Saturday, September 8, 2012

ജന്മാഷ്ടമിദിനാശംസകള്‍...



കൃഷ്ണാ, ഈ ജന്മാഷ്ടമി നാളില്‍ ഭക്തിയുടെയും, പ്രണയത്തിന്‍റെയും, വാത്സല്യത്തിന്‍റെയും അവതാരമായ ഭഗവന്‍റെ തൃപാദങ്ങളില്‍ സമര്‍പ്പിക്കട്ടെ ഞാനെന്‍റെ മാനസം..

പണ്ടെന്നോ  കേട്ട് ഇന്നും മനസ്സില്‍ മറയാത മറക്കാതെ എല്ലാ അഷ്ടമിരോഹിണി നാളിലും ഒരുവട്ടമെങ്കിലും മൂളാറുള്ള, കേള്‍ക്കാറുള്ള ഒരു ഗാനം..... നിങ്ങള്‍ക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതട്ടെ, യു ട്യൂബില്‍ തിരഞ്ഞപ്പോള്‍ ആ ഭക്തിഗാനം കിട്ടി.. ആ ലിങ്ക് നിങ്ങള്‍ക്കായി പങ്കിടട്ടെ..







ദ്വാപര യുഗത്തില്‍ പിറന്ന ദ്വാരകപാലകാ നിന്‍ മുന്നില്‍ എന്നും പ്രാര്‍ത്ഥനയോടെ...
വെണ്ണക്കള്ളാ... ഒരുരുള വെണ്ണ നിവേദ്യമായി നല്‍കട്ടെ ഞാനും..


ഒരുവട്ടമെങ്കിലും കണ്ണനെ മനസ്സില്‍ മകനായി, പതിയായി, സുഹൃത്തായി കണാത്തവരില്ല തന്നെ...

വൈകീട്ടത്തെ നയനമനോഹരമായ ശോഭായാത്രയില്‍ മനസ്സ് തുടിക്കുന്നു..

ഹൃദയത്തില്‍ മുരളീരവമുണരുന്ന ഈ വേളയില്‍,

പ്രിയമുള്ളവര്‍ക്കെല്ലാം ഭക്തിനിര്‍ഭരമായ ജന്മാഷ്ടമി ദിന ആശംസകള്‍....

6 comments:

  1. പ്രിയപ്പെട്ട നിത്യഹരിതാ,

    ശ്രീ കൃഷ്ണന്റെ നാമജപങ്ങള്‍ അലയടിക്കുന്ന ഈ സുപ്രഭാതത്തില്‍ ജന്മാഷ്ടമി ആശംസകള്‍ നേരുന്നു.

    ദുഖങ്ങളും നൊമ്പരങ്ങളും എല്ലാം ആ കണ്ണന്റെ മധുരമൂറുന്ന ഓടക്കുഴല്‍ നാദത്തില്‍ അലിഞ്ഞു പോകട്ടെ.

    സന്തോഷവും ഭക്തിയും നിറഞ്ഞ ഒരു ദിനം ആശംസിച്ചുകൊണ്ട്

    സസ്നേഹം

    ഗിരീഷ്‌ കെ എസ്

    ReplyDelete
    Replies
    1. ഹാര്‍ദ്ദവമായ ജന്മാഷ്ടമി ദിന ആശംസകള്‍ നേരുന്നു ഗിരീഷിനും പ്രിയപ്പെട്ടവര്‍ക്കും

      ആ മുരളീരവത്തില്‍ മനസ്സിനു ഏറെ സന്തോഷം
      കൃഷ്ണന്‍ അര്‍ജ്ജുനനോട്:
      "പ്രസാദേ സര്‍വ്വദുഃഖാനാം ഹാനിരസ്യോപജായതേ
      പ്രസന്നചേതസോ ഹ്യാശു ബുദ്ധി പര്യവധിഷ്ഠതേ"

      "മനഃ പ്രസാദം ലഭിച്ചുകഴിയുമ്പോള്‍ എല്ലാ ദുഃഖങ്ങളുടെയും നാശം സംഭവിക്കുന്നു. പ്രസന്നചിത്തന്‍റെ ബുദ്ധി ഉടെന സുപ്രതിഷ്ടിതമായി തീരുകയും ചെയ്യുന്നു.."

