തീരത്തെ തഴുകിയുറക്കുന്ന തിരമാലകളുടെ സംഗീതം അമ്മയുടെ താരാട്ട് പോലെ
കാതില്‍ മുഴങ്ങുമ്പോള്‍ ആ തോളത്തിരുന്നു ചുമലില്‍ തലവച്ച് ഇതാണെന്‍റെ ലോകം
എന്ന് കരുതിയ ബാല്യം... ഇന്നും അത്രയും സുരക്ഷിതമായ മറ്റൊരിടം
കണ്ടിട്ടില്ല... അമ്മയുടെ സ്നേഹം പോലെ അലകളും താരാട്ട് പാടുന്നു... ആ
താരാട്ടില്‍ തീര്‍ച്ചയായും ദൈവത്തിന്‍റെ സാനിദ്ധ്യമുണ്ട്... മനസ്സില്‍
പോസിറ്റീവ് എനര്‍ജ്ജി തരുമെന്നത് സത്യം തന്നെ.... ദൂരെ നിന്നും
ഇളംകാറ്റിന്‍റെ ഈണത്തോടൊപ്പം കരയെ പുല്‍കാനെത്തുന്ന അലകള്‍...... ആ
സമാഗമത്തില്‍ നിറയുന്ന മനസ്സ് പറയാറില്ലേ... ഈ കാറ്റ് എന്‍റെ
പ്രിയമുള്ളവനെയും തഴുകി വരുന്നതാണല്ലോന്ന്...
ആര്‍ത്തലച്ചു വരുമ്പോള്‍ ചിലപ്പോള്‍ പിന്നോട്ട് പോകാറുണ്ട്...
മറ്റുചിലപ്പോള്‍ ആ കൈകളില്‍ ഭാരമില്ലാതെ കിടന്നു തൊട്ടിലാടാന്‍
കൊതിക്കാറുണ്ട്.. പിന്നില്‍ നിന്നും മതി മതി എന്നാരൊക്കെയോ വിളിച്ചു കൂവുമ്പോഴും മുന്നോട്ട് പോകാറുണ്ട്... അമ്മയുടെ മടിത്തട്ടിലല്ലേ...
ഏഴാം കടലിനും അക്കരെ നിന്ന് വരുന്നൊരു രാജകുമാരനെയും കാത്തിരിക്കുന്നൊരു രാജകുമാരി...ആ സ്വപ്നങ്ങളിലെ രാജകുമാരന്‍ എന്നും എത്താറുണ്ട്... സ്വകാര്യമോതാറുണ്ട്... ഏതോ ഒരു പാട്ട് ഓര്‍മ്മവരുന്നല്ലോ....
വര്‍ണ്ണപ്പൊലിമ ആഭരണങ്ങളാക്കി നവവധു കണക്കെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സാഗരസൗന്ദര്യം കാണുന്നു ആ വാക്കുകളിലൂടെ...
ആര്‍ത്തലച്ചു വരുന്ന തിരമാലകളെ ഭയക്കേണ്ട തന്നെ..., അത് രൗദ്രതയല്ല കടലിന് കരയോടുള്ള പ്രണയത്തിന്‍റെ തീവ്രതയാണ്... അന്ധമായ ആ പ്രണയത്തില്‍ നനയുമ്പോള്‍ അറിയാറുണ്ട് പ്രിയനോടുള്ള പ്രണയം ഇതിനേക്കാള്‍ തീവ്രമെന്ന്..... കേള്‍ക്കാറുണ്ട് ആ വാക്കുകള്‍.. അറിയാതെ പോയതല്ലോരിക്കലും.... നിശ്ശബ്ദമായ ഇരവുകളില്‍ ഒരു സ്നേഹപൂമൊട്ട് വിരിയുന്ന സംഗീതം കേള്‍ക്കാറുണ്ട്.... പുലരിയിലത് പുഞ്ചിരിച്ചു നില്‍ക്കുന്നത് കാണാറുണ്ട്... അകലെ നിന്നൊഴുകിയെത്തുന്ന ശബ്ദത്തില്‍ നിമിഷങ്ങള്‍ കൊണ്ട് ഒരു ജന്മത്തിന്‍റെ കാത്തിരിപ്പിന് നല്‍കുന്ന വിരാമത്തിന്‍റെ സാഫല്യം അറിയാറുണ്ട്... ഒരു മഴയായി നനയാറുണ്ട്.....
ഏഴാം കടലിനും അക്കരെ നിന്ന് വരുന്നൊരു രാജകുമാരനെയും കാത്തിരിക്കുന്നൊരു രാജകുമാരി...ആ സ്വപ്നങ്ങളിലെ രാജകുമാരന്‍ എന്നും എത്താറുണ്ട്... സ്വകാര്യമോതാറുണ്ട്... ഏതോ ഒരു പാട്ട് ഓര്‍മ്മവരുന്നല്ലോ....
