Wednesday, April 3, 2013

ശുഭരാത്രി!!


വാക്കുകള്‍ക്കപ്പുറം വരച്ചിടുന്ന ചിലതുണ്ട് മനസ്സില്‍ ...
വസന്തം പോലെ വന്നു വര്‍ഷം പോലെ പൊഴിഞ്ഞ്...
ശിശിരം പോലെ കൊഴിഞ്ഞ്....
ഒടുവില്‍ അലിഞ്ഞില്ലാതാകുമെന്നു വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന ചിലത്....
ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്..
വര്‍ഷകാലപ്പെയ്ത്തിനു....
മറവിയില്‍ മയങ്ങുന്ന മന്ദഹാസത്തിനു....
നന്ദി...
നല്‍കിയതിനും നേടിയതിനും, നല്‍കാതിരുന്നതിനും, വിട്ടുതന്നതിനും...
മാപ്പ്...
അറിഞ്ഞും അറിയാതെയും ഉള്ള തെറ്റുകള്‍ക്ക്..
പറഞ്ഞും പറയാതെയും പോയ പരിഭവങ്ങള്‍ക്ക്...

സായാഹ്നത്തിന്‍റെ തണുപ്പില്‍ നിന്നും രാവിന്‍റെ നിശ്ശബ്ദതയിലേക്ക്....


ശുഭരാത്രി!!

8 comments:

  1. Replies
    1. നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ ശുഭരാത്രി...

      Delete
  2. ശുഭ രാത്രി
    ആശംസകൾ

    ReplyDelete
    Replies
    1. സുന്ദരസ്വപ്‌നങ്ങള്‍ നേര്‍ന്നു കൊണ്ട്... ശുഭരാത്രി...

      Delete
  3. നന്ദി...
    നല്‍കിയതിനും നേടിയതിനും, നല്‍കാതിരുന്നതിനും, വിട്ടുതന്നതിനും...
    മാപ്പ്...
    എല്ലാറ്റിനും , നന്ദി ........
    എല്ലാറ്റിനും , മാപ്പ് .......
    ഇതിനപ്പുറം എന്തു പറയാനാണ് ........
    നല്ലൊരു രാത്രിയാവട്ടെ .. സഖേ .....!
    സനേഹത്തൊടെ ..........

    ReplyDelete
    Replies
    1. ഇടയ്ക്ക് ഒരു നന്ദി പറച്ചിലും, മാപ്പ് പറച്ചിലും നല്ലതാ...
      രണ്ടും വേണ്ടപ്പോള്‍ പലപ്പോഴും പറയാന്‍ മറന്നു പോകും... അങ്ങനെയായിരുന്നു ചിന്തിച്ചത്... പ്രിയമുള്ളവരോട് നന്ദിയും ക്ഷമയും പാടില്ലെന്ന്..! തെറ്റായിരിക്കാം, ശരിയായിരിക്കാം അല്ലേ സഖേ?
      പിന്നെ അറിയാതെ ചെയ്യുന്ന തെറ്റുകള്‍ .. അറിഞ്ഞു ചെയ്യുന്നവ വേറെയും...
      അവയ്ക്കെല്ലാം ഒരു പരിഹാരമാകട്ടെ !!

      പുലരികള്‍ മനോഹരമാകാന്‍ ഈ രാവില്‍ ഇനി നേരാന്‍ ശുഭരാത്രി!!
      സ്നേഹപൂര്‍വ്വം...

      Delete
  4. Replies
    1. സ്വാഗതം രഞ്ജി.... എവിടെ പേസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞില്ല....:)

      Delete