സാന്ദ്രമീ മൗനവും, സാഗരം സാക്ഷിയും..
തീരങ്ങളില്‍ നീ എഴുതിയ വാക്കും..
തിരവന്നു മെല്ലെ മായ്ച്ചൊരാ നേരവും...
കടലൊടു നീ പിന്നെ പരിഭവം പൂണ്ടതും...
അറിയാതെ മനസ്സില്‍ നിറയുന്നുവെന്നും...
അകലങ്ങളില്‍ നീ മറഞ്ഞുപോയാലും...
അരികിലായി നീ ചേര്‍ന്നൊന്നുനിന്നാലും...
പ്രിയതരമൊരുവാക്കിന്‍ നോവില്‍ മയങ്ങും...
നിന്നീറന്‍ മിഴികളില്‍ നിറയും കണവും...
ഇന്നലെ പാടിയ പാട്ടിന്‍റെയീണവും...
പരിമളം ചൊരിഞ്ഞോരാ പവിഴമല്ലിപ്പൂവും...
നിറയുന്നൊരോര്‍മ്മയില്‍ പിടയുന്ന നേരം...
നീറുന്ന മാനസം കാണാതെ നീയും...
നോവുന്ന വാക്കുകള്‍ നല്കിയതെന്തേ..?
മഴയത്ത് വായിക്കാൻ നല്ല സുഖമുള്ള വരികൾ ........... :) പ്രണയാദ്രം
ReplyDeleteമഴ പെയ്യുന്നുണ്ടോ നിധീ അവിടെ....? :)
Deleteഅൽപ്പം പിന്നിലോട്ടു മാറി എഴുതിയിരുന്നെങ്കിൽ കടലിനോടു പരിഭവിക്കേണ്ടി വരുമയിരുന്നോ ?
ReplyDeleteതിരകളുടെ തലോടലേല്‍ക്കാന്‍ വേണ്ടി എഴുതിയതല്ലേ.... :)
Delete