ഓര്‍ക്കുന്നോ
നീ ആദ്യമായിവിടെ വായിച്ച വരികള്‍,.... ഇതളൂര്‍ന്നു വീണുപോയ പൂവ് പോലെ, നിറം മങ്ങിയ
നിലാവ് പോലെ, അറിയാതെ വന്നത്, അറിയാതെ പറഞ്ഞത്... എല്ലാം നീ മാത്രം കേട്ടു.. നീ
മാത്രം അറിഞ്ഞു.. പിന്നീടെപ്പോഴോ ആരൊക്കെയോ അറിയാന്‍ തുടങ്ങി, എന്‍റെ, നിന്‍റെയോ, നോവുകള്‍,
ജല്‍പനങ്ങള്‍ എല്ലാം കുത്തിക്കുറിക്കുവാന്‍ എന്തിനീ മാധ്യമം തിരഞ്ഞെടുത്തു എന്ന്
ചോദിച്ചു പലരും. അവര്‍ക്കറിയില്ലല്ലോ, ഇനിയറിയുമോ...? ഇല്ല ഒരുനാളും അറിയില്ല...,
എനിക്ക് നിന്നോടുള്ളതും, നിനക്ക് എന്നോടുള്ളതും എന്നും നമുക്ക് തന്നെ
അജ്ഞാതമായിരുന്നല്ലോ, അപ്പൊ പിന്നെങ്ങനെ അവരറിയാന്‍....?! നീയെന്ന സ്വപ്നവും
ഞാനെന്ന മയക്കവും എന്നില്‍ നിറയുമ്പോള്‍ അറിയാതെ വിരലുകളില്‍ വീഴുന്ന വാക്കുകളുടെ
അര്‍ത്ഥമറിയാതെ പലപ്പോഴും ഞാനും അലഞ്ഞിട്ടുണ്ട്... രാവില്‍, പാതിമയക്കത്തില്‍
കറുത്ത ഉറുമ്പുകള്‍ വെളുത്ത താളില്‍ ഇഴയുമ്പോഴും, പുലരിയില്‍ എന്നെ നോക്കി
പരിഹസിക്കുമ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്, ഇതിന്‍റെ അര്‍ത്ഥം പറഞ്ഞു തരുവാന്‍ എന്‍റെ
സ്വപ്നമേ എന്നെങ്കിലും ഒരിക്കലെങ്കിലും നീ ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍
വരുമായിരിക്കും, അല്ലേ?
കുനുകുനെ
നീയെഴുതിയ വരികളല്ലാതെ ഞാനറിഞ്ഞ കഥകള്‍ എന്തുണ്ട് വേറെ...; പക്ഷേ എന്നിട്ടും ഇല്ല,
ഇന്നും എനിക്കതിന്‍റെ അര്‍ത്ഥം മനസ്സിലായില്ല!! വരികളില്‍ വാക്കുകള്‍ക്കിടയില്‍
നാം ഒളിപ്പിച്ചു വച്ചതൊന്നും നമ്മള്‍ പോലും അറിഞ്ഞില്ല, അപ്പോള്‍ പിന്നെ നമ്മെ
അറിയാത്തവരെങ്ങനെയറിയാന്‍!! വാക്കുകള്‍ക്ക് ഒരായിരം അര്‍ത്ഥം ഉണ്ടായിരുന്നെന്നും,
കണ്ണുകള്‍ അതിനെക്കാളേറെ സംവേദിക്കുമെന്നും നീ പറഞ്ഞത് ഞാനിന്നും മറന്നില്ല,
നിനക്കോര്‍മ്മയുണ്ടോ..? പറയുന്ന ആയിരം വാക്കുകള്‍ക്കിടയില്‍ ഒരു വാക്ക് മാത്രം
തിരഞ്ഞു, നീയും ഞാനും. വക്ക് പൊട്ടിയ ആകാശത്തിലെ മേഘക്കീറുകള്‍ പോലെ താഴെ വീഴാന്‍
വെമ്പി നില്‍ക്കുന്ന നിന്‍റെ കണ്ണുകളിലെ മഴത്തുള്ളികള്‍ ആ ഒരു വാക്കില്‍ പിന്‍വലിയുന്നത്
അകലെ നിന്ന് കാണുമ്പോള്‍ അറിഞ്ഞിരുന്നുവോ നീ എന്‍റെ മനസ്സും ശാന്തമാകുന്നത്....
