല്‍പ്പാലമാണ്..

      ചാക്രികമായ, ക്ഷണികമായ ജീവിതത്തില്‍ വന്നു പോകുന്നതെല്ലാം നോവുകള്‍ മാത്രമല്ലെന്നത് കൊണ്ട് ഇന്നും സുഖമായിരിക്കുന്നു... പെയ്തൊഴിയുന്ന മഴത്തുള്ളികളും, വീശിയകലുന്ന തെന്നലും ഒരിക്കല്‍ കൂടെയുണ്ടായിരുന്നു എന്ന പോലെ സുഖവും ദുഃഖവും ഇന്നും കൂടെയുണ്ട്...

      പ്രിയസ്നേഹിതാ സുഖമായിരിക്കുക, ഓരോ നിമിഷവും സന്തോഷമായിരിക്കുക....

      Delete