Sunday, February 3, 2013

ഒരു സൗഹൃദത്തിന്റെ ഓര്‍മ്മയ്ക്കായ്...

മഴയായ് നീ... പൊഴിയുമോ...
നിഴലായ് നീ... അണയുമോ...
സ്നേഹമേ... പകരുമോ...
സാന്ത്വനം... ജീവനില്‍...

അഴലേ നീ... മായുമോ...
മുകിലായ് നീ... അകലുമോ...
പ്രാണനില്‍... പ്രണയമായ്...
നിറയുമോ... മോഹമായ്...

പുഴയായ് നീ... ഒഴുകുമോ...
മൃദുവായ് നീ... പറയുമോ...
തരളമാം... വാക്കുകള്‍...
ആര്‍ദ്രമീ... നേരവും....

ഇനിയും നീ... പാടുമോ...
മൌനം പോല്‍... നിറയുമോ...
മാനസം...... നീറുമീ......
നേരവും... കേള്‍ക്കുവാന്‍...

അറിയൂ നീ... സമയമായി...
പിരിയാനായ്... കാലമായി...
ഓര്‍മ്മകള്‍... സാന്ത്വനം...
നല്‍കുമീ... വേളയില്‍....
പറയുവാന്‍...  വാക്കുകള്‍...
പരതി ഞാന്‍... ഇടറി നീ...
യാത്രകള്‍... മാത്രമായി...
നീളുവാന്‍... ജീവിതം...

ഇനിയും നിന്‍... വീഥിയില്‍...
വര്‍ണ്ണങ്ങള്‍... നിറയുവാന്‍...
യാത്രയായ്... മാത്രകള്‍...
ഓര്‍മ്മകള്‍... മറവിയായി...
മഞ്ഞുപോല്‍... അലിഞ്ഞുപോയ്...
മണ്ണിതില്‍.. അടിഞ്ഞുപോയ്‌...
നന്മകള്‍... നേരുവാന്‍...
ശാന്തമെന്‍... മാനസം...

16 comments:

  1. എന്തെന്നറിയാതെ.. എന്തിനെന്നറിയാതെ...
    അകലങ്ങളില്‍ മാഞ്ഞുപോയ നിനക്കായ്...
    നിന്നെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ക്കായ്...

    ഒരിക്കല്‍ കൂടി എനിക്ക് നിന്നോട് പറയണം...
    നീയെനിക്കെത്രമേല്‍ പ്രിയമെന്ന്...
    കേള്‍ക്കുമോ നീ... അറിയുമോ...
    പറയുമോ നീ... എന്തിനെന്നു...
    നല്‍കുമോ നീ....., അറിയാതെ പറ്റിയ,
    ഞാനറിയാതെ പോയ എന്റെ തെറ്റുകള്‍ക്ക്
    ക്ഷമിച്ചു എന്നൊരു വാക്ക്...
    കഴിയുമോ നിനക്ക്...?
    ഒരുനാളില്‍ നിനക്കും ഏറെ പ്രിയമായിരുന്നില്ലേ..?

    ReplyDelete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    സുപ്രഭാതം !

    സ്നേഹത്തിന്റെ താഴ്വരകളില്‍ കണ്ടുമുട്ടിയവരെ സന്തോഷത്തോടെ ഓര്മിക്കാം .

    ആരെങ്കിലും വഴി മാറി യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അത് ഈശ്വരനിശ്ചയം.

    അകന്നു പോയവരെ,അകല്‍ച്ച ഭാവിച്ചരെ ഓര്‍ത്തു വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തരുത് .

    വിധിച്ചവര്‍.......കൊതിച്ചവരെക്കാള്‍ നല്ലതാകുംഎന്ന ഈശ്വരന്റെ കയ്യൊപ്പ്,അമൂല്യം........!

    ഇന്നില്‍ ജീവിക്കുക.......മോഹിപ്പിക്കുന്ന ജീവിതം അറിയുക !ഈ ജീവിതം എത്ര സുന്ദരം !



    ശുഭദിനം

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയ അനൂ,

      ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല...

      അകന്നവര്‍, അണഞ്ഞവര്‍, പിരിഞ്ഞവര്‍, പിണങ്ങിയവര്‍ എന്നും ഓര്‍മ്മകളില്‍...

      എങ്കിലും ചിലപ്പോഴൊക്കെ മറക്കുന്നു... എല്ലാ സ്നേഹവും...