ആഴിയിലാഴുന്ന അര്‍ക്കന്‍റെ ശോണിമയില്‍ എന്‍റെയും നിന്‍റെയും ദുഃഖങ്ങളെ, വേദനകളെ
തിരകള്‍ക്ക് നല്‍കി ഇരു തീരങ്ങളില്‍ ഇരുന്നുകൊണ്ട് കാണാതെ കഥകള്‍ പറഞ്ഞു നമ്മള്‍,...
കാലം അണിയിച്ചൊരുക്കിയ കോമാളികള്‍,....! ഇനിയും അവിടിരുന്നു ചിരിക്കണമെനിക്ക്.. ഒരു
കടലിനെ മുഴുവന്‍ മനസ്സ് കൊണ്ട് വലിച്ചു കുടിച്ച് പൊട്ടിച്ചിരിക്കണമെനിക്ക്.... മനസ്സിലെ
ചങ്ങല പൊട്ടുന്നത് വരെ.... പൊട്ടിയകലുന്ന മനസ്സിനെ നോക്കി പിന്നെയും ചിരിക്കണം,
ഭ്രാന്തമായ ആ ചിരി തന്നെ!!
ഹാ,
എന്‍റെ സ്വപ്നമേ നീയറിയുന്നുവോ കാല്പനികതയുടെ തേരിലേറി നീ പറന്ന വഴികള്‍..., പോകുന്ന വഴിയില്‍ നീ കണ്ടിരുന്നോ അശ്വവും ചക്രവും നഷ്ടപ്പെട്ട് രഥത്തില്‍ തളര്‍ന്നു
കിടക്കുന്ന എന്‍റെ ലോകത്തെ രാജാവിനെ...? എനിക്കറിയാം നീ കണ്ടുകാണില്ലെന്ന്....
ഉറങ്ങുമ്പോള്‍ മാത്രം ഉണരുന്ന നിന്നേ എനിക്ക് വെറുക്കാനും ആവുന്നില്ലല്ലോ,
ഉറക്കത്തില്‍ എനിക്ക് കൂട്ടായിരിക്കാന്‍ നീ മാത്രമേയുള്ളൂ എന്ന സത്യം; എങ്കിലും
എന്‍റെ സ്വപ്നമേ നീ കാണാതെ പോകരുത് ഞാന്‍ വലിച്ചെറിഞ്ഞ എന്‍റെ മോഹങ്ങളെ, ഒരു നാള്‍
അവയും നിന്നേ പോലെ എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു.....
പ്രിയപ്പെട്ടവളേ,
നീയെന്‍റെ സ്വപ്നമായിരുന്നോ...? മോഹമായിരുന്നോ....? അതോ മോഹഭംഗമായിരുന്നോ....?
എവിടെയാണെങ്കിലും ഉറക്കത്തില്‍ ഞാനെന്നും ഒരു താരാട്ട് പാടാറുണ്ട് നിനക്കായി....
സ്വപ്നവും മോഹവും മോഹഭംഗവുമല്ല നിന്‍റെ ജീവനായിരുന്നു എന്ന് നീയവിടെ നിന്‍റെ
മനസ്സില്‍ പറയുമ്പോള്‍ അറിഞ്ഞിരുന്നുവോ പാടിയ താരാട്ടില്‍ ഞാന്‍ തന്നെ
ഉറങ്ങുകയായിരുന്നു നിന്നേ സ്വപ്നവും കണ്ടുകൊണ്ട്... നീയുറങ്ങിയോ....?
ഉറങ്ങിയിട്ടുണ്ടാകും അല്ലേ.....? എനിക്കറിയാം നിനക്ക് മാത്രം മനസ്സിലാകുന്ന
ചിലതുണ്ട്... എനിക്ക് പോലും മനസ്സിലാകാത്തത്...! എനിക്ക് മനസ്സിലാകാത്തത് കൊണ്ട്
തന്നെ എനിക്കുറക്കം വരുന്നു.... ശുഭരാത്രി!!!
ശുഭരാത്രീ പ്രീയ സഖേ ...!
ReplyDeleteഅവളുള്ളില്‍ മിടിക്കുന്നുണ്ടിപ്പൊഴും ..
നീ പൊലുമറിയാതെ .........
നീ നിന്നെ അറിയുന്നതിനേക്കാള്‍
ചിലപ്പൊള്‍ നിന്നെ അറിഞ്ഞിട്ടുണ്ടാകുമവള്‍ ..
നിങ്ങള്‍ അഞ്ജാതരെന്ന് സ്വയം വിശേഷിപ്പിക്കുമ്പൊഴും
നിങ്ങളില്‍ മാത്രം നില നിന്നിരുന്ന പലതുമുണ്ട്
നിങ്ങള്‍ ഒന്നായി ചേര്‍ന്ന് പൊയ പലതും ..