വര്‍ണ്ണപ്പൊലിമ ആഭരണങ്ങളാക്കി നവവധു കണക്കെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സാഗരസൗന്ദര്യം കാണുന്നു ആ വാക്കുകളിലൂടെ...
ആര്‍ത്തലച്ചു വരുന്ന തിരമാലകളെ ഭയക്കേണ്ട തന്നെ..., അത് രൗദ്രതയല്ല കടലിന് കരയോടുള്ള പ്രണയത്തിന്‍റെ തീവ്രതയാണ്... അന്ധമായ ആ പ്രണയത്തില്‍ നനയുമ്പോള്‍ അറിയാറുണ്ട് പ്രിയനോടുള്ള പ്രണയം ഇതിനേക്കാള്‍ തീവ്രമെന്ന്..... കേള്‍ക്കാറുണ്ട് ആ വാക്കുകള്‍.. അറിയാതെ പോയതല്ലോരിക്കലും.... നിശ്ശബ്ദമായ ഇരവുകളില്‍ ഒരു സ്നേഹപൂമൊട്ട് വിരിയുന്ന സംഗീതം കേള്‍ക്കാറുണ്ട്.... പുലരിയിലത് പുഞ്ചിരിച്ചു നില്‍ക്കുന്നത് കാണാറുണ്ട്... അകലെ നിന്നൊഴുകിയെത്തുന്ന ശബ്ദത്തില്‍ നിമിഷങ്ങള്‍ കൊണ്ട് ഒരു ജന്മത്തിന്‍റെ കാത്തിരിപ്പിന് നല്‍കുന്ന വിരാമത്തിന്‍റെ സാഫല്യം അറിയാറുണ്ട്... ഒരു മഴയായി നനയാറുണ്ട്.....
ആ കടലില്‍ തുഴ കയ്യിലേന്തി പ്രിയ തോഴിയോടൊപ്പം കൂടെ വരുന്ന പ്രിയനെ കാണുന്നു.... പ്രണയത്തോടൊപ്പം ബാല്യത്തിന്‍റെ സുരക്ഷിതത്വവും സ്വന്തമാകട്ടെ...
:)
ReplyDelete:)
Deleteപ്രിയപ്പെട്ട സ്നേഹിതാ,
ReplyDelete:)
ഇങ്ങിനെയും ഒരു പ്രതികരണമോ.........? നന്നായിരിക്കുന്നു.
തീര്‍ത്തും അപ്രതീക്ഷിതം !
ഇപ്പോള്‍ എന്റെ പോസ്റ്റിലെ കടലിന്റെ താളം കൂടുതല്‍ മനോഹരമാകുന്നു.
ഏഴാം കടലിന്നക്കരെ നിന്നും യാരോ ഒരാള്‍ പറയുന്നു...........''അനുസ്സേ......., ഈ വരികള്‍ എത്ര സുന്ദരം ! " :)
മഴമേഘങ്ങള്‍ കനിഞ്ഞ ഈ സായാഹ്നത്തില്‍,
ഒരു കൊച്ചുകുട്ടി കൊടുത്തയച്ച ജന്മദിന കേക്ക് സ്വീകരിച്ചു,
സ്നേഹിതന്റെ ഈ വരികള്‍ വായിക്കുമ്പോള്‍,
മനസ്സില്‍ കുളിര്‍മ നിറയുന്നു !
സന്തോഷത്തോടെ...............പ്രാര്‍ഥനയോടെ............,
സസ്നേഹം,
അനു
അനൂ,
Deleteമഴ പെയ്യുന്നിവിടെ...
വരാന്തയിലിരുന്നു മഴയെ നോക്കാന്‍ എന്ത് രസമാണെന്നോ...!!
മരങ്ങളെ നനച്ചു കൊണ്ട് മഴ പെയ്യുന്നത് കാണുമ്പോള്‍ ഒന്നിറങ്ങി നനഞ്ഞാലോ...!!
തണുത്ത ഇളം കാറ്റില്‍ മനസ്സ് ആര്‍ദ്രമാകുന്നു...
പ്രിയതരമായതെന്തോ മനസ്സില്‍ നിറയുന്നു...
അറിയാത്തൊരു പാട്ട് കേള്‍ക്കാത്തൊരീണത്തില്‍ ആരോ പാടുന്നു...
ദൂരെ വാഹനങ്ങള്‍ നിരനിരയായി നീങ്ങുന്നുണ്ട്..
മഴയുടെ ഉച്ചസ്ഥായിയില്‍ ആ ഇരമ്പലുകള്‍ കേള്‍ക്കുന്നില്ല..!
കുറച്ചു കിളികള്‍ ആ മരക്കൊമ്പില്‍ മഴതോരുന്നതും കാത്തിരിക്കുന്നു കൂടണയാനായി..
