Wednesday, September 19, 2012

മരുപ്പച്ച

കണ്ടു ഞാന്‍ നിന്നെ ദൂരെയാ പൂഴിപ്പരപ്പിനപ്പുറം
കണ്ണുകൊണ്ടളന്നു കാലുകളെ താക്കീത് ചെയ്തു...
കേള്‍ക്കാത്ത കാലുകള്‍ നടക്കാന്‍ തുടങ്ങി..
വറ്റിയ ചുണ്ടുകള്‍ നോക്കി പരിതപിച്ചു സൂര്യന്‍..
കണ്ണുകള്‍ പറഞ്ഞ ദൂരം കഴിഞ്ഞു...
കാലുകള്‍ കുഴഞ്ഞു... കലഹിക്കാനൊരുങ്ങി...
നിറം മങ്ങി കണ്ണുകള്‍ക്കും... മനസ്സിനും..
കലഹിക്കാന്‍ ശേഷിയില്ലാതീ മണ്ണില്‍ മണ്ണായി മാറി ഞാനും..

12 comments:

  1. കലഹിക്കാന്‍ ശേഷിയില്ലാതീ മണ്ണില്‍ മണ്ണായി മാറി ഞാനും......
    വരികള്‍ ഇഷ്ട്ടായി....

    ReplyDelete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    നിത്യസത്യം തന്നെ ....മനുഷ്യന്‍ മണ്ണോടു ചേരുന്നു.

    ഇങ്ങിനെ ഒരുമിച്ചു കവിതകള്‍ എഴുതി പ്രസിദ്ധീകരിക്കല്ലേ.............വായനക്കാര്‍ക്ക് വായിക്കാന്‍ സമയം കൊടുക്കണം. ഡ്രാഫ്റ്റ്‌ ആയി സൂക്ഷിക്കു. :)

    ഒരിക്കലും കണ്ണിനും മനസ്സിനും നിറം മങ്ങല്ലേ എന്ന പ്രാര്‍ത്ഥനയോടെ,

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      ഒരിക്കല്‍ നമ്മള്‍ തീര്‍ച്ചയായും നേടും എന്ന് ഉറപ്പുള്ളതായി മരണമേയുള്ളൂ...
      ഒരിക്കല്‍ പോലും നമ്മള്‍ നേടാന്‍ പരിശ്രമിച്ചില്ലെങ്കിലും ഒരിക്കല്‍ അത് നമ്മെ തേടിയെത്തും!!
      മറ്റേത് ലക്ഷ്യവും നമ്മള്‍ പരിശ്രമിച്ചാല്‍ മാത്രം...

      അനൂ, പലപ്പോഴും ബ്ലോഗ്‌ തുറന്നു വച്ചാ പോസ്റ്റുകള്‍ എഴുതുന്നത്.. അതുടനെ തന്നെ പബ്ലിഷ് ചെയ്യണം.. ഇല്ലെകില്‍ മനസ്സിനോട് അതൊരു ബാധ്യതയായിപ്പോകും..

      അനുവിന്‍റെ പ്രാര്‍ത്ഥനയുണ്ടെങ്കില്‍ കണ്ണിനു നിറം മങ്ങിയാലും മനസ്സിനൊരിക്കലും നിറം മങ്ങില്ലെന്നു കരുതുന്നു..

      ശുഭരാത്രി!

      സ്നേഹപൂര്‍വ്വം...

      Delete
    2. പ്രിയപ്പെട്ട സ്നേഹിതാ,

      ഒത്തിരി കൂട്ടുകാര്‍ കൂടെയുള്ളപ്പോള്‍, പ്രാര്‍ത്ഥനകള്‍ക്ക് കുറവുണ്ടാവില്ല.

      വന്നുപോകുന്നവരില്‍ ആരും തന്നെ ഈ സുമനസ്സിനായി പ്രാര്‍ഥിക്കാതിരിക്കില്ല,കേട്ടോ.

      എനിക്കും എഴുതിയ ഉടന്‍ തന്നെ,പലപ്പോഴും എഡിറ്റിങ്ങിനു മുന്‍പ് തന്നെ പ്രസിദ്ധീകരിക്കണം. കൂട്ടുകാര്‍ വഴക്ക് പറയാറുണ്ട്‌.

      പിന്നെ,നിങ്ങളുടെ നാട്ടിലെ ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രം ഇന്നു സന്ധ്യാദീപത്തില്‍ കണ്ടു,കേട്ടോ.എത്ര മനോഹരം,ആ അന്തരീക്ഷം !

      സസ്നേഹം,

      അനു

      Delete
    3. അനൂ,
      വടക്കന്‍ കേരളത്തിലെ ഗുരുവായൂര്‍ എന്നാണത്രേ ചിറക്കല്‍ ശ്രീകൃഷ്ണ ക്ഷേത്രം അറിയപ്പെടുന്നത്... അഞ്ജനശിലയിലുള്ള നവനീത കൃഷ്ണനാണത്രേ ഇവിടുത്തെ പ്രതിഷ്ഠ.. ഒരിക്കല്‍ അതിനടുത്ത് വരെ പോയിട്ടുണ്ട്... ഒരു സുഹൃത്തിന്‍റെ ഗൃഹപ്രവേശനത്തിന്.... കുറെക്കാലമായി കേട്ടോ.. അന്ന് (ഒരു പക്ഷെ ഇന്നും) പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണവിടം.. ഏറെയിഷ്ടമാണ് ആ സ്ഥലം.. കഷ്ടമായത് അന്നും തൊഴുത്തത് മനസ്സില്‍ മാത്രമായിരുന്നു എന്നതാണ്:(

      പിന്നെ വേദന കുറവുണ്ടോ.. കണ്ണന്‍റെ സമ്മാനമേ..:) ഉണ്ടാകുമെന്ന് കരുതുന്നു..

