ഒരു പാട് ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്ന് ഒരല്പം മാറ്റി എഴുതാം
എന്ന് കരുതി... എങ്കിലും വലിയ പ്രതീക്ഷകളൊന്നും വേണ്ട... കാരണം മനസ്സില്‍
ഒരിക്കലും വിഷയവൈവിധ്യങ്ങള്‍ കടന്നു വരാറില്ല... നോവും നൊമ്പരവും വിരഹവും മാത്രം..... കൂടുതല്‍ മുഖവുര പറഞ്ഞു വലിച്ചു നീട്ടാതെ നമുക്ക് തുടങ്ങാം.. (നമ്മള്‍... ആരെന്നറിയാത്ത.. ഏതെന്നറിയാത്ത നമ്മള്‍...അല്ലെ...?)
ഒരു വട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടോ - ഒരു ബ്ലോഗ് പിന്തുടരുന്നതില്‍ നിന്നും എങ്ങനെ വിടുതല്‍ നേടാം.... How to remove yourself from following a blog
പലപ്പോഴും തോന്നാറുണ്ട്... അറിയാത്തൊരിഷ്ടത്തിന്റെ പേരില്‍ നമ്മള്‍ പിന്തുടര്‍ന്ന് ഒടുവില്‍ കുറെ കഴിയുമ്പോള്‍ കുരിശായി മാറുന്ന ചിലത്... ഒഴിവാക്കാന്‍ അറിയാത്തതിന്റെ പേരില്‍ നിസ്സഹായരായി നമ്മള്‍, അല്ലെ? എത്ര കഷ്ടം....
രണ്ടു വഴികളുണ്ട് ഒരു ബ്ലോഗ് remove ചെയ്യാന്‍.. എളുപ്പമുള്ള വഴി മാത്രം പറയാം അല്ലെ, അതാ നല്ലത് അത് മതി...
ആദ്യം remove ചെയ്യേണ്ട ബ്ലോഗ്ഗിലേക്ക് പോവുക.. ഒരു ഉദാഹരണത്തിന് വേണ്ടി ഞാനിവിടെ ഉമയുടെ "വീണപൂവ്" എന്ന ബ്ലോഗ്ഗിനെ എടുക്കുന്നു. ഒരു സുഹൃത്തായി സ്നേഹിക്കുന്നതിനാല്‍ അനുവാദം ചോദിക്കുന്നില്ലാട്ടോ......ഉമാ..
ഒരു വട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടോ - ഒരു ബ്ലോഗ് പിന്തുടരുന്നതില്‍ നിന്നും എങ്ങനെ വിടുതല്‍ നേടാം.... How to remove yourself from following a blog
പലപ്പോഴും തോന്നാറുണ്ട്... അറിയാത്തൊരിഷ്ടത്തിന്റെ പേരില്‍ നമ്മള്‍ പിന്തുടര്‍ന്ന് ഒടുവില്‍ കുറെ കഴിയുമ്പോള്‍ കുരിശായി മാറുന്ന ചിലത്... ഒഴിവാക്കാന്‍ അറിയാത്തതിന്റെ പേരില്‍ നിസ്സഹായരായി നമ്മള്‍, അല്ലെ? എത്ര കഷ്ടം....
രണ്ടു വഴികളുണ്ട് ഒരു ബ്ലോഗ് remove ചെയ്യാന്‍.. എളുപ്പമുള്ള വഴി മാത്രം പറയാം അല്ലെ, അതാ നല്ലത് അത് മതി...
ആദ്യം remove ചെയ്യേണ്ട ബ്ലോഗ്ഗിലേക്ക് പോവുക.. ഒരു ഉദാഹരണത്തിന് വേണ്ടി ഞാനിവിടെ ഉമയുടെ "വീണപൂവ്" എന്ന ബ്ലോഗ്ഗിനെ എടുക്കുന്നു. ഒരു സുഹൃത്തായി സ്നേഹിക്കുന്നതിനാല്‍ അനുവാദം ചോദിക്കുന്നില്ലാട്ടോ......ഉമാ..
അവിടെ ആ ബ്ലോഗ്ഗിന്റെ followers list കാണാം.. (ചിത്രം താഴെ കൊടുക്കുന്നു)
ആ ചിത്രത്തില്‍ Join this site എന്ന ഭാഗം കാണുന്നില്ലേ..?
അവിടെ ക്ലിക്ക് ചെയ്ക...
അവിടെ ക്ലിക്ക് ചെയ്ക...
അപ്പോള്‍ ഒരു new window open ചെയ്യും...
അവിടെ നിന്നും ഗൂഗിള്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക..
അപ്പോള്‍ നേരത്തെ കണ്ട Followers list നു മുകളിലായ് നമ്മുടെ പ്രൊഫൈല്‍ ഫോട്ടോയും നമുക്ക് വേണ്ട മറ്റ് options ഉം കാണാം..
അവിടെ
site settings എന്ന ഒരു option കൂടി കാണുന്നില്ലേ.. അവിടെയും ക്ലിക്ക്
ചെയ്യുക... [ഒരുപാട് ക്ലിക്ക് ആയോ...? ഇല്ല രണ്ടോ മൂന്നോ മാത്രേ ആയുള്ളൂ :)
സാരമില്ല നല്ലൊരു കാര്യത്തിനല്ലേ...ആണോ...? ആണല്ലേ...:( ]
അപ്പോള്‍ താഴെ കാണുന്ന window open ചെയ്യും..
അവിടെ Stop Following this Site എന്ന option കൂടി കാണാം....
തീരാറായി....!!! അവിടെ കൂടി ക്ലിക്ക് ചെയ്യുക...
അപ്പോള്‍ താഴെ കാണുന്ന confirmation message കൂടി വരും...
ഇനി ഒരു ക്ലിക്ക് കൂടി വേണംട്ടോ... അതോടെ കഴിഞ്ഞു....
അവിടെ കാണുന്ന Stop Following എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താ മതി....
ആ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പിന്തുടരുന്നതില്‍ നിന്നും ഒഴിവാകും... അടുത്ത ചിത്രം ആഡ് ചെയ്യാന്‍ നിര്‍വ്വാഹമില്ല.. ക്ലിക്ക് ചെയ്തു നോക്കിയുമില്ല...
എന്തായാലും remove ചെയ്യേണ്ട ബ്ലോഗ്ഗില്‍ ആണെങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഹാവൂ, സമാധാനം തിരിച്ചു കിട്ടി...അല്ലേ....???
ഒരിക്കല്‍ ഈ സമാധാനത്തിനായ് ആരോ ചോദിച്ചു... പിന്നെ ഒരിക്കല്‍ വേറാരോ... അപ്പോള്‍ എന്തായാലും ഈയൊരു പോസ്റ്റ് അവശ്യമാണെന്ന് തോന്നി.. കുറഞ്ഞത് ഒരാള്‍ക്കെങ്കിലും ഉപകാരപ്പെടും അല്ലെങ്കില്‍ ഒരുപാട് പേര്‍ക്ക്... ഈയൊരു വിഷയം തന്ന നിന്നോട് എനിക്ക് സ്നേഹം നിറഞ്ഞ നന്ദിയുണ്ട്... നിന്റെ സൗഹൃദത്തിനു എന്റെ സ്നേഹസമ്മാനം...
ഓരോ എഴുത്തും മനസ്സില്‍ നിന്ന് വരുന്നതാണ്.. അതില്‍ വേദനിപ്പിക്കുന്നത് മാത്രമാണ് ഉള്ളതെങ്കില്‍, ആ വേദനകളെ നിനക്കിഷ്ടമല്ലെങ്കില്‍, എനിക്ക് നിന്നോട് പറയുവാന്‍ ഒന്നേയുള്ളൂ.. നിന്റെ നല്ലതിന് ആണെങ്കില്‍ എന്നില്‍ നിന്നും അകലണം എന്ന് നിനക്ക് തോന്നുമ്പോള്‍ നിറഞ്ഞ സ്നേഹത്തോടെ സന്തോഷത്തോടെ പൊയ്ക്കോള്ളൂ എന്ന് പറയാന്‍ മാത്രമേ എനിക്കറിയൂ... എന്റെ "ജാഡ" അല്ലെ ചങ്ങാതീ..? ഈ "ജാഡ" ഇല്ലാതെ ഞാനില്ല.... :(
നിന്റെ വീഥികളില്‍ നിഴല്‍ വീഴ്ത്താന്‍,
ReplyDeleteനിഴലായ് നിന്നെ ശല്യപ്പെടുത്താന്‍ ഇനി ഞാനില്ല....
ക്ഷമിക്കുക അറിയാതെയാണെങ്കിലും,
പരോക്ഷമായിട്ടെങ്കിലും നിന്നെ ഞാന്‍ ശല്യപ്പെടുത്തിയതില്‍...
കാരണമായവരെ കുറ്റപ്പെടുത്താന്‍ എനിക്കാവില്ല,
എന്തെന്ന് നിനക്കറിയാമായിരിക്കും,
അത് കൊണ്ട് അതും ഞാനേല്ക്കുന്നു....
നിന്നോടുള്ള എന്റെ അവസാനത്തെ
അല്ലെങ്കില്‍ അവസാനത്തെതിനു തൊട്ടു മുന്‍പുള്ള മറുപടി....
നിന്റെ സന്തോഷമാണ് എന്റെതും....
നീയെന്റെ സുഹൃത്തല്ലേ...
പെയ്തൊഴിയുന്ന മഴമേഘങ്ങള്‍ താരാട്ട് പാടുമ്പോള്‍
ReplyDeleteഒന്ന് കൂടി ബാല്യം മനസ്സില്‍ നിറഞ്ഞുവെങ്കില്‍...
ആ നിഷ്കളങ്കത ലഭിച്ചിരുന്നുവെങ്കില്‍...
മനസ്സ് നിറയുമ്പോള്‍.. നിനക്കായ് സ്നേഹം മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ പ്രിയസുഹൃത്തെ നല്ല നിമിഷങ്ങള്‍ മാത്രം നേരുന്നു നിനക്കായി.. കൂടെ കൂടിയതിനു... കൂട്ടായി വന്നതിനു, സ്നേഹത്തിനു, കരുതലിന്.. ശാസനകള്‍ക്ക് എല്ലാം നിന്നോട് നന്ദി പറയുന്നു.... ഹൃദയം കൊണ്ട്... നിറഞ്ഞ മനസ്സോടെ ഒന്ന് കൂടി പറഞ്ഞോട്ടെ നാളെകള്‍ പുലരുന്നത് നിനക്ക് വേണ്ടി മാത്രമാണ്... അവിടെ പുഞ്ചിരികള്‍ മാത്രം ഉണ്ടാകട്ടെ... ഓര്‍മ്മകളില്‍, പ്രാര്‍ത്ഥനകളില്‍ എന്നും നീയുണ്ട്... ഓരോ പുഞ്ചിരി കാണുമ്പോഴും, ഓരോ പുതിയ സൗഹൃദങ്ങള്‍ ഇനിയുമുണ്ടാകുമ്പോഴും നഷ്ടപ്പെടുമ്പോഴും എന്റെ മനസ്സില്‍ നീയുണ്ട്....
ശുഭദിനം....
വേണ്ട സുഹൃത്തേ .... ആരെയും ഒഴിവാക്കേണ്ട ; എല്ലാം സൌഹൃദങ്ങള്‍ അല്ലെ
ReplyDeleteഎല്ലാം സൗഹൃദങ്ങള്‍ തന്നെ....
Deleteആരെയും ഒഴിവാക്കാറില്ല, ഒഴിവാകണമെന്നു തോന്നുന്നവരെ തടയാറുമില്ല...
സുഹൃത്തുക്കളെ അവരുടെ സന്തോഷത്തിനു വിടുക....
വരുന്നതിനും പോകുന്നതിനും പരിധികള്‍ വയ്ക്കാതിരിക്കുക...
അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ അതാണ് നല്ലത്...
ശരിയല്ലേ ചങ്ങാതീ...?
അങ്ങനെ ഒരു ബ്ലൊഗില്‍ നിന്നും വിടുതല്‍ വേണമെന്ന് ഇതുവരെ
ReplyDeleteഅഗ്രഹിച്ചിട്ടില്ല , ചിലപ്പൊള്‍ എന്നെ ഒഴിവാക്കണമെന്ന് അവര്‍ അഗ്രഹിക്കുന്നുണ്ടാവാം :)
എല്ലാം എന്നും ചേര്‍ന്നു നില്‍ക്കാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം നിത്യാ ..
വിട്ടകലാന്‍ എളുപ്പമാണ് , മനസ്സുകളുടെ കൂടിചേരലിന് ഒരുപാട് ദിനങ്ങളൊ-
മനസ്സ് നിറഞ്ഞു വരാനുള്ള വിശ്വാസ്സമോ വേണം .. അതേ നില നില്‍ക്കൂ ..
പക്ഷേ , ഈ പറഞ്ഞു തന്ന വഴികള്‍ ഗുണപ്രദം .. അറിയാത്ത ഒന്ന് തന്നെ ..
അതിന് നന്ദി സഖേ .....
" ഇനുമകലാത്ത നിന്റെ അധരത്തിന്റെ ചൂട്
ഇന്നുമുണ്ടെന്റെ ഹൃത്തില്‍ "
എത്ര കാതമകലേക്ക് പൊയാലും , ജ്വലിച്ച് നില്പ്പൂ നീ ഉള്ളില്‍ "
എന്ത് ഞാന്‍ പറയേണ്ടു കൂട്ടുകാരാ...
Deleteനമ്മുടെ ആഗ്രഹങ്ങളും ഒരു പോലെ.. എവിടെ നിന്നും ഒരു വിടുതല്‍ വേണമെന്ന് തോന്നിയിട്ടില്ലിതേവരെ....
ഒഴിവാകണമെന്ന് ആഗ്രഹിക്കുന്നവരെ ഒരിക്കലും തടയാറുമില്ല... നല്ലതൊന്നും നല്കാനില്ലാത്തവന് അതിനവകാശവുമില്ല....
ഒന്ന് ചേരണമെങ്കില്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടാകണം... ഉള്ളവയുടെ മനസ്സും ഒരു പോലെയാകണം.. അല്ലെങ്കിലെങ്ങനെ....?
അറിയാം വിട്ടകലുന്നത് എളുപ്പമാണ്.... കൂടിച്ചേരലിനു വിശ്വാസം മനസ്സില്‍ നിറഞ്ഞു വരാനുള്ള സമയവും വേണമെന്ന്.... ആ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ വിട പറയാം... അല്ലെ സഖേ..?
പറഞ്ഞു തന്ന വഴികള്‍ ആവശ്യം വരികയാണെങ്കില്‍ ഇവിടെയൊഴിച്ച് വേറെവിടെയും ഉപയോഗിക്കാതിരിക്കുക സ്നേഹിതാ.. അറിയാമല്ലോ ഓരോ വേര്‍പാടും ഒരു നോവ് തന്നെ.... ആ വേദന ആര്‍ക്കും നല്‍കാതിരിക്കുക....
അറിയാത്ത വഴികള്‍ ആരോ ഒരിക്കല്‍ ചോദിച്ചു, പറയില്ലെന്ന് പറഞ്ഞു കാരണം അന്ന് ഒഴിവാക്കപ്പെടേണ്ടതു മറ്റാരോ ആയിരുന്നു.... കഴിഞ്ഞ നാളില്‍ വീണ്ടും വേറാരോ ചോദിച്ചു പറയേണ്ടിയും വന്നു... കാരണം ഒഴിവാക്കപ്പെടേണ്ടതു ഞാനായിരുന്നു....
നന്ദി സഖേ അറിയുന്നതിന്, പറയുന്നതിന്...
എന്നില്‍ പൊഴിഞ്ഞു വീഴുന്ന ഓരോ മഴത്തുള്ളിയേയും ചിതറിപ്പോകുന്നതിന് മുന്‍പേ പിടിക്കാന്‍ നോക്കുമ്പോഴും കൈപ്പത്തിയില്‍ വീണു കണ്ണുകളിലേക്ക് തെറിക്കുന്ന നീര്‍ത്തുള്ളികള്‍ മാത്രം സ്വന്തമാക്കട്ടെ ഞാന്‍.... അതിലെന്റെ സന്തോഷമുണ്ട് നിലത്തു വീഴാന്‍ അനുവദിച്ചില്ലല്ലോ എന്ന തൃപ്തിയുമുണ്ട്....
കാലമെന്നില്‍ നിന്ന് കാതമൊരുപാട് താണ്ടുമ്പോഴും... മറയുമ്പോഴും...
മറയാതെ... മറക്കാതെ നീയുണ്ടാകും.... ഒരു നിമിഷത്തെ സ്നേഹമെങ്കിലും എനിക്ക് നല്‍കിയ ആരുമുണ്ടാവും... സ്നേഹമല്ലേ... സൗഹൃദമല്ലെ.... മരണമില്ലല്ലോ....
നല്ലൊരു അറിവ് സമ്മാനിച്ചിരിക്കുന്നു ഏറ്റവും പുതിയ രചനയിലൂടെ... ഇറങ്ങിപോകാന്‍ പറയുന്നതിനേക്കാള്‍ നല്ലതാണ് ഇങ്ങനെ അതിനുള്ള വഴിപറഞ്ഞു കൊടുക്കുന്നത് . എഴുതാന്‍ പുതിയവിഷയങ്ങള്‍ ഇനിയും കിട്ടട്ടേ! സൂര്യനസ്തമിക്കുന്നതു നിലാവുദിക്കാന്‍ ആണെങ്കില്‍
ReplyDeleteസൂര്യനസ്തമിക്കട്ടെ.
ഇറങ്ങിപോകാന്‍ പറയാറില്ലല്ലോ ചങ്ങാതീ...
Deleteപോകണം എന്ന് തോന്നുമ്പോള്‍ അതിനുള്ള വഴികള്‍ കാണാതെ അനുഭവിക്കുന്ന നിസ്സഹായത, ആ നിസ്സഹായത എന്റെ സുഹൃത്തിന്റെതാകുമ്പോള്‍, സ്നേഹിതരുടെതാകുമ്പോള്‍, എന്നില്‍ നിന്ന് പോകാനാണെങ്കിലും വഴി പറഞ്ഞുകൊടുക്കാതെ സമാധാനമില്ല....
സൂര്യനും നിലാവും ഒരുനാളും അസ്തമിക്കുന്നില്ല സുഹൃത്തേ.... കാണുന്നവന്റെ കണ്ണില്‍ നിന്ന് മറയുന്നു എന്ന് മാത്രം... അത് പോലെ തന്നെ ബന്ധങ്ങളും സ്നേഹവും... കണ്ണില്‍ നിന്നു മറഞ്ഞാലും അതിനു അസ്തമനം എന്നര്‍ത്ഥമില്ല....
എങ്കിലും സംഭാവിക്കാതിരിക്കെണ്ടത് സംഭാവിക്കാതിരിക്കുക തന്നെ വേണം അല്ലെ കാത്തീ....
നന്ദി കാത്തീ ഈ വരവില്‍... നിനക്ക് നല്കാനായ് ഇന്ന് കടം കൊണ്ട ചില വരികള്‍... ഉള്ളൂരിന്റെത്.....
പിറക്കുമ്പോഴെ കൂടെക്കൊണ്ടു പോന്നിട്ടുണ്ടൊരു
വരമാം നിധി നമ്മൾ, ആയതെന്തെന്നോ ? - ചിരി !
ഏതിരുട്ടിലും വിളക്കാവെള്ളിഗ്രഹം കാട്ടു-
മേതുകാലത്തും പൂന്തേനൂറുമാപ്പിച്ചിച്ചെണ്ടിൽ
ചിരിക്കൂ ! കുറെപ്പൊട്ടി ച്ചിരിച്ചാലല്ലാതെയി-
ക്കരളിൻ പുണ്ണിന്നില്ല കരിയാനേതും വഴി.
നാടകത്തിലെബ്ബഫൂൺ പല്ലിളിച്ചീടും നേരം
കൂടവേ കാട്ടും ഗോഷ്ടിയല്ല ഞാൻ ചൊല്ലും ചിരി.
ചാരത്തു ദൈവം വന്നു ശത്രുവായോരോതരം
സ്വൈര്യക്കേടുണ്ടാക്കുമ്പോൾ വേണം നാം ചിരിക്കുവാൻ
നൂനമാ,ഹാസം കണ്ടാൽ ദൈവവും ഹസിച്ചീടും;
വീണുപോമപ്പോളതിൻ ദംഷ്ട്രയും മീശക്കൊമ്പും;
കൊടുക്കുന്നതേ വാങ്ങാൻ കഴിയൂ നമ്മൾക്കെന്നും
കുടത്തിൽക്കൊള്ളുന്നതേ കോരാവൂ കടലിലും
ചിരിയാമുറുപ്പിക വായ്‌പ്പേകൂ ലോകത്തിന്നു;
തിരിയെത്തരും ലോകം മുതലും പലിശയും
ദേഹമിത്തരം പുമർത്ഥാപ്തിക്കൂ ദാനം ചെയ്ത
ലോകനാഥനോടൊന്നേ നേരേണ്ടു നമുക്കെന്നും-;
"ആപത്തുനൽകൊല്ലെന്നു യാചിപ്പാൻ ലജ്ജിപ്പൂഞാ-
നാപത്തിൽച്ചിരിക്കുവാൻ മാത്രമേ വേണ്ടൂ വരം."
NB: - - - -
ഉള്ളൂരിനെ വായിച്ചപ്പോള്‍, തപ്തഹൃദയം എന്ന കവിതാസമാഹാരത്തില്‍ നിന്നും ചില വരികള്‍....
വാക്കുകള്‍ പാലിക്കാനുള്ളവയാണ്, പലപ്പോഴും സാധിക്കാറില്ല..., ഇവെടെയെങ്കിലും കഴിയുമെന്ന് വിശ്വസിക്കട്ടെ..... മറുപടിക്ക് നീളം കൂടുതലാണെങ്കില്‍ ക്ഷമ.... നിനക്കറിയാലോ... ഞാനെപ്പോഴും ഓവര്‍ ആണെന്ന്.... :)
ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്കുക. പ്രാർത്ഥനയേക്കാൾ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. പ്രാർത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാൽ ചിരി അഹന്തയെ തീർച്ചയായും നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനിൽക്കുമ്പോഴാണ് നിങ്ങൾ ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോൾ നിങ്ങൾ ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോൾ നിങ്ങൾ മറക്കുന്നു. ഇപ്പോൾ ഗൌരവം ചോർന്നുപോയിരിയ്ക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു... (ഓഷോ )
Deleteപ്രിയപ്പെട്ട കൂട്ടുകാരാ,
ReplyDeleteഇത് ഇത്തിരി കടന്നു പോയീ. :) (തമാശ ആണെട്ടോ)
എങ്കിലും ഇതുവരെ അറിയാത്ത സ്വയം അറിയേണ്ട ഒന്നിനെ അറിയിച്ചുതന്നതില്‍ വളരെ നന്ദി.
ഇനിയും ഇതുപോലെ അറിവ് പകര്‍ന്നു നല്‍ക്കുന്ന പോസ്റ്റുകള്‍ ഒരുപാട് ഇടാന്‍ കഴിയട്ടെ.
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്
ജീവിതം തന്നെ ഒരു വലിയ തമാശയല്ലേ സുഹൃത്തേ....
Deleteഅതിലും വലുതായ് എന്ത് തമാശകള്‍ വന്നു...!!
സ്വയം അറിയണം... മറ്റുള്ളവരെ അറിയിക്കുകയും വേണം....
ഇന്നത്തെ കാര്യം മാത്രമേ ഉറപ്പുലാതായുള്ളൂ.. നാളെകള്‍ അനിശ്ചിതത്വങ്ങളാണ്...
അത് കൊണ്ട് ഇന്നിനെ പറ്റി മാത്രം ചിന്തിക്കുക, അങ്ങനെ ചിന്തിക്കുന്നു....
ആശംസകള്‍ക്ക് നന്ദി സ്നേഹിതാ...
എല്ലാര്ക്കും എപ്പോഴും സുഹൃത്തുക്കളായിരിക്കാന്‍ പറ്റണേന്നു പ്രാര്‍ഥിക്കുന്നു...പിന്നെ പുതിയ technical എഴുത്തിനു ആശംസകള്‍...
ReplyDeleteപ്രാര്‍ത്ഥനകള്‍ നല്ലത് തന്നെ അശ്വതീ, ചേര്‍ന്ന് നില്‍ക്കേണ്ടത് ചേര്‍ന്ന് നില്‍ക്കുക തന്നെ ചെയ്യും...
Deleteഓരോ പൂവും വിടരുന്നത്, കണ്ണുകള്‍ക്ക് ആനന്ദം നല്‍കാന്‍, സുഗന്ധം പരത്താന്‍, മനസ്സില്‍ സന്തോഷം വിരിയിക്കാന്‍... എന്നിരുന്നാലും കൊഴിഞ്ഞു പോകാതെ നിവൃത്തിയില്ലല്ലോ.... കൊഴിയുന്നതിനു മുന്നേ അവയുടെ കര്‍മ്മങ്ങള്‍ നന്നായ് ചെയ്യുന്നു... അതില്‍ സന്തോഷിക്കാം...
അവശ്യമായ പോസ്റ്റ്.. അനിവാര്യത... ആര്‍ക്കോ ഉപകാരപ്പെട്ടു എന്ന അറിവ് കിട്ടുമ്പോള്‍ നിറയുന്ന മനസ്സ്....
ആവശ്യമാണല്ലോ സൃഷ്ടിയുടെ കര്‍ത്താവ്....
If you want to find a true friend, find someone who is never tired of
ReplyDeletelistening to you and who is always willing to forgive you. Most likely,
you will never find that person, except in yourself.
ന്‍റെ നിത്യേ............
ReplyDeleteനമ്മള്‍ രണ്ടാളും ഒരേപോലെ അല്ലെ????
ഞാനും ആ വഴി വരാറുണ്ട്.
ഒന്നും മിണ്ടാറില്ല.
അപ്പൊ ദേ നിത്യേം!!!!!
അത് കൊള്ളാം.
:)
എല്ലാരും ഒരു പോലാണ് ഉമാ...
Deleteഒരു മനസ്സിലും ഞാന്‍ വ്യത്യാസം കണ്ടില്ല...
പക്ഷെ ചിന്തകള്‍ ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നൂല്ലേ.....?
ഒന്നും മിണ്ടാത്തതാണ് ഉമാ നല്ലത്....
വാക്കുകള്‍ക്ക് ഒരര്‍ത്ഥം മാത്രല്ലേ ഉള്ളൂ...
മൌനത്തിനു എന്തര്‍ത്ഥം വേണമെങ്കിലും നല്കാലോ...
നമുക്ക് നല്ലതായി തോന്നുന്ന ഏത് അര്‍ത്ഥവും....
അതെ അത് ശരിയാണ് നിത്യേ........
ReplyDeleteആവട്ടെ ഉമാ....
Deleteഅച്ചുവിന് സുഖമല്ലേ...? സ്നേഹം...
ശുഭരാത്രി....
ഇപ്പോള്‍ ഇവിടെ നിന്നും ഒരു പുതിയ അറിവ് കിട്ടി .വളരെ നന്ദി സുഹൃത്തേ..
ReplyDeleteഇനിയും ഇത്തരത്തില്‍ ഉള്ള ടെക്നിക്കല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു :-)
നന്ദി വരവ് വച്ചിരിക്കുന്നു അമ്മാച്ചൂ.. :)
Deleteഓരോ പോസ്റ്റും ഓരോരോ കാരണങ്ങളില്‍...., ചിലതല്ലാതെയും...
ഇടയ്ക്കെപ്പോഴെങ്കിലും എഴുതാട്ടോ..