കറുപ്പും നീലയും ചുവപ്പും നിറങ്ങളില്‍ കുടകള്‍ നിവര്‍ത്തി ആള്‍ക്കാര്‍..
സ്കൂള്‍ ബാഗും തൂക്കി മഴയെ ആസ്വദിച്ചു നീങ്ങുന്ന കുട്ടികള്‍...
വികൃതികള്‍ ചിലര്‍ ചെളിവെള്ളം അടുത്തുള്ള കൂട്ടുകാരന്‍റെ മേല്‍ തെറുപ്പിക്കുന്നു.. ഒന്ന് കൂടി ഒരു കുട്ടിയായിരുന്നെങ്കില്‍...!!
സ്നേഹപൂര്‍വ്വം....
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteഇവിടെയും മഴ പെയ്തു തോര്‍ന്നു.
എന്റെ കുഞ്ഞിക്കിളികള്‍ അടുക്കള ജനലിനു പുറത്തു, ചെറിയ കൂട്ടില്‍ തണുത്തു വിറച്ചു......,
കാണുമ്പോള്‍ സങ്കടം വരും !
തൃശൂരിലെ വീട്ടിലെ സിറ്റ് ഔട്ടില്‍ അമ്മയുടെ കൂടെയിരുന്നു,
തോട്ടത്തിലെ പൂക്കളെയും കിളികളെയും പറ്റി,
സ്ക്കൂള്‍ വിട്ടു പോകുന്ന കുട്ടികളെ കുറിച്ച് എല്ലാം സംസാരിക്കുന്ന സായാഹ്നങ്ങള്‍ .........!
മനസ്സില്‍ സന്തോഷം നിറയുന്ന നിമിഷങ്ങള്‍..........!
വിരസതയുടെ നിമിഷങ്ങളില്‍, എന്നെ കാണാന്‍ വന്ന ശ്രീമക്ക്,
ആ വള്ളുവനാടന്‍ സ്നേഹത്തിനും സൌഹൃദത്തിനും,
തെളിനീര്‍ ചോലയിലെ സുതാര്യമായ വെള്ളാരംകല്ലുകള്‍ പോലെ,
മനസ്സില്‍ ആഹ്ലാദം നിറച്ചു,കൂട്ടിരുന്ന ആ കൂട്ടുകാരിക്ക്,
കടലോരം തഴുകി വരുന്ന കാറ്റിന്റെ ഈണം കേട്ടു,
സ്നേഹത്തോടെ ഈ മഴയില്‍ നനഞ്ഞ രാത്രി സമര്‍പ്പിക്കുന്നു............!
ശുഭരാത്രി !
സസ്നേഹം,
അനു
അനൂ,
Deleteഇലച്ചാര്‍ത്തില്‍ നിന്നിറ്റു വീഴുന്ന മഴത്തുള്ളികളുടെ സാന്ത്വനത്തില്‍ ഈ രാവ് താരാട്ട് പാടുമ്പോള്‍..
അകലെ നിന്നും ഒഴുകി വരുന്ന ചീവീടുകളുടെ മൂര്‍ച്ചയേറിയ ശബ്ദത്തില്‍ കാത് നിറയുമ്പോള്‍...
മനസ്സ് വല്ലാതെ ആര്‍ദ്രമാണ്.... ഓര്‍മ്മകള്‍ അവയ്ക്ക് സുഖവും നൊമ്പരവും ഒരുമിച്ച് നല്‍കുന്നു..
മനസ്സിലിപ്പോള്‍ നിറയുന്ന പഴയൊരു പാട്ടിലെ വരികളോര്‍മ്മവരുന്നു...
മഴ പെയ്താല്‍ കുളിരാണെന്നവളന്നു പറഞ്ഞൂ
മഴവില്ലിനു നിറമുണ്ടെന്നവളന്നു പറഞ്ഞൂ...
പാവം കുഞ്ഞിക്കിളികള്‍ മഴ നനഞ്ഞല്ലേ... ചേര്‍ന്നിരുന്നവയാ തണുപ്പകറ്റുമ്പോള്‍ എന്തൊരൊരുമയാണെന്നു നോക്കിക്കേ..
മനുഷ്യര്‍ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു അവയെ......
ഓര്‍മ്മകള്‍ സന്തോഷം തരുന്നില്ലേ...
എനിക്കറിയില്ലാട്ടോ... പുതിയൊരു പേര് കൂടി കേട്ടിരിക്കുന്നൂ... ഏതായാലും അനൂന്‍റെ ആ കൂട്ടുകാരിക്കും കൂടി...
സാന്ദ്രമായ ഈ രാവിനെ നല്‍കട്ടെ..
സ്നേഹപൂര്‍വ്വം...
പ്രണയവും , വാല്‍സല്യവും ഒരെ വികാരമാണെന്ന്
ReplyDeleteതൊന്നുമെനിക്ക് പലപ്പൊഴും ...