      അറിഞ്ഞും അറിയാതെയും വന്നുചേര്‍ന്നവര്‍....

      പറഞ്ഞും പറയാതെയും അകന്നു പോയവര്‍...

      ഓര്‍ക്കുന്നു... ചിലപ്പോള്‍ മറക്കുന്നു....

      വിധിച്ചവരും.. കൊതിച്ചവരും... ആഗ്രഹങ്ങള്‍ ഇല്ലാത്തതിനാല്‍ കൊതിച്ചവര്‍ അപ്രസക്തം... ബാക്കിയെല്ലാവരും വിധിച്ചത് തന്നെ...

      സമയത്തെക്കാള്‍ വില സൗഹൃദങ്ങള്‍ക്ക് നല്‍കിയിരുന്നു... എന്നും..

      എങ്കിലും ഇന്നില്‍ തന്നെ ജീവിതം.... ജീവിതം എന്നും സുന്ദരം...

      ജീവിതം അറിയുക.... സ്വയം അറിയുക...

      സ്നേഹപൂര്‍വ്വം..

      Delete
  3. പ്രിയ കൂട്ടുകാരാ,
    ഓര്‍മ്മകള്‍ മഴയായ് പെയ്തൊഴിയട്ടെ.
    വരികള്‍ക്ക് ഭംഗിയുണ്ട്.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീ..
      ഒഴിയുമോ ഓര്‍മ്മകള്‍...?
      വാക്കുകള്‍ വായിക്കുന്നവര്‍ക്ക് സ്വന്തം...
      അറിയില്ല വരികള്‍ ഭംഗിയുണ്ടോ ഇല്ലയോ എന്ന്...
      നന്ദി പ്രിയ സൗഹൃദമേ,
      പ്രിയമോടെ...

      Delete
  4. "കാലമിനിയുമുരുളും വിഷുവരും വര്‍ഷംവരും തിരുവോണം വരുംപിന്നെയൊരൊ തളിരിനും
    പൂവരുംകായ് വരും അപ്പൊളരെന്നുമെന്തെന്നു മാര്‍ക്കറിയാം" ജീവിതമല്ലേ സര്‍ കൂടെ നടക്കാ...

    ReplyDelete
    Replies
    1. ഹാ............സഫലമീ യാത്ര..... അല്ലെ സര്‍?
      വിഷുവും ഓണവും, ആതിരയും വരും പോകും....
      നാളെ ഞാനും...

      "ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും
      കാറ്റും മനസ്സില്‍ കുടിയിരുത്തീ...
      വരവായോരന്തിയെ കണ്ണാലുഴിഞ്ഞു
      കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം."

      Delete
  5. എല്ലാ സൌഹൃദങ്ങള്‍ക്കും ഒരുപാട് വില നല്‍കുന്ന നിത്യയുടെ മനസ്സ്.... ഈ എഴുത്തില്‍ അത് തെളിഞ്ഞു കാണാം....

    ReplyDelete
    Replies
    1. മനസ്സ്!! വാക്കുകള്‍ കൊണ്ട് മറയ്ക്കപ്പെടുന്ന എന്റെ മനസ്സ്...
      അറിയില്ലല്ലോ അശ്വതീ.. ഇന്നും അന്നും ഒരുപോലെയോ എന്ന്...!!
      മായുന്ന വഴികള്‍, മറയുന്ന ഓര്‍മ്മകള്‍...
      അറിഞ്ഞിട്ടും അറിയാതെ പോകുന്ന നിമിഷങ്ങള്‍..
      അറിഞ്ഞു.. എന്നിട്ടും പറയാതെ ഞാന്‍..

      Delete
  6. വാക്കുകളില്‍ ആത്മാര്‍ത്ഥത കുറയുന്നു എന്ന് തോന്നുമ്പോള്‍ പറയാതിരിക്കാന്‍ ഇഷ്ടം...

    ReplyDelete
  7. വരികള്‍ക്ക് ഭംഗിയുണ്ട്.......:)

    ReplyDelete
    Replies
    1. ഭംഗിയുള്ള മനസ്സുണ്ട് കൂട്ടുകാരന്.... അത് കൊണ്ടങ്ങനെ തോന്നാം... :)

      Delete
  8. നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി രാജീവ്...
      ഞാനല്ലേ ആശംസകള്‍ പറയേണ്ടത്... അവിടെ മുന്തിരിമണികളില്‍... നന്നായിട്ടുണ്ടേട്ടോ ഒരുപാടിഷ്ടം....

      Delete