മഞ്ഞു മൂടിയ ഈ വഴിത്താരയിലെവിടെയോ നീയുണ്ട്, ഞാനുണ്ട്, നമ്മുടെ
സ്നേഹമുണ്ട്, കാത്തിരിപ്പിന്‍ വിരഹമുണ്ട്, വിരഹത്തിന്‍ നോവുണ്ട്, നോവിന്‍
മധുരമുണ്ട്... ഇന്നും അറിയുന്നു നിന്‍റെ സാമീപ്യം, നിന്‍റെ
നിശ്വാസം, അതിന്‍റെ ഗന്ധം, ഊഷ്മളത... പൊഴിഞ്ഞു വീണ ഇലകള്‍ക്ക് മുകളില്‍
നിന്‍റെ കാല്‍പ്പാടുകളുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു... എത്ര കാതമകലെയാണ്
നീയെന്ന്‍ എനിക്ക് നിശ്ചയമില്ല... എന്നിട്ടും അറിയുന്നു നീയെന്‍റെ ചാരത്ത്,
നീളുന്ന എന്‍റെ നിഴല്‍ തീരുന്നത്രയും ദൂരത്ത് മാത്രം.. ആ
മരങ്ങള്‍ക്കിടയിലെവിടെയോ നീ മറഞ്ഞു നില്‍ക്കുന്നുണ്ട്.. അതിലൊരു മരമായ്
ഞാനിന്നും നിന്നരികില്‍... വീശുന്ന കാറ്റിനു തണുപ്പ് പോരെന്നു നീ
പറയുമ്പോഴും, മഞ്ഞിന് കാഠിന്യം കൂടുമ്പോള്‍ പോലും നിനക്ക് എന്നെ കാണാം
എന്ന് ഞാന്‍ തിരിച്ചറിയുമ്പോഴും, നീളമേറിയേറി നിഴലുകള്‍ നിന്നെ
പിരിയുമ്പോഴും പിരിയാതെ ഞാന്‍ നിന്നരികില്‍ നീയറിയാതെയുണ്ടെന്നു നീ
മന്ത്രിക്കുമ്പോഴും ഇവിടെയീ ലോകത്തില്‍ എനിക്ക് നഷ്ടപ്പെട്ടതിനെയെല്ലാം
ഞാനിഷ്ടപ്പെടുന്നു ... ആ നഷ്ടങ്ങളെല്ലാം നിനക്ക് വേണ്ടി
മാത്രമായിരുന്നില്ലേ... ഒന്നുചേര്‍ന്ന് ഒന്നായി തീര്‍ന്നു ഈ ജന്മം പൊഴിഞ്ഞു
പോകുമ്പോഴും, വരും ജന്മത്തിലൊന്നായി വിടരാം നമുക്ക് ഒരു ഞെട്ടിലെ രണ്ടു പൂക്കളായി...
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteസുപ്രഭാതം !
ശാന്തമായ കടലും, കലപിലെ കൂട്ടുന്ന കുഞ്ഞിക്കിളികളും,പുതുതായി വിരിഞ്ഞ പൂക്കളും ഈ അവധി ദിവസത്തിന്റെ പുലരി മനോഹരമാക്കുന്നു.
നടവഴികളിലും, പാതയോരത്തെ തണല്‍ മരങ്ങളിലും, മരങ്ങളെ തഴുകിയെത്തുന്ന കുളിര്‍ കാറ്റിലും,പൂക്കളുടെ പുഞ്ചിരിയിലും അവളെ കാണുമ്പോള്‍, പ്രതീക്ഷകള്‍ നല്‍കുന്ന സ്വപ്‌നങ്ങള്‍ ഊര്‍ജം പകരുമ്പോള്‍, ഈശ്വരനോട് പ്രാര്‍ഥിക്കുന്നു.........
പ്രണയിക്കുന്ന ഹൃദയങ്ങള്‍ ഒന്നാകട്ടെ എന്ന് !
സ്നേഹത്തിന്റെ വരികള്‍ കവിത പോലെ ഹൃദ്യം.....!
ജന്മനാള്‍ പറഞ്ഞാല്‍, വീട്ടുവളപ്പില്‍ ഏതു മരമാണ് നടേണ്ടത് എന്ന് പറഞ്ഞു തരാം. :)
മഴമേഘങ്ങള്‍ വിടപറയും മുന്‍പ്, സ്നേഹമരം നടു .
പുതിയ പോസ്റ്റ് എഴുതാന്‍ സമയമായി എന്ന് പറയാന്‍ ഇരിക്കുകയായിരുന്നു. :)
മനോഹരമായ ഒരു അവധി ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
അനൂ,
Deleteമഴ മാറി, ഇളവെയില്‍ മുഖത്തടിച്ചപ്പോള്‍ ഉണര്‍ന്നു ഉദയസൂര്യനെ കണികണ്ട പ്രഭാതം...
ഉറക്കമായിരുന്നു എന്ന് പറയാന്‍ പറ്റില്ല, ഒരു ചെറു മയക്കം മാത്രമായിരുന്നു.. പുലര്‍ച്ചയെപ്പൊഴോ ഒന്ന് പാതി മയങ്ങി... ഓര്‍മ്മകളുടെ വേലിയേറ