വാല്‍സല്യത്തിലും ഒരു സുഖമുള്ള പ്രണയമുണ്ട് ..
എന്റെ ആദ്യ പ്രണയം എന്റെ അമ്മയോട് തന്നെ ..
ഇന്നും ഞാന്‍ ഒരു അമ്മ കൊതിയനാ :)
പ്രണയത്തിന്റെ സുഖമുള്ള കാത്തിരിപ്പ് ..
കൂടി ചേരുന്ന നിമിഷങ്ങളുടെ കിനാവുകള്‍ ..
അരികില്‍ നിറഞ്ഞു തിരതല്ലുന്ന കടല്‍ ...
വിരസമായി പൊകുമോ പിന്നീടുള്ള ഒരു നിമിഷം പൊലും ,
ഓര്‍മകളുടെ വാല്‍സല്യ കൂട് ..ചെറു തോണിയില്‍
പ്രീയ പ്രണയത്തൊടൊപ്പൊം കടലേറീ വരുമ്പൊള്‍
തീരത്ത് പൊഴിഞ്ഞ ആ ചെറു ചാറ്റല്‍ മഴയില്‍ ഞാനും-
കൂടെ നനയുന്നു പ്രീയ സഖേ ..!
സത്യം തന്നത് കൂട്ടുകാരന്‍ പറഞ്ഞത്, ജീവിതത്തില്‍ ഏറ്റവുമധികം നമ്മെ സ്വാധീനിക്കുന്ന വ്യക്തിത്വം അമ്മയുടെതല്ലാതെ മറ്റാരുടെതാണ്...! അതുകൊണ്ട് തന്നെ അമ്മയെ പോലെ തന്നെ സ്നേഹവും സാന്ത്വനവും വാത്സല്യവും നല്‍കുന്ന ഒരു പ്രണയിനിയെ നാം ആഗ്രഹിക്കുന്നത് സ്വാഭാവികം...
Deleteമഴ നനഞ്ഞൊരുമിച്ചു നിന്ന നാളുകള്‍, ഇനിയൊരിക്കല്‍ കൂടി ആ മഴ നനയാനായുള്ള കാത്തിരിപ്പ്.. ഓര്‍മ്മകള്‍, പ്രതീക്ഷകള്‍, സുന്ദരമാക്കുന്ന നിമിഷങ്ങള്‍...
ഇവിടെയീ മഴയില്‍ ഒന്നായി നനഞ്ഞ് ഒന്നിച്ചിരിക്കാം എന്നേക്കുമെന്നേക്കും...
കടല്‍ ഒരു വികാരം തന്നെയാണ്
ReplyDeleteനന്നായി എഴുതി
ആശംസകള്‍
http://admadalangal.blogspot.com/2012/09/blog-post.html
നന്ദി ഗോപന്‍...
Deleteവായിച്ചൂട്ടോ..
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteമഴ മാറിനില്‍ക്കുന്ന ഒരു രാവുകൂടി.........!
ഈ നാട്ടില്‍ ചിവീടുകളുടെ ശബ്ദം കേള്‍ക്കാറില്ല.
തൃശൂരില്‍, അമ്മയും ഞാനും ഈ ശബ്ദം കേള്‍ക്കുമ്പോള്‍,ചിവീടുകളെ കുറിച്ച് സംസാരിക്കും.
ശ്രീമയെ അനുവിന്റെ സ്വപ്നങ്ങളില്‍ കാണാം. പലേ പോസ്റ്റുകളിലും ഈ കൂട്ടുകാരിയെ കുറിച്ച് എഴുതിയിട്ടുണ്ട്.
അനുവിനെ കാണുമ്പോള്‍, സ്നേഹം കണ്ണില്‍ തിളക്കമായി മാറുന്ന ഒരു വള്ളുവനാടന്‍ സൗഹൃദം ! :)
ഈ പാട്ട് കൊള്ളാലോ.........ഞാന്‍ കേട്ടിട്ടില്ല.
കടലിന്റെ ചിത്രം എന്തേ കൊടുത്തില്ല?
മനോഹരമായ രാത്രിമഴ !
സസ്നേഹം,
അനു
അനൂ,
ReplyDeleteതെളിഞ്ഞ വാനമായിരുന്നു ഇവിടെ, ഇളം നീല നിറത്തില്‍ ആകാശം കാണാന്‍ എന്ത് രസമെന്നോ..
ചീവീടുകളുടെ ശബ്ദമില്ലാത്ത നാടോ..!! പ്രകൃതിയുടെ ഗായകര്‍ എന്നാരോ അവയെ വിശേഷിപ്പിച്ചിരിക്കുന്നു...
