Wednesday, September 19, 2012

ഭ്രാന്തന്‍

നോവുമിടനെഞ്ചില്‍ ചുടുലോഹത്തിന്‍
കൂര്‍ത്ത മുനയാല്‍ നിന്‍ പേര്‍ കോറിയിടുമ്പോഴും
ചിരിച്ചു ഞാന്‍ ഭ്രാന്തനെപ്പോല്‍...
ചിതറിയ മാനസം കൂട്ടിച്ചേര്‍ത്തു വച്ചതില്‍
നിന്‍റെ രൂപം കണ്ടാര്‍ത്ത് ചിരിക്കുന്നു ഞാന്‍
വീണ്ടും ഭ്രാന്തനെപ്പോല്‍..
അകലെ നിന്നെന്നെ പുച്ഛിച്ച് നീ ചിരിക്കുമ്പോഴും
ഒരുമിച്ചു ചിരിച്ചു ഞാന്‍ വെറും
വിഡ്ഢിയാം ഭ്രാന്തനെപ്പോല്‍

2 comments:

  1. "ഒരുമിച്ചു ചിരിച്ചു ഞാന്‍ വെറും
    വിഡ്ഢിയാം ഭ്രാന്തനെപ്പോല്‍"

    so good

    ReplyDelete
    Replies
    1. ഞാനൊരു ഭ്രാന്തന്‍ തന്നെന്നാണോ നിധീഷേ..??:):)
      THANK YOU FOR THE COMMENT...

      Delete