      സ്നേഹപൂര്‍വ്വം...

      Delete
  3. പ്രിയപ്പെട്ട സ്നേഹിതാ,

    കണ്ണനെ തൊഴാന്‍,കണ്ണന്‍ തന്നെ വിചാരിക്കണം,എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    അപ്പോള്‍ സമയം ശരിയാകട്ടെ.

    കണ്ണന്റെ സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചു.വേദനക്ക് കുറവുണ്ട്.

    കരുണയുടെ വാക്കുകള്‍ക്കു നന്ദി,കേട്ടോ.

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      കണ്ണന്‍ വിചാരിച്ച നാളുകള്‍ ഉണ്ടായിരുന്നു ജീവിതത്തില്‍, പണ്ട്..
      അറിയുമോ ആ നാളുകളിലെപ്പോഴോ ഒരിക്കല്‍ ഗുരുവായൂരിലും വന്നിട്ടുണ്ട്, ചെറുപ്പത്തിലേ..
      അന്ന് എന്തൊരു തിരക്കായിരുന്നെന്നോ... എത്ര നേരമാ ക്യൂ നിന്നതെന്നറിയുമോ.. പക്ഷെ തളര്‍ച്ചയോ, മുഷിപ്പോ ഒട്ടും തോന്നിയതേയില്ല കേട്ടോ (എനിക്ക് കാത്തു നില്‍ക്കുന്നത് ഏറെ മുഷിച്ചല്‍ ആണെന്നെ!) കണ്ണനെ കണ്ടു തൊഴുതു.. എന്തൊക്കെ പ്രാര്‍ഥിച്ചു എന്നോര്‍മ്മയില്ല..

      നല്ലതത്..

      ശുഭരാത്രി...

      സ്നേഹപൂര്‍വ്വം...

      Delete
    2. പ്രിയപ്പെട്ട സ്നേഹിതാ,

      എനിക്കറിയില്ലല്ലോ.........അന്ന് നമ്മള്‍ അറിയില്ലല്ലോ........[ഇപ്പോഴും അറിയുന്നില്ലല്ലോ....}:)

      ഗണേഷ് ഭഗവാനെ കടലില്‍ ഒഴുക്കാന്‍,പാട്ടും ഭജനയും പടക്കം പൊട്ടിക്കലും ഒക്കെയായി വാദ്യഘോഷങ്ങള്‍ ആണ്. ജനം ഭക്തിലഹരിയില്‍ നൃത്തം വെക്കുന്നു.തകര്‍ത്ത ആഘോഷങ്ങള്‍.

      വൈശാഖ മാസത്തില്‍ ഇനി തൊഴാന്‍ വരൂ. ഏപ്രില്‍ -മെയ്‌ മാസങ്ങളില്‍.മമ്മിയൂര്‍ ശിവ ക്ഷേത്രത്തില്‍ തൊഴാന്‍ മറക്കല്ലേ.എന്നാല്‍ മാത്രമേ, ഗുരുവായൂര്‍ തൊഴല്‍ മുഴുവനാകുകയുള്ള്.അറിയാമോ?

      അപ്പോള്‍,ഇനി രണ്ടു ദിവസം അവധി,അല്ലെ?ഭാഗ്യം !

      സംഗീതസാന്ദ്രമായ രാത്രി!

      സസ്നേഹം,
      അനു

      Delete
    3. അനൂ,
      ഓഹ്! ക്ഷമിക്കൂ, ശരിയാണല്ലോ!! അന്ന് നമ്മളറിയില്ല തന്നെ!:)

      വിനായകന്‍റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ...
      ആഘോഷങ്ങളില്‍ മനസ്സ് കൊരുക്കുമ്പോള്‍ മനസ്സില്‍ സന്തോഷം നിറയുമെന്നു..

      ആചാരങ്ങള്‍.. ഞാനെപ്പോഴും പറയാറില്ലേ പലതും അറിയില്ല, അറിഞ്ഞിരുന്ന പലതും മറന്നിരിക്കുന്നു.. ഇപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു.. അറിയില്ല എത്രത്തോളം കഴിയുമെന്ന്..

      അവധിയൊന്നുമില്ല... നാളെയും തിരക്കേറിയ ഒരു ദിനം.. പിന്നെ വൈകീട്ടത്തെ യാത്രയും.. മറ്റന്നാള്‍ മറ്റൊരിടത്ത്..:(

      ശുഭരാത്രി...

      സ്നേഹപൂര്‍വ്വം.

      Delete
  4. അതെ .. എന്നെക്കണ്ട് നടക്കാന്‍ തുടങ്ങി...
    പക്ഷെ എന്തെ അറിഞ്ഞില്ല നീ ... നിന്‍റെ കാലുകള്‍ പിന്നോട്ടായിരുന്നു അടിവച്ചതെന്ന്...???

    ReplyDelete
    Replies
    1. അതെ നിന്നെ കാണുമ്പോള്‍ അടി വച്ചത് എന്നും പിന്നോട്ടായിരുന്നു.... കാരണം നീയെന്നും എന്‍റെ പിറകിലായിരുന്നു... സ്നേഹത്തിലും, പ്രണയത്തിലും, വിരഹത്തില്‍ പോലും.....

      Delete