സമയമൊരു പ്രശ്നമാണെന്ന് പറയുമെങ്കിലും, സത്യം ഞാനൊരു മടിയനാണെന്ന് തന്നെ കേട്ടോ... പിന്നോട്ട് നോക്കാന്‍ വല്ലാത്ത മടി തന്നെന്ന്...:))
എന്നാലും എന്നേലുമൊരുനാള്‍ പരിചയപ്പെടുമെന്നു വിശ്വസിക്കട്ടെ അനൂന്‍റെ ആ സൗഹൃദത്തെ.....
ഏപ്രില്‍ 19 എന്ന പടത്തിലേതാണെന്നാ ഓര്‍മ്മ..
ചിത്രങ്ങളില്‍ തിരഞ്ഞെടുപ്പിന് ഏറെ നേരം വേണംന്ന്.. ഓരോന്നും ഒന്നിനൊന്നു മെച്ചമായിരിക്കുവേ... തിരഞ്ഞു തിരഞ്ഞു ഞാന്‍ മടുക്കും... എന്നാലും എനിക്കാ രണ്ടാമത്തെ ചിത്രം ഏറെയിഷ്ടായിരിക്കുന്നൂട്ടോ....
മഴയില്ല, ഇവിടെയീ മുറിയില്‍ കൃത്രിമ ശീതളിമയില്‍ ഉറക്കമില്ലാത്ത ഒരു രാവ് കൂടി...
ശുഭരാത്രി...
സ്നേഹപൂര്‍വ്വം...
Dear Friend,
DeleteFrom the lines u wrote in my blog,I felt,you are upset.
Hope you are keeping fine.
Take care !
Shubharathri !
Sasneham,
Anu
Dear Friend,
ReplyDeleteFrom the lines u wrote in my blog,I felt,you are upset.
Hope you are keeping fine.
Take care !
Shubharathri !
Sasneham,
Anu
അനൂ,
Deleteനഷ്ടപ്പെട്ട ഒരു കുഞ്ഞാടിനെ പറ്റിയാണ് ഇടയന് വേവലാതി കൂടുതല്‍...
പ്രിയമുള്ള സൗഹൃദങ്ങള്‍ ഏറെയുള്ളപ്പോഴും അകലെ പോയ ആ ഒരു സൗഹൃദം, അത് മനസ്സിന്‍റെ നോവ് തന്നെ...
അവനെന്നെയും, എനിക്കവനെയും നന്നായറിയാം.... എന്‍റെ ഭാവമൊന്നു മാറിയാല്‍ അവനതറിയും, അവന്‍റെ മനസ്സൊന്നിടറിയാല്‍ ഞാനതറിയും... എന്നിട്ടും അകന്നു... അറിയാതെ അകന്നതല്ല, ആ അകച്ചയും അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു...
ഒന്നും പറയാതെ അടുത്തു... മനസ്സുകള്‍ പങ്ക് വച്ചു... പക്ഷെ ഏതോ ഒരു ഘട്ടത്തില്‍ ഈ സൗഹൃദം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇവിടെ വച്ച് നിറുത്തുന്നതാണ് മനസ്സിലാക്കി രണ്ടുപേരും കൂടി തീരുമാനിച്ചു.. രണ്ടുപേരുടെയും തെറ്റുകള്‍ പരസ്പരം ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചു... പിരിഞ്ഞു..... എന്നാലും ഇപ്പോഴും ഞാനവനെയോ, അവനെന്നെയോ വെറുക്കുന്നില്ല.... വില്ലന്‍ എന്‍റെയും അവന്‍റെയും സ്വാര്‍ത്ഥത, എന്നേക്കാള്‍ നല്ലൊരു സുഹൃത്ത് നിനക്ക് വേറെ വേണ്ട എന്ന എന്‍റെയും അവന്‍റെയും സ്വാര്‍ത്ഥ ചിന്ത മാത്രം...!!! എനിക്കവനെയോ, അവനെന്നെയോ കേവലം ഞങ്ങളില്‍ മാത്രം തടഞ്ഞു നിറുത്താന്‍ ഇഷ്ടമല്ല... അത് കൊണ്ട് മാത്രം പിരിഞ്ഞു... സ്നേഹക്കൂടുതല്‍ കൊണ്ട് മാത്രം... ഇന്നും വെറുപ്പില്ല, വെറുത്തിട്ടില്ല, അതിന്നാവുകയുമില്ല... എന്നെ പോലുള്ള നൂറു പേരെ അവനു കിട്ടാനായി, അവനെ പോലുള്ള ആയിരം പേരെ എനിക്ക് നല്‍കാനായി ഞാനവനോടും അവന്‍ എന്നോടും വിട പറഞ്ഞു... അപ്പൊ അനൂ എങ്ങനെ ഞാന്‍ പറയും എന്നുമാ കരം ഗ്രഹിച്ച് ഒപ്പം ഞാനുണ്ടാകും എന്ന്...???