മയക്കത്തില്‍ മാത്രം ജീവന്‍ വയ്ക്കുന്ന സ്വപ്നത്തിനും
വര്‍ണ്ണമുണ്ട് , നിന്നിലേക്കിറങ്ങുന്ന പകലിന്റെ നിറങ്ങളില്‍
അവ പകര്‍ത്തി പൊയ ചിലതിന്റെ അവശേഷിപ്പുകളുണ്ടാകാം ..
ശുഭസായാഹ്നം പ്രിയകൂട്ടുകാരാ..
Deleteഎത്രയറിഞ്ഞാലും ഒന്നുമറിയാതാകുന്ന ചില നിമിഷങ്ങളുണ്ട് ജീവിതത്തില്‍ ....
ഞങ്ങള്‍ അജ്ഞാതരാകേണ്ടത് ഞങ്ങളുടെ അല്ലെങ്കില്‍ കാലത്തിന്‍റെ അനിവാര്യതയാണ്!
വര്‍ണ്ണങ്ങള്‍ നിവര്‍ത്തിയാടുന്ന സ്വപ്നങ്ങളെല്ലാം ഒരുറക്കമുണര്‍ന്നു കഴിയുമ്പോള്‍ പൊലിമ നഷ്ടപ്പെടുന്നു സഖേ..
ഒരിക്കലും ഉണരാതിരുന്നെങ്കില്‍ എന്നാഗ്രഹിക്കാനും വയ്യ... തനിച്ചാക്കി പോകാന്‍ വയ്യേ..
എന്നിലിന്നവശേഷിച്ചതെല്ലാം അവള്‍ക്ക് സ്വന്തം... അവള്‍ നല്‍കിയത് മാത്രം...
പ്രിയപ്പെട്ട ബനി ,
ReplyDeleteസുപ്രഭാതം !
ഇന്നലെ വിചാരിച്ചു;പുതിയ പോസ്റ്റിന്റെ സമയമായല്ലോ എന്ന് !:)
ഇന്ന് രാവിലെ ,ഇതാ മുന്നില് പുതിയ പോസ്റ്റ്.
എല്ലാ മോഹങ്ങളും പുഷ്പിക്കാറില്ല .എന്നിട്ടും വീണ്ടും മോഹങ്ങളുടെ നാമ്പുകൾ തളിരിടുന്നു .ഇതൊക്കെയല്ലേ ജീവിതം,ബനീ ?
അകന്നാലും,ചില മുഖങ്ങൾ ,ഓർമ്മകൾ ഊർജദായകമാണ് .
ആര്ദ്രമായൊരു മനസ്സില് നന്മയുടെ പൂക്കള മാത്രം വിരിയട്ടെ !
പറയാൻ മടിച്ചതെല്ലാം ഇനിയും എഴുതാം.:)
നമ്മളെക്കാൾ നമ്മെ മനസ്സിലാക്കാൻ ഒരാളുണ്ടാവുക എന്നത് മഹാഭാഗ്യം !കണ്ണന്റെ കാരുണ്യം !
ഇടക്കൊക്കെ അമ്പല ദര്ശനമാകാം !
ചിന്താഗതികളിൽ സുഗന്ധം നിറയും !
ശുഭദിനം !
സസ്നേഹം,
അനു
പ്രിയ അനൂ ശുഭസായാഹ്നം...
Deleteമനസ്സ് ശൂന്യമാണ് എന്നത്തേയും പോലെ...
മോഹങ്ങള്‍ ... ജീവിതം.... പൂരകങ്ങള്‍ അല്ലൊരിക്കലും....
ഓര്‍മ്മകളും ചില മനസ്സുകളും കൂടെയുണ്ടെങ്കില്‍ ജീവിതം വസന്തം പോലെ മനോഹരം..
പറയാന്‍ മടിച്ചതെല്ലാം ഇനിയും പറയണോ... ഒരിക്കല്‍ പറഞ്ഞത്, അറിഞ്ഞത് അത് മാത്രം പകര്‍ത്തുന്നു...
മനസ്സിലാക്കാന്‍ ഒരാളുണ്ടാവുക.... ഒരുപാട് ഭാഗ്യം വേണം അതിന്!!!
എന്‍റെ ചിന്തകള്‍ക്ക് സുഗന്ധമില്ലേ അനൂ....? :) ഇല്ല്യാല്ലേ... :( സാരല്ല്യ...!!
ശുഭരാത്രി...
സ്നേഹപൂര്‍വ്വം...
