നീ ഒളിപ്പിച്ചു വച്ചതെല്ലാം ഇന്നലെകളില്‍ എന്നോ എന്നെ തേടിയെത്തിയിരുന്നു...
നിന്‍റെ കണ്ണുകളിലെ സ്നേഹവും, മനസ്സിലെ ആര്‍ദ്രതയും...
പിന്നെപ്പോഴോ അറിയാതെ വാക്കുകളിലൂടെ നീ പറഞ്ഞ പലതും...
നിനക്ക് വേണ്ടി ഞാന്‍ കാത്തുവച്ചതെല്ലാം കാണാതെ പോയതാണോ നീ,
അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചതോ...
ഏതായാലും... അറിയണമെന്നില്ല, ഇനിയൊട്ടു അറിയുകയും വേണ്ട...
ചോദിച്ചെന്നു മാത്രം....
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ........ അര്‍ത്ഥമില്ലാത്ത ഉത്തരങ്ങള്‍ ...!
നമുക്കിടയില്‍ എത്രയോ വട്ടം ഗതി കിട്ടാത്ത ആത്മാക്കാള്‍ പോലെ....
വഴിയോരങ്ങളില്‍ കാത്തു നില്‍ക്കാറുണ്ടായിരുന്നു, പണ്ട് പലപ്പോഴും,
ഇന്ന് അതും ഒരോര്‍മ്മ, വെറും ഒരോര്‍മ്മ...!
ആ വഴികള്‍ തന്നെ എന്നെ മറന്നെന്നു തോന്നുന്നു...
അതില്‍ പരാതികളില്ല, പരിഭവങ്ങളില്ല; പ്രത്യേകിച്ച് നിന്നോട്...
പരിഭവിക്കാനും, പരാതി പറയാനും മാത്രം നീയെനിക്ക് ആരുമല്ലായിരുന്നു
എന്ന് നീ പറയാതെ പറയുമ്പോള്‍ ഒട്ടും അതിശയമില്ലായിരുന്നു എനിക്ക്...
പണ്ടൊരിക്കല്‍, ആദ്യമായി ഇടറിയ മനസ്സിന്‍റെ ചാഞ്ചല്യവും ഉണ്ടായിരുന്നില്ല..!
ആവര്‍ത്തനങ്ങള്‍ പുതുമയെ നഷ്ടപ്പെടുത്തും എന്ന് പറഞ്ഞത് എത്ര സത്യമാണ്...!
അറിയാതെ ഇന്ന് ഞാനും മാറുന്നു... എനിക്ക് പോലും മനസ്സിലാകാത്ത വിധത്തില്‍ ...
എന്‍റെ വേദനകള്‍ പോലും അറിയാതെയാവുന്നു....
ഒപ്പം, നിന്‍റെ വേദനയും ഇന്നെന്നെ നോവിക്കുന്നില്ല...
എവിടെയോ നഷ്ടപ്പെട്ട ഒരു മനസ്സുണ്ട്....
എന്റേതായിരുന്നു എന്ന് ഇന്ന് ഞാന്‍ സങ്കല്‍പ്പിക്കുന്ന എന്‍റെ മനസ്സ്....!
ഇന്നതിനെ തിരയാറില്ല... തേടിപ്പിടിക്കാന്‍ ശ്രമിക്കാറുമില്ല...
ആ മനസ്സായിരുന്നു എന്‍റെ ശാപം...!
ഉപേക്ഷിച്ച വീഥികളും, ഉപേക്ഷിക്കപ്പെട്ട വീഥികളും
ഇനി മറവിയുടെ തുരുത്തുകളില്‍ അഭയം തേടട്ടെ.....
ഓര്‍മ്മകള്‍ക്ക് ഒരുമയുടെ ശക്തിയായിരുന്നു...
എന്നിട്ടും ഇന്നെല്ലാം മറക്കുന്നു ഞാന്‍,
എന്നെക്കാളേറെ നീയും...!
# ഈ മഴയത്ത് കുത്തിയൊലിച്ചു നീ അകലേക്ക് പോകുമ്പോഴും
അടുത്ത വേനലില്‍ ഉരുകിയൊലിച്ച് എന്നിലേക്കൊഴുകുമെന്നു തീര്‍ച്ച....
നീയായി തീര്‍ന്നതും നിനക്കായി തീര്‍ത്തതും ഈ ഞാനാണെന്നിരിക്കേ...
നിനക്ക് തിരികെ വരാതിരിക്കാനാവില്ല.....
ഒരു പൂവെന്‍റെ നെഞ്ചോട് ചേര്‍ത്തുവയ്ക്കാനെങ്കിലും...!
ഒരു തുള്ളി കണ്ണുനീര്‍ കൊണ്ടൊരു വിടയോതാനെങ്കിലും...!

ReplyDeleteഗതി കിട്ടാത്ത ആത്മാക്കാള്‍ പോലെ...
ആത്മാക്കൽക്കു ഗതി കിട്ടുന്നത് വരെ ആ ഓർമ്മകൾ മനസ്സില് സൂക്ഷിക്കേണ്ടി വരും , എത്ര മറക്കാൻ ശ്രമിച്ചാലും ആത്മാവിനു ശാന്തി കിട്ടണമെങ്കിൽ ഒരു പുനർജ്ജന്മം തന്നെ വേണ്ടി വരും.. തീർച്ച ...
പുനര്‍ജ്ജന്മം.... ഒരിക്കല്‍ കൂടി ഉയിര്‍ത്ത് ഇനിയും ഓര്‍മ്മകളെ നെഞ്ചോട് ചേര്‍ക്കണോ ആമ്പലേ...?
Delete