പലേ ചോദ്യങ്ങളും ചോദിക്കരുത്, പലതിനും ഉത്തരമുണ്ടാകില്ല... പക്ഷെ ഇതിനു ഒരുത്തരമുണ്ട് കേട്ടോ!! അതും ഞാന്‍ തന്നെ പറയാം എനിക്കവനെപ്പോലെയും അവനു എന്നെ പോലെയും ഞങ്ങള്‍ മാത്രേ ഉള്ളൂ.... അത്കൊണ്ട് ഉറപ്പായിട്ടും പറയാം Holding your hands I am with you my dear friend..... and also with you my dear sis...
സ്നേഹപൂര്‍വ്വം....
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteസുപ്രഭാതം !
ഇന്നലെ എഴുതിയ വരികളില്‍ സങ്കടം അനുഭവപ്പെട്ടു. അതാണ്, ചോദ്യവുമായി എത്തിയത്.
എന്തിന്റെ പേരിലായാലും സൗഹൃദം പിരിയുമ്പോള്‍, ഹൃദയം നുറുങ്ങുന്നു.ഈ ലോകത്തില്‍ നല്ല സൌഹൃദങ്ങള്‍ വളരെ അപൂര്‍വ്വം.
കരങ്ങള്‍ പിടിച്ചില്ലെങ്കിലും, മനസ്സ് കൊണ്ടു, കൂടെ നില്‍ക്കാം,കേട്ടോ.
ശ്രീ ഭൂമാനന്ദജിയുടെ പ്രഭാഷണം കേട്ടു കൊണ്ടു, ഈ വരികള്‍ എഴുതുമ്പോള്‍,
നിറഞ്ഞ ഹൃദയത്തോടെ നന്ദി പറയുന്നു.......,കൂടെയുണ്ടാകും എന്ന് പറഞ്ഞതിന്. :)
തിരക്ക് പിടിച്ച ഒരു ദിവസത്തിലേക്ക് മെല്ലെ നീങ്ങട്ടെ.............!
ഈ മനോഹര പ്രഭാതം ഊര്‍ജം നല്‍കട്ടെ !
എഫ്. ബി.യിലെ എന്റെ പ്രഭാത സന്ദേശം ഇവിടെ കുറിക്കാം.
Minds are like parachutes.............
They work best when they are open.
Open your minds to bigger challenges in life........
And unleash the WINNER within you!
Anu and her sparrows sincerely want you,
To Be The Winner ! :)
A Prayful Thursday Morning !
സസ്നേഹം,
അനു
അനൂ,
ReplyDeleteഈയൊരു കരുതലിന് പകരമായി നല്‍കാന്‍ നിറഞ്ഞ സ്നേഹം മാത്രം...
നല്ല സൗഹൃദങ്ങള്‍ അതുപോലെ തന്നെ കാത്തുസൂക്ഷിക്കണമെങ്കില്‍ ഒരല്‍പം (അല്പം മാത്രം) അകന്നു നില്‍ക്കുന്നത് നല്ലത് തന്നെ...
നല്ലൊരു സന്ദേശം തന്നത്, അടച്ചിടാത്ത മനസ്സ് എന്നും വിശാലമായിരിക്കും...
ആ സുന്ദര നീലാകാശം പോലെ, പറവകള്‍ സ്വച്ഛന്ദമായി പാറി നടക്കുമവിടെ...
തെളിഞ്ഞ മനസ്സില്‍ കുടിയേറാന്‍ വിജയങ്ങള്‍ക്കും സന്തോഷം തന്നെ...
So be happy...
"The will to win,
the desire to succeed,
the urge to reach your full potential...
these are the keys that will unlock the door to personal excellence."
----Confucius
Dear Frined,
ReplyDeleteExactly........!
Giving space...,we can maintain our relations and friendships.
Life taught me this valuable experience.
Why there's no follower option,when you follow many? :)
Thanks for the quote .It's a good one.
Shubharathri !
Sasneham,
Anu
അനൂ,
ReplyDeleteഅനുഭങ്ങളെക്കാള്‍ വലിയ ഗുരുക്കന്മാര്‍ ഇല്ലെന്നാ പറയുന്നെ...
ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും പലതും നമ്മള്‍ പഠിക്കും...
അറിയാതെ പഠിക്കുന്നവ ഒരിക്കലും മറക്കാനാകില്ല...
അറിഞ്ഞു പഠിച്ചവയെ മറക്കാന്‍ ശ്രമിക്കുകയുമില്ല...
എഴുത്ത് എനിക്ക് വഴങ്ങാത്ത വിഷയമാണ്, എന്നാല്‍ വായിക്കാനേറെയിഷ്ടം....
