Wednesday, April 3, 2013

ഇനിയൊന്നുറങ്ങണം!!! എല്ലാം മറന്നു കൊണ്ട്!!!


നിമിഷ വേഗങ്ങള്‍ മിനുട്ടുകളായും, മണിക്കൂറുകളായും ദിവസങ്ങളായും, മാസങ്ങളായും, വര്‍ഷങ്ങളായും, ഒരു ജീവിതമായും കടന്നു പോകുമ്പോള്‍ നിനക്കോര്‍ക്കാന്‍, നിന്നെയോര്‍ക്കാന്‍ നീ നല്‍കിയ സ്നേഹവും, നിനക്ക് നല്‍കിയ സ്നേഹവും മാത്രം.... 

ഓര്‍മ്മകളില്‍ സൂക്ഷിക്കാനും, മറവികളില്‍ മറക്കാനും ഒന്നും നല്‍കിയില്ലെങ്കില്‍ ഒരു യാത്രാമൊഴി പോലും വേണ്ടെന്നത് തിരിച്ചറിയുന്ന നിമിഷങ്ങള്‍ മനസ്സിനെ പഠിപ്പിക്കാനും, സ്വയം അറിയാനും ഈ സായാഹ്നസൂര്യന്‍ ഇന്നെന്നോടു പറയുന്നു... ഇനിയൊരു പുലരിക്കായ്‌ കാത്തിരിക്കേണ്ടതില്ലെന്നു!!!

രാവിന്‍റെ കറുത്ത മൂടുപടം കൊണ്ട് ഞാനെന്‍റെ മനസ്സിനെ പുതപ്പിക്കട്ടെ....
ഇനിയൊന്നുറങ്ങണം ...... എല്ലാം മറന്നു കൊണ്ട്... ഉണരുന്നുവെങ്കില്‍ ഒരു പുതുജന്മം നേടിക്കൊണ്ട് മാത്രം....

4 comments:

  1. ഇനിയൊന്നുറങ്ങണം ...... എല്ലാം മറന്നു കൊണ്ട്... ഉണരുന്നുവെങ്കില്‍ ഒരു പുതുജന്മം നേടിക്കൊണ്ട് മാത്രം....

    ReplyDelete
    Replies
    1. ഉണരാതിരിക്കാന്‍ എന്നും ഉറങ്ങാതെ കാത്തിരിക്കുമ്പോള്‍ .... ഉറങ്ങാന്‍ കഴിയുമോ...അശ്വതീ..?

      Delete
  2. ഇന്നി ഞാനുറങ്ങട്ടെ ...

    ReplyDelete