      കണ്ണനോടുള്ള വാത്സല്യവും, കൃഷ്ണനോടുള്ള സൗഹൃദവും, വിഷ്ണുവിനോടുള്ള ഭക്തിയുമാല്‍ നിര്‍മലമായ ഒരു ദിനം നേരുന്നു...

      Delete
  2. Dear My Friend,

    HAPPY ASHTAMI ROHINI, KANNA............
    Listening to the devotional songs,
    Filling my heart with pure devotion,
    I bow my head at Your Lotus Feet,Kanna......!
    Krishna...Krishna..........Mukunda.........Janardana...........
    Krishna..........
    . Govinda..... Narayana...........Hare.....!
    May your lips chant the Mantra,'Om ...Namo......Narayanaya....!''
    Seeking the blessings of Lord Krishna,
    Anu wishes all of you,
    An auspicious and wonderful day ahead !
    I am so happy you've written this post ! :)
    Sasneham,
    Anu

    ReplyDelete
    Replies
    1. അനൂ,

      അഷ്ടമി രോഹിണി നാളിലെന്‍ മനസ്സൊരു
      മുഗ്ധവൃന്ദാവനമായി മാറിയെങ്കില്‍...

      അനൂന്‍റെ മനസ്സിലെന്നും പൂക്കാലം തന്നല്ലേ...
      കണ്ണന്‍ വസിക്കുന്നവിടെ....

      ചുണ്ടില്‍ നിറയുന്നു മന്ത്രധ്വനികള്‍...
      ഓം... നമോ..... നാരായണായ...

      വിശ്വരൂപദര്‍ശനത്തില്‍ അദ്ഭുത പരതന്ത്രനായ അര്‍ജ്ജുനന്‍ കൃഷ്ണനോട് പറയുന്നത്...

      "അനേകബാഹുദരവക്തനേത്രം
      പശ്യാമി ത്വാം സവ്വതോനന്തരൂപം
      നാന്തം ന മധ്യം ന പുനസ്തവാദിം
      പശ്യാമി വിശ്വേശര വിശ്വരൂപ
      കിരീടിനം ഗദിനം ചക്രിനം ച
      തേജോരാശിം സര്‍വ്വതോ ദീപ്തിമന്തം
      പശ്യാമി ത്വാം ദുര്‍നിരീക്ഷ്യം സമന്താദ്
      ദീപ്താനലാര്‍കദ്യുതിമപ്രമേയം"

      "വിശ്വരൂപനും വിശ്വേശരനുമായ ഹേ ഭഗവന്‍! ഞാന്‍ നോക്കുന്നിടത്തൊക്കെയും അനേകം കൈകളും ഉദരങ്ങളും മുഖങ്ങളും നേത്രങ്ങളും ഉള്ളവനും അനന്തരൂപങ്ങളോട് കൂടിയവനുമായ അങ്ങയെ ഒരാളെ മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ അവിടുത്തെ അന്തമോ മദ്ധ്യമോ ആദിയോ ഞാനൊട്ടു കാണുന്നുമില്ല. കിരീടം, ഗദ, ചക്രം എന്നിവ ധരിച്ചവനും തേജോമയനും നോക്കികാണുവാന്‍ വയ്യാത്ത വിധത്തില്‍ കത്തിജ്ജ്വലിക്കുന്ന അഗ്നിസൂര്യന്‍മാരുടെ ശോഭയോട് കൂടിയവനുമായ അങ്ങയെ ഞാന്‍ എല്ലായിടത്തും കാണുന്നു..."

      Delete
  3. ഒരു നേരമെങ്കിലും, കാണാതെ വയ്യെന്റെ.........
    അശംസകൾ.

    ReplyDelete
    Replies
    1. ഗുരുവായൂരപ്പാ നിന്‍റെ ദിവ്യരൂപം
      ഒരുമാത്രയെങ്കിലും കേള്‍ക്കാതെ വയ്യെന്‍റെ....

      ആശംസകളോടെ...

      Delete