അത് കൊണ്ട് തന്നെ എന്നെ പിന്തുടരുന്നതിനേക്കാള്‍ നല്ല സൃഷ്ടികളെ പിന്തുടരുന്നതാണ് എനിക്കിഷ്ടം.... (ഞാന്‍ തന്നെ എന്നെ ഫോളോ ചെയ്യുന്നത് നോക്കണ്ടാട്ടോ!! നല്ലതായത് കൊണ്ടല്ല... ന്നെ ഞാനെങ്കിലും ഫോളോ ചെയ്യേണ്ടേ), പറയാതെ, അറിയാതെ ലളിതമായ കവിതകള്‍ എന്നെ പിന്തുടര്‍ന്നപ്പോള്‍ ഒരു പുതിയ പേജ് തുടങ്ങി, ഫോളോ ചെയ്യാനുള്ള OPTION അവിടെ ചേര്‍ത്തിട്ടുണ്ട് ഇപ്പോള്‍..
മഴ പെയ്യുന്നിവിടെ, പകലുമുഴുവന്‍ എവിടെയോ ഒളിച്ച് ഇപ്പോള്‍ പരാതി പറഞ്ഞു കരയാന്‍ തുടങ്ങീരിക്കുന്നു.....
ശുഭരാത്രി...
സ്നേഹപൂര്‍വ്വം..
Dear Friends,
ReplyDelete"Don't be dismayed at goodbyes. A farewell is before you can meet again. And meeting again after a moment or a lifetime is certain for those who are friends."
- Richard Bach
നമുക്കെല്ലാം പരസ്പരം എന്നും കൂട്ടുകാരായി ഇരിക്കാം.
സന്തോഷം പങ്കുവച്ച്
പരസ്പരം സ്നേഹം പകര്‍ന്നു നല്‍കി
ആശ്വസിപ്പിച്ച്
അങ്ങനെ അങ്ങനെ
നമ്മുടെ പുന്തോട്ടത്തില്‍ പുതിയ പുതിയ പൂച്ചെടികള്‍ നട്ട് പിടിപ്പിക്കാം
നിറയെ പലനിറത്തില്‍ പല പല പൂക്കള്‍ നിറഞ്ഞുന്നില്‍ക്കുന്ന പൂന്തോട്ടം.
ആ പൂക്കളെ തലോടി അതിന്റെ സുഗന്തവും പേറി വരുന്ന ഇളം കാറ്റ് .
ആ പൂന്തോട്ടത്തില്‍ എന്നും ഇളം വെയിലും ഇളം കാറ്റും കൊണ്ട് പരസ്പ്പരം
കൈകള്‍ ചേര്‍ത്തു പിടിച്ചു നടക്കാം.
അങ്ങനെ എന്നും നമ്മുടെ ഹൃദയം പൂത്തുലയട്ടെ.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീഷ്,
Deleteസ്നേഹം നിറഞ്ഞ സൗഹൃദത്തിനു ആദ്യം തന്നെ നന്ദി പറയട്ടെ....
വിടരുന്ന ഓരോ പൂക്കളും ഒരിക്കലും കൊഴിയാതിരിക്കാനായി എന്നും സ്നേഹം പകര്‍ന്നൊഴുകാം...
സഹര്‍ഷം...
nithyaharithayku oru follower gadget undakkan kazhiyunnillennnu ezhuthiyirunnille.
ReplyDeleteaadyakshariyil athinulla karanavum pomvzhiyumundu. aviteyullathu njan copy cheythu ivite itunnu.(ശ്രദ്ധിക്കുക: ബ്ലോഗിന്റെ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ നിലവിൽ സാധിക്കില്ല. അതിനാല്‍ ബ്ലോഗ് സെറ്റിംഗുകളിലെ ഫോര്‍മാറ്റിംഗ് ടാബിൽ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവര്‍ ഈ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം, ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യുക. മാറ്റം സേവ് ചെയ്തിട്ട് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കാം. അതുകഴിഞ്ഞ് വീണ്ടും ഭാഷ മലയാളം എന്നുമാറ്റുകയും ചെയ്യാം )
njanum oru sisuvanu. ithokke padikkanulla sramathilanu.
അശ്വതിക്ക് ആദ്യമേ ഹാര്‍ദ്ദവമായ ഒരു നന്ദി പറയട്ടെ(ഫോളോവര്‍ ഗാഡ്ജറ്റ് ആഡ് ചെയ്തൂട്ടോ..., അയ്യോ ഞാന്‍ വേറൊരാള്‍ക്ക് ഒരു വളഞ്ഞ വഴി പറഞ്ഞു കൊടുത്തിരുന്നു, ഇത് തന്നെയായിരിക്കും പ്രോബ്ലം അല്ലെ......) മലയാളം സെലക്ട് ചെയ്‌താല്‍ ഇങ്ങനൊരു കുഴപ്പം ഉണ്ടാകുമായിരുന്നു അല്ലെ..? ഗാഡ്ജെറ്റ് ആഡ് ചെയ്തതിനു ശേഷം ഭാഷ മലയാളം ആക്കിയപ്പോഴും കിട്ടുന്നില്ലാട്ടോ... അത് കൊണ്ട് ഭാഷ ഇംഗ്ലിഷില്‍ തന്നെ നില്‍ക്കട്ടെന്നു കരുതി, ഇനി അതിനു വേറെന്തെങ്കിലും വഴിയുണ്ടോന്നറിയില്ലാട്ടോ..
