Thursday, November 22, 2012

പിരിയാനെന്‍ മനം അനുവദിച്ചൂ...
അകലാന്‍ നീയും സമ്മതിച്ചൂ
ഇനിയാര്‍ക്കായ് നാം കാത്തു നില്‍പ്പൂ..
പതിയെ മറയാം ഞാനോമലേ.......(2)

മനസ്സിന്‍ മോഹങ്ങള്‍ പങ്കുവച്ചും..
കൈവിരല്‍ തമ്മില്‍ കോര്‍ത്തുവച്ചും...
ഒരുമരത്തണലില്‍ നാം ഇരുന്നതല്ലേ..
എല്ലാം മറക്കാം ഇനിയോമലേ......(2)

ഇനിയൊരുനാള്‍ നാം കണ്ടിരിക്കാം..
അന്ന് നീയെന്‍ സ്വന്തമാകുകില്ല..
ചെറുപുഞ്ചിരി നാം നല്കിയില്ലേലും..
മിഴികള്‍ നനയ്ക്കാതെ നോക്കിടേണം..(2)

പിരിയാനെന്‍ മനം അനുവദിച്ചൂ...
അകലാന്‍ നീയും സമ്മതിച്ചൂ..

മനമാകെ തേങ്ങുമ്പോള്‍ ഇനി നീ മാത്രം..
കളിചൊല്ലാന്‍ കഥ പറയാന്‍ ഇനിഞാനില്ല..

മിഴിയില്‍ കണ്ണീരു വാര്‍ന്നു തോഴാ..
കവിള്‍ത്തടം പതിയെ ഈറനായ്..
പിരിയാന്‍ തുടങ്ങുമീ വിരഹാര്‍ദ്ര നിമിഷത്തില്‍..
അറിയാതെ വീണ്ടും ഞാനടുത്തുപോയ്..(2)

                                                                                       (പിരിയാനെന്‍)


17 comments:

  1. വേര്‍പാടിന്റെ ദുഃഖം ഉള്‍ക്കൊള്ളുന്ന ഈ പാട്ട് ഇഷ്ടമായി. കൂടെ vedio ചേര്‍ത്തത് നന്നായി. തിരഞ്ഞു സമയം കളയേണ്ടല്ലോ.

    ReplyDelete
    Replies
    1. അടര്‍ത്തി മാറ്റിയാലും, അടര്‍ത്തപ്പെട്ടാലും വേര്പാട് എന്നും വേദന തന്നെ.. പക്ഷെ ആ വേര്പാട് നല്ലതിനാനെങ്കില്‍ വേര്പെട്ടെ മതിയാകൂ!

      Delete
  2. പിരിയാനായ്‌ എന്തിനീ കൂടിച്ചേരല്‍ , അകലാനായ്‌ എന്തിനീ അടുപ്പം നെഞ്ചിലൊരു നോവായി ഒഴുകി ഈ വരികള്‍..
    :(

    ReplyDelete
    Replies
    1. നോവിക്കാന്‍ വേണ്ടി മാത്രം ഒരു ജന്മം!! എപ്പോഴൊക്കെയോ ആരെയൊക്കെയോ വേദനിപ്പിച്ചു കൊണ്ടെയിരിക്കുന്നൂ... :(

      Delete
  3. നഷ്ടപ്പെടലിന്റെ ഓര്‍മ്മകള്‍ ഒന്നും കൂടെ ഓര്‍മ്മിപ്പിച്ചു

    ReplyDelete
    Replies
    1. നഷ്ടങ്ങള്‍ എന്നറിഞ്ഞു കൊണ്ട് തന്നെ നഷ്ടപ്പെടുത്തുന്നു പലതും...ആ ഓര്‍മ്മകള്‍ ഒരിക്കലും മായുകില്ല.. മറക്കാന്‍ കഴിയില്ല.. അത്രയ്ക്ക് പ്രിയതരം... എങ്കിലും നഷ്ടപ്പെടുത്തിയെ മതിയാകൂ..

      Delete
  4. പ്രിയകൂട്ടുകാരാ,

    എനിക്കും ഇഷ്ടം.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌,

      പിരിയാന്‍ ഇത്രയ്ക്കിഷ്ടം വേണോ..
      ഒരുപാട് വേദനയുണ്ടാകും..

      നിന്നോടുള്ള സ്നേഹത്താല്‍

      Delete
    2. "ഉരുക്കിടുന്നു മിഴിനീരിലിട്ടു
      മുക്കുന്നു മുറ്റും ഭുവനൈക ശില്പി
      മനുഷ്യഹൃത്താം കനകത്തെയേതോ
      പണിത്തരത്തിനുപയുക്തമാക്കാന്‍"

      Delete
  5. എനിക്കും ഇഷ്ടം ഈ വരികളും സംഗീതവും.

    ReplyDelete
    Replies
    1. വരികളെയും, സംഗീതത്തെയും മാത്രം ഇഷ്ടപ്പെടുക...
      ആശയത്തെ വിട്ടുകളയുക...

      Delete
  6. പിരിയാനെന്‍ മനം അനുവദിച്ചൂ...
    അകലാന്‍ നീയും സമ്മതിച്ചൂ..
    ചുമ്മാതെയാ ... എഴുതി വയ്ക്കാം
    വെറുതെ പറയാം .. പക്ഷേ നടക്കുമോ നിത്യാ ?
    എന്തായാലും നിത്യക്കിഷ്ടമായത് കൊണ്ട് എനിക്കും ഇഷ്ടം ):

    ReplyDelete
    Replies
    1. പിരിയാന്‍ കഴിയില്ലെന്നത് സത്യം...
      എങ്കിലും അനിവാര്യമായ ചിലതുണ്ട്..
      കാലത്തിന്റെ അനിവാര്യത!!
      അവിടെ പിരിഞ്ഞേ മതിയാകൂ..
      ചില ഓര്‍മ്മകള്‍, ചില നൊമ്പരങ്ങള്‍, വേദനകള്‍ ഇവയോടെല്ലാം നാം ചിലപ്പോള്‍ വിട ചൊല്ലെണ്ടി വരും..
      എങ്കിലും പ്രിയ സ്നേഹിതാ സ്നേഹത്തെ പിരിയുന്നത് ഏറെ വേദനാജനകം തന്നെ..

      Delete
  7. പിരിയലിനെപ്പറ്റിയല്ലേ?
    എനിക്കിഷ്ടമില്ല

    ReplyDelete
    Replies
    1. വെറുതെയല്ലേ അജിത്തെട്ടാ.. പിരിയാന്‍ കഴിയില്ലെന്ന് അറിയില്ലേ..!

      Delete
  8. ഈ കളിക്ക് ഞാനില്ലട്ടോ നിത്യേ

    ReplyDelete
    Replies
    1. അറിയാതെ വീണ്ടും ഞാന്‍ അടുത്തു പോയി...
      പിരിയാനാവുമോ കീ.. ആവില്ലെന്നെ..

      Delete