Saturday, April 27, 2013

വഴികള്‍ .............

വഴിവീഥികള്‍ വിജനമായിക്കൊണ്ടിരിക്കുന്നു.. ഓരോ യാത്രികരും അവരവരുടെ കൂടാരങ്ങളില്‍ മറയുന്നു... അണയുന്ന ഓരോ വെളിച്ചവും മുന്നോട്ടുള്ള നടത്തത്തിന്‍റെ വേഗത കൂട്ടുന്നു... അവസാന വെളിച്ചം അണയുന്നതിനും മുന്നേ ലക്‌ഷ്യം കാണാന്‍ കഴിയുമോ.. ഇല്ല; ഇനിയെന്ത് ലക്ഷ്യം , എന്ത് മാര്‍ഗ്ഗം.... മാര്‍ഗ്ഗങ്ങളും ലക്ഷ്യങ്ങളും ജീവിതത്തില്‍ അപ്രസക്തമായി കൊണ്ടിരിക്കുന്നു... 

വഴികള്‍ തെറ്റണം എന്നത് എന്നോ നിശ്ചയിക്കപ്പെട്ടതാണ്... അല്ലായിരുന്നുവെങ്കില്‍ നേരിന്‍റെ വഴികളില്‍ നിസ്സഹായതയും, നിരാലംബതയും കാണാന്‍ കഴിയുമായിരുന്നില്ല.. നിരാശയുടെ മുഖങ്ങള്‍ തളര്‍ത്തില്ലായിരുന്നു... ആ കാഴ്ചകളായിരുന്നോ വഴികള്‍ തെറ്റിയതിന്റെ കാരണം... ആയിരിക്കാം, അവയെ കണ്ണടച്ചു നോക്കിക്കണ്ടതിനാലാവാം നിന്‍റെ വഴികള്‍ ഇതല്ല എന്ന് ആരോ പറഞ്ഞത്.. വഴി തിരിച്ചു വിട്ടത്.. തിരിച്ചുവിട്ട ആ വഴികളില്‍ സ്വന്തം സന്തോഷവും പൊട്ടിച്ചിരികളും കണ്ടു... 

ഏറെ ചിരികള്‍ക്കും സന്തോഷങ്ങള്‍ക്കും ഒടുവില്‍ വെറുതേ ഒരു തിരിഞ്ഞു നോട്ടം നടത്തണോ എന്ന് പലവട്ടം ചിന്തിച്ചതാണ്.. വേണ്ടെന്നു മനസ്സ് പറഞ്ഞിട്ടും അറിയാതെ നോക്കിപ്പോയി...! പിന്നിട്ട വഴികള്‍ ശൂന്യമാണ്.. നിഴലുകള്‍ പോലും അന്യം... വല്ലാതെ ദാഹിച്ചപ്പോഴായിരുന്നു കൈകള്‍ പോക്കറ്റിലേക്ക് പോയത്... കിട്ടിയ ഒരു രൂപാ നാണയം കൊണ്ട് ദാഹമകറ്റാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു... അത് കൊണ്ടാവാം അടുത്തൊരു മരച്ചുവട്ടില്‍ ഒരു വൃദ്ധന്‍റെ ദയനീയമായ മുഖം അവനു കാണാന്‍ കഴിഞ്ഞത്. അവശേഷിച്ച ആ നാണയം അയാള്‍ക്ക് നല്‍കി വീണ്ടും നടന്നപ്പോള്‍ ആ വഴികള്‍ നേര്‍ത്തുവരുന്നുണ്ടായിരുന്നു... തെറ്റിന്‍റെതോ ശരിയുടേതോ എന്നറിയാതെ അവസാനിക്കുന്ന ആ വഴികളില്‍ ഇപ്പോഴും അയാള്‍ തനിച്ചായിരുന്നു... പിറകില്‍ വൃദ്ധന്‍റെ ഭ്രാന്തമായ പരിഹാസച്ചിരിയും...

4 comments:

  1. നേരിന്‍റെ വഴികളില്‍ മാത്രം സഞ്ചരിക്കൂ, അവിടെ ചിലപ്പോള്‍ നിസ്സഹായതയുടെയും, നിരാലംബതയുടെയും മുഖങ്ങള്‍ കണ്ടേക്കാം, കണ്ടില്ലെന്നു നടിക്കേണ്ടതില്ല. പവിത്രയുടെയും ഇന്ദ്രന്‍റെയും ആശംസകള്‍ ...

    ReplyDelete
    Replies
    1. വഴികള്‍ എന്നോ തെറ്റിയോ... അറിയില്ലല്ലോ... നടനം ജീവിതമാക്കാതിരിക്കാന്‍ ശ്രമിക്കുന്നു..
      ആദ്യവരവില്‍ ഹാര്‍ദ്ദമായ സ്വാഗതം പവിത്രയ്ക്കും ഇന്ദ്രനും...

      Delete
  2. പ്രിയപ്പെട്ട ബനി ,


    പലപ്പോഴും തനിച്ചാകുന്നത് നല്ലതാണ് . വഴി നേർവഴി ആകണം എന്ന് മാത്രം !

    ഇത്രയും മനോഹരിയായ പ്രകൃതിയുടെ കൂട്ടു വേണ്ട എന്ന് വെക്കേണ്ട ,കേട്ടോ !

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയ അനൂ,

      തനിച്ചാകുന്നത് തന്നെയാണ് നല്ലത്, അപ്പോള്‍ പിന്നെ പ്രിയപ്പെട്ടവരുടെ വേദനിപ്പിക്കലുകള്‍ കാണേണ്ടതില്ല, നോവിക്കുന്ന വാക്കുകള്‍ കേള്‍ക്കേണ്ടതില്ല.... അല്ലേ..?!

      വഴികള്‍ തീരാറായിരിക്കുന്നു.... നേര്‍വഴി ആയിരുന്നോ തെറ്റായ വഴികള്‍ ആയിരുന്നോ എന്നൊരു പുനര്‍ചിന്തനം നടത്താന്‍ പോലും സമയമില്ലാതെ...

      പ്രകൃതിയോടു തന്നെ കൂട്ട്... പുഴയും കടലും അസ്തമയവും മനസ്സിന് തരുന്ന ശാന്തത...

      ശുഭദിനം...

      സ്നേഹപൂര്‍വ്വം...

      Delete