Deleteഅപ്പൊ ബാക്കി കൂടി പഠിച്ചു കഴിയുമ്പോള്‍ പറഞ്ഞുതരുമല്ലോ...??
അങ്ങനെ ഞാനും ശരിയാക്കി ഫോളോവര്‍ ഗഡ്ജറ്റ് . അശ്വതിക്ക് എന്റെയും നന്ദി.
Deleteനന്ദി ആദ്യാക്ഷരിക്കും അപ്പുവിനും പറയൂ . ഭാഷ മലയാളം ആക്കിയപ്പോള്‍ വീണ്ടും പഴയപടി അല്ലെ. അതിനു അപ്പുവിന്റെടുത്തു തന്നെ ചോദിച്ചു നോക്കണം. നിത്യഹരിതയുറെ രൂപവും ഭാവവും ഒക്കെ ഒറ്റ ദിവസം കൊണ്ട് എത്ര മാറിപ്പോയി. ഉപയോഗിക്കാന്‍ അറിയുന്നവന്റെ കയ്യില്‍ വിദ്യ കിട്ടി. ഇനി എനിക്ക് പഠിപ്പിച്ചു തരൂ. @ഗിരീഷ് : ഗിരീഷ് ആണ് എന്റെയും നിത്യഹരിതയുടെയും ആദ്യത്തെ follower. thanks. ആദ്യാക്ഷരി വിസിറ്റ് ചെയ്യുമല്ലോ.
Deleteഅശ്വതീ, ദാ ഇപ്പോള്‍ ആദ്യാക്ഷരിയില്‍ നിന്നും മടങ്ങി വന്നതേയുള്ളൂ... നല്ലൊരു ബ്ലോഗ്, ഏറെ പഠിക്കാനിരിക്കുന്നവിടെ... അപ്പൊ പിന്നെ അപ്പുവേട്ടനോട് നന്ദി പറയാതെ വയ്യല്ലോ...
Deleteഭാഷ മലയാളം തന്നെ വേണമെന്ന് വാശി പിടിക്കല്ലേന്നു മറ്റാരോടോ മറുപടി പറഞ്ഞത് കണ്ടു, അതോണ്ട് ഞാനും ചോദിച്ചില്ലാട്ടോ...
അപ്പുവേട്ടന്‍ രണ്ടാമത് പറഞ്ഞ വഴിയായിരുന്നു ഞാന്‍ മുന്നേ പറഞ്ഞ വളഞ്ഞ വഴി...
ഫോളോ ചെയ്തതിനു ഹാര്‍ദ്ദവമായ നന്ദി..
Dear My Friend,
ReplyDeleteI tried in the morning.....It's loooooooooooong way to follow you..Please make it simple. :)
Wishing you a beautiful night,
Sasneham,
Anu
Atlast.........the follower option is made simple.Good!
ReplyDeletePlease change this background colour.It's too dark and harmful for readers' eyes.
I hope you will accept the suggestion.
Colours are so many appealing and attracting to the eyes....:)
Shubharathri !
Sasneham,
Anu
Anu,
DeleteAll the credit goes to ASHWATHI
She taught me to add this gadget.
I like this color,
Hope you also like this background color...
Goodnight...
Snehapoorvvam....
Dear My Friend,
ReplyDeleteA Pleasant Morning!
I am happy the sea blue......the sky blue.......my favourite colour welcomes me! :)
Thanks a lot for accepting my humble suggestion.
Someone or the other teaches us things unknown to us.
The brown colour for reply option looks good.
And u know what,Nanda always tells blue and green combination looks awesome. The Kancheepuram sarees she purchased recently are of this combination.:)They look so beautiful.
Wishing you a beautiful weekend......
Sasneham,
Anu
Anu,
DeleteHave a nice time...
Im so happy to know that you also like this colour..
Snehapoorvam...
ആ താരാട്ടില്‍ തീര്‍ച്ചയായും ദൈവത്തിന്‍റെ സാനിദ്ധ്യമുണ്ട്.. ശരിയായിരിക്കണം.. പോസ്റ്റ് നന്നായ്
ReplyDeleteസുമോ,
Deleteഈയൊരു തിരിച്ചു വരവില്‍ ഹാര്‍ദ്ദവമായ സ്വാഗതം...
കടല്‍ അമ്മയെപ്പോലെ, ആദ്യമായി നമ്മളറിയുന്ന ദൈവം അമ്മ തന്നെ....
മോനായിക്ക് ശേഷം അടുത്തത് കാത്തിരിക്കുന്നൂട്ടോ...