ഇന്നലത്തേത് പോലെ ഈ രാവും മൌനം...
മാനത്ത് തെളിഞ്ഞ ചന്ദ്രക്കലയും...
കാര്‍മേഘങ്ങള്‍ കൊണ്ട് മറഞ്ഞ നക്ഷത്രങ്ങളും..
നിലാവിന് കൂട്ടായി ഇളംതണുപ്പും.. നേര്‍ത്ത മഞ്ഞും..
ഈ രാവില്‍ ഇത്ര വൈകിയും വാനത്തിനു എന്ത് ഭംഗിയെന്നോ...!
അത് നോക്കിയിരിക്കാന്‍ എന്ത് രസമെന്നോ...!
ആരുടെയോ കാര്‍ക്കൂന്തല്‍ കെട്ടഴിഞ്ഞ പോലെ...
വീശിയടിക്കുന്ന ഇളംകാറ്റില്‍ തണുപ്പ് ദേഹത്ത് അരിച്ചിറങ്ങുമ്പോഴും...
ദൂരെ രാപ്പാടിയുടെ സംഗീതം കേള്‍ക്കുമ്പോഴും
ഞാന്‍ നിന്നെ പറ്റി ഓര്‍ക്കുകയായിരുന്നു...
ഒരു തെന്നലായി വന്നു.. മനസ്സില്‍ അറിയാതെ വീശിയടിച്ച്..
ഒരു മഞ്ഞു പോല്‍ പൊഴിഞ്ഞു, ഹൃദയത്തില്‍ നന്മ നിറച്ച്..
അറിയാതെ നമ്മള്‍ അറിഞ്ഞു.. അറിഞ്ഞിട്ടും അറിയാതെ പോയി..
മറഞ്ഞാലും മറക്കാതെയായി.. മറന്നാലും വെറുക്കാതെയും...
ഞാന്‍ കാണുന്ന ഈ ആകാശം തന്നല്ലേ അവിടെയും..?
കാണുന്നുണ്ടോ മേഘങ്ങള്‍ ചന്ദ്രനെ മറയ്ക്കുന്നത്...?
തെന്നല്‍ ആ മേഘങ്ങളെ ഒഴുക്കി മാറ്റുന്നത്..
ചന്ദ്രന്‍ വീണ്ടും ചിരിക്കുന്നത്, വെണ്‍നിലാവ് പൊഴിക്കുന്നത്.......
നിന്റെ പുഞ്ചിരി മായ്ക്കുന്ന മേഘങ്ങളേക്കാള്‍ എനിക്കിഷ്ടം
ആ മേഘങ്ങളെ ഒഴുക്കിയകറ്റുന്ന തെന്നലിനെയാണ്...
ഒരു തെന്നലാവാന്‍ കഴിയാതെ പോകുന്നതില്‍ വേദനയുണ്ടെനിക്ക്..
മൌനമായ് പൊഴിയുന്ന വാക്കുകള്‍ മനസ്സിന്റെ ഭാഷയാണെന്നാരോ പറഞ്ഞു...
കേള്‍ക്കുമോ നീ.. അറിയുമോ..? കഴിയില്ലാല്ലേ.. സാരമില്ല...
സുഖല്ലേ നിനക്ക്.... സുഖമായിരിക്കുക എന്നും...

നിലാവുദിക്കുന്നതും പൂക്കള്‍ വിരിയുന്നതും നിനക്ക് വേണ്ടിയല്ലേ..
ഓരോ പൂ വിരിയുമ്പോഴും നീ പുഞ്ചിരിക്കുക...
നിന്റെ ഓരോ പുഞ്ചിരിയിലും സന്തോഷം കൊള്ളുന്ന മനസ്സുകള്‍ ഉണ്ടെന്നറിയുക..
കണ്ണുകള്‍ നിറയാതിരിക്കുക... മനസ്സിടറാതെയും...
യാത്ര പറഞ്ഞോട്ടെ ഞാന്‍ നിന്റെ ദുഃഖങ്ങളോട്.. നോവുകളോട്..
സ്വാഗതമോതട്ടെ നിനക്ക് പുഞ്ചിരി നല്‍കാന്‍ ഒരു പ്രഭാതത്തിനെ...

ദൂരെ നിലാവും മയങ്ങീ... കണ്ണുകളില്‍ ഉറക്കവും...
ഒരു നേര്‍ത്ത സ്വപ്നത്തെയുറക്കാന്‍ എനിക്കുറങ്ങിയേ മതിയാവൂ...
ഉദയസൂര്യനെ കണ്‍പാര്‍ത്ത് നീ നിന്റെ ചുണ്ടില്‍, മനസ്സില്‍ ഒരു പുഞ്ചിരി നിറയ്ക്കൂ..
നന്മ നിറഞ്ഞ നിമിഷങ്ങള്‍ നിനക്കായ് നല്‍കിക്കൊണ്ട്....
ശുഭരാത്രി....
പ്രിയപ്പെട്ട സുഹൃത്തെ,
ReplyDeleteവരികള്‍ മനോഹരമായിട്ടുണ്ട്
ഒരു ഒഴുക്കില്‍ അങ്ങനെ വായിക്കാന്‍ നല്ല്ല സുഖം
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയപ്പെട്ട സുഹൃത്തെ,
ReplyDeleteവരികള്‍ മനോഹരമായിട്ടുണ്ട്.
ഒരു ഒഴുക്കില്‍ അങ്ങനെ വായിക്കാന്‍ സുഖമുണ്ട്.
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്
Vaakkukal... varikal... Ishtayathil... Ishtamaakaathe pokaathathil santhosham sakhe...
DeleteNinnilere priyamode...
Nithyaharitha
വാക്കുകള്‍ വരികള്‍ ഇഷ്ടായതില്‍...
Deleteഇഷ്ടമാകാതെ പോകുന്നതില്‍ സന്തോഷം സഖേ...
നിന്നിലേറെ പ്രിയമോടെ...
ഓരോ പൂ വിരിയുമ്പോഴും നീ പുഞ്ചിരിക്കുക...
ReplyDeleteViriyunna oro poovilum ninne, ninte manassine kaanumpol punchirikkathirikkuvath engane?
DeleteKaathee santhosham ee varavil...
Nithyaharitha...
വിരിയുന്ന ഓരോ പൂവിലും നിന്നെ, നിന്റെ മനസ്സിനെ കാണുമ്പോള്‍ പുഞ്ചിരിക്കാതിരിക്കുവത് എങ്ങനെ...?
Deleteകാത്തീ "അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..."
അടരുവാന്‍ മാത്രം ഏതു സ്വര്‍ഗ്ഗമായിരുന്നു കാത്തിയേ നിന്നെ വിളിച്ചത്... :)
സന്തോഷം ഈ വരവില്‍.... വായനയില്‍....
ഈ കരുതലിനെയും സ്നേഹത്തെയും പിന്നെ വിരഹത്തെയും കുറിച്ച് വായിക്കാന്‍ ഏറെ ഇഷ്ടം..നന്നായി എഴുതി....ആശംസകള്‍..നിത്യാ
ReplyDeleteസ്നേഹത്തിലും വിരഹത്തിലും കരുതാതെ വയ്യ.. അത്രമേല്‍ പ്രിയം...
Deleteസ്വപ്‌നങ്ങള്‍ ഇഷ്ടം... ഓര്‍മ്മകള്‍ പ്രിയം... മറക്കാത്ത മൌനം...
പൂവുപോല്‍ പുഞ്ചിരി...
എങ്കിലും സ്നേഹത്തെ ഇഷ്ടപ്പെട്ടോളൂ അശ്വതീ... വിരഹത്തെ അത്ര വേണ്ടാട്ടോ...
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteദുഃഖം നിറഞ്ഞ വഴികള്‍ മറന്നു, മുന്നോട്ടു പോവുക.
പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും വഴിത്താര,നിന്നെ കാത്തു നില്‍ക്കുന്നു.
നിലാവ് പോലെ ഒരു ചിരിയും നന്മയും പ്രാര്‍ഥനകളും നിറഞ്ഞ ഒരു ഹൃദയം ഒരിക്കലും,
നഷ്ട്ടപ്പെടുത്തല്ലേ .ജീവിതം മനോഹരമാകുന്നത് ഇങ്ങിനെ ചില സൌഹൃദങ്ങള്‍ കാരണമാണ്.
ഹൃദയത്തില്‍ നിന്നുള്ള ഈ ഏട് മനോഹരമാണ്.
ഹാര്ദമായ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
പ്രിയ അനൂ,
Deleteവഴികളിലെ ദുഃഖങ്ങള്‍ ഒഴിവാക്കാനാവില്ല...
അറിയാതെ വിരുന്നു വരുന്നവയാണ്... അതിഥികള്‍... പറഞ്ഞയക്കാന്‍ പാടില്ല...
കാത്തുനില്‍ക്കുന്ന വഴിത്താരകള്‍... ഏറെ ദൂരെയല്ലാതെ അടുത്തുണ്ട്, അറിയാം...
സൌഹൃദങ്ങള്‍ തന്നെ ജീവിതം... ജീവിതം തന്നെ സൗഹൃദവും....
ഹൃദയത്തില്‍ നിന്നുള്ള ഓരോ ഏടും മനോഹരമാണ്.. (ഇവിടെയോ.. അവിടെയോ? അവിടല്ലേ..?)
ചിന്തകളില്‍ പ്രിയമുള്ളവര്‍ നിറയുമ്പോള്‍ എഴുതുന്ന വാക്കുകള്‍...
ഓരോ പൂ വിരിയുമ്പോഴും നീ പുഞ്ചിരിക്കുക...
നിന്റെ ഓരോ പുഞ്ചിരിയിലും സന്തോഷം കൊള്ളുന്ന മനസ്സുകള്‍ ഉണ്ടെന്നറിയുക..
കണ്ണുകള്‍ നിറയാതിരിക്കുക... മനസ്സിടറാതെയും...
യാത്ര പറഞ്ഞോട്ടെ ഞാന്‍; നിന്റെ ദുഃഖങ്ങളോട്.. നോവുകളോട്..
സ്വാഗതമോതട്ടെ നിനക്ക് പുഞ്ചിരി നല്‍കാന്‍ ഒരു പ്രഭാതത്തിനെ...
സ്നേഹപൂര്‍വ്വം...
മനോഹരമായിരിക്കുന്നു വാക്കുകളുടെ ആ ഒഴുക്ക്
ReplyDeleteസൗഹൃദം പോലെ.... സ്നേഹം പോലെ മനോഹരമോ നിധീ... ഒരിക്കലുമല്ല... വാക്കുകളുടെ ഈ ഒഴുക്കിനെക്കാള്‍ തരളമാണ് സൗഹൃദങ്ങളുടെ സ്നേഹം.. അല്ലെ...?
Deleteനന്ദി സഖേ നല്ലവാക്കുകള്‍ക്ക്...
ആശംസകള്‍ !
ReplyDeleteഹൃദ്യമായ നന്ദി അമ്മാച്ചൂ...!!
Deleteനിത്യാ ...
ReplyDeleteഎവിടെയാണ് പ്രീയ കൂട്ടുകാര ,സുഖമല്ലേ ..?
ഇവിടെയും ഉണ്ട് നരച്ച നിലാവ് ..
മനം മടുപ്പിക്കുന്ന തണുപ്പും ,
അവളില്ലാതെ പൊകുന്ന എന്തും
മനസ്സിനേ വെറുതേ വെറുപ്പിക്കും ...
എങ്കിലും മഞ്ഞു മൂടിയ നിലാവും ,
ചെറു കാറ്റും , നിന്റെ മനസ്സിനേ ഉണര്‍ത്തുന്ന പൊലെ
ഈ വരികളേ പൊലെ ഉള്ളിലെവിടെയോ
പ്രണയാദ്രമായ ഓര്‍മകളുണര്‍ത്തുന്നു ..
ഈ രാത്രി സുഖദമാകട്ടെ ,, ശുഭരാത്രീ ..സഖേ ..
പ്രിയ കൂട്ടുകാരാ...
Deleteഒരു യാത്രയായിരുന്നു...
തിരകളെ തേടി തീരം തേടിയൊരു യാത്ര...
ഓര്‍മ്മകളിലൂടെ.... സങ്കല്പ്പങ്ങളിലൂടെ...
ഇന്നലെകളിലൂടെ... ഇന്നിലൂടെ... ഒരു യാത്ര..
അറിയുന്നു സഖേ.. വിരഹം എത്രമേല്‍ തീവ്രം...
ഓരോ നിലാവിന്റെയും ഭംഗി നശിപ്പിച്ചുകൊണ്ട്..
എങ്കിലും അറിയുക മനസ്സ് കൊണ്ട് ഏറെ അടുത്തെന്ന്...
ഒരു ശക്തിക്കും, കാലത്തിനും അകറ്റാന്‍ കഴിയാത്ത വിധം
മനസ്സുകള്‍ ചേര്‍ന്ന് കഴിഞ്ഞാല്‍..
ദൂരമെത്ര താണ്ടിയാലും അരികെയുണ്ട്...
ഏറെ അരികെ..
ഒന്ന് വിളിച്ചാല്‍ വിളികേള്‍ക്കാന്‍...
കണ്ണൊന്നു നിറഞ്ഞാല്‍ വിരലുകൊണ്ട് തുടയ്ക്കാന്‍..
മനമൊന്നിടറുമ്പോള്‍ സാന്ത്വനം നല്‍കാന്‍....
ഒരു മനസ്സുണ്ട്...
മനസ്സോട് ചേര്‍ന്ന് നില്‍ക്കുന്ന ആ മനസ്സ്..
ഓരോ രാവ് മയങ്ങുമ്പോഴും ഉറങ്ങാതെ ഞാന്‍..
സ്വപ്നങ്ങളെ ഇന്ന് ഭയമാണ് സഖേ...
രാവ് മനോഹരമാകാന്‍... പുലരി ദീപ്തമാകാന്‍..
ഓരോ നിമിഷവും നേരുന്നു നന്മകള്‍ നിനക്കായ്
മനോഹരരചന
ReplyDeleteഹൃദ്യം ഈ അഭിപ്രായം അജിത്തേട്ടാ.... നന്ദി ഈ വരവിലും വായനയിലും...
Deleteഇന്ദുകാന്ദമലിഞ്ഞിടും നിന്‍റെ
ReplyDeleteമന്ദഹാസ നിലാവിലും ...
താഴംപൂവ് പോല്‍ എന്‍ മനം
താഴെ നിന്നു വിമൂകമായ്.....
നന്നായി സുഹൃത്തേ...
ശുഭാശംസകള്‍....
സൗഗന്ധികം
Deleteസൗഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍
മൂകമാം രാവിതില്‍ പാര്‍വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍...
ശാന്തമാണെങ്കിലും....
(വരികളില്‍ തെറ്റുണ്ടെങ്കില്‍ എഴുതിയ ആളോട് ക്ഷമ... സൗഗന്ധികം എന്ന് കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്ന വരികള്‍..)
കവിതകളുടെ സുഹൃത്തേ, ആദ്യവരവില്‍ ഹൃദ്യമായ സ്വാഗതം...
നന്നായിട്ടുണ്ട് വരികള്‍.. ഇവിടെ ഈ അഭിപ്രായത്തിലും അവിടെ ആ ബ്ലോഗ്ഗിലും...
ആശംസകള്‍... നന്ദിയോടൊപ്പം...