വരികളില്‍, വാക്കുകള്‍ക്കിടയില്‍ നീ ഒളിപ്പിച്ചു വച്ചതൊന്നും ആരും അറിയാതിരിക്കില്ല
ReplyDeleteഅറിയുമോ നിധീ.... ഇത്രേം നാളും അറിഞ്ഞില്ല... ഇനീപ്പോ അറിഞ്ഞിട്ടെന്തിനാ... എന്നാലും അറിയുമായിരിക്കും അല്ലേ....? :)
Deleteഅറിഞ്ഞും അറിയാതെയും വേദനിപ്പിച്ചവരോട് മാപ്പ് ചോദിച്ചു കൊണ്ട്..
ReplyDeleteപറഞ്ഞും പറയാതെയും കൂടെ നിന്നവരോട് നന്ദിയോതിക്കൊണ്ട്...
ഈ സായാഹ്നവും.... അസ്തമയത്തിനായി ഒരുങ്ങുമ്പോള്‍ .....
ഒരു കുഞ്ഞുനക്ഷത്രം ദൂരെയുദിക്കാന്‍ വെമ്പുന്നു....
ശുഭസായാഹ്നം പ്രിയരേ....
പ്രീയപ്പെട്ടവളെ ഓർത്തുള്ള ഈ നൊമ്പരം ,ഞാൻ മറക്കാൻ ശ്രമിക്കുന്ന പലതിലേക്കും എന്നെയും കൂട്ടിക്കൊണ്ടു പോകുന്നു .നമ്മൾ തന്നെ ശ്രമിക്കണം കുറച്ചെങ്കിലും സ്വസ്ഥത കിട്ടാൻ ..ഈ വേദനയിൽ ഉരുകാൻ ആണ് ഇഷ്ട്ടമെങ്കിൽ പിന്നെ നോ രക്ഷ .
ReplyDeleteഇത് വായിക്കുമ്പോൾ മനസ്സ് ഭാരപ്പെടുന്നുണ്ട് .
ഒരിക്കലും മറക്കാന്‍ ശ്രമിക്കരുത് നീലിമാ... ശ്രമിക്കുന്തോറും ഓര്‍മ്മകള്‍ വീണ്ടും വീണ്ടും നോവിക്കാനോ സാന്ത്വനമാകാനോ ഓടിയെത്തും..... എനിക്കിഷ്ടം വേദനയില്‍ ഉരുകാനാണ്... ആ ഉരുകലിലും ഒരു സുഖമുണ്ട്.... നാമിഷ്ടപ്പെടുന്നവര്‍ക്ക്, നമ്മെ ഇഷ്ടപ്പെടാന്‍ ആവാത്തവര്‍ക്ക്, കഴിയാതെ പോയവര്‍ക്ക് വേണ്ടിയല്ലേ....
Deleteഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും തിരിച്ചു കിട്ടാത്ത വിലപ്പെട്ടത് ഒന്ന് - സമയം....
ReplyDeleteഎന്നിട്ടും നിനക്ക് വേണ്ടി നീക്കിവച്ച സമയം നിന്നോടുള്ള ഔദാര്യമാല്ലായിരുന്നു.... നിന്നോടുള്ള സ്നേഹം മാത്രമായിരുന്നു... നീ അറിയാതെ പോയതോ...? അറിഞ്ഞില്ലെന്നു നടിച്ചതോ...?
നേരത്തേ എത്തുന്നതൊന്നും സ്വന്തമാക്കാറില്ലായിരുന്നു....
ReplyDeleteവൈകിയെത്തുന്നതെല്ലാം ഉപേക്ഷിക്കുകയുമായിരുന്നു....
തിരിഞ്ഞു നോക്കുമ്പോള്‍ കൂടെ ഒന്നും ഇല്ല എന്നത് ആശ്വാസമോ വേദനയോ...?
രണ്ടുമുണ്ട്..... കൂടെയില്ലെങ്കില്‍ ഞാന്‍ നിന്നേ വേദനിപ്പിക്കില്ല എന്ന സന്തോഷവും... പിന്നെ വേദന അതെനിക്ക് വേണം സ്വന്തമായി... നീയറിയേണ്ട...
അറിഞ്ഞിരുന്നു നീ ഞാനറിയാതെ പോയതെല്ലാം...
ReplyDeleteഅരികിലിരുന്നാലും, അകലെയായാലും...
മൗനമായാലും, വാചാലമായാലും...
എന്നിട്ടും അറിയാതെ പോയല്ലോ നിന്നെ ഞാനൊരുനാളും...
കണ്ണുകള്‍ അതിനെക്കാളേറെ സംവേദിക്കും, സത്യമാണല്ലോ നിത്യാ.
ReplyDeleteകണ്ണുകള്‍ ഏറെ പറയും പവിത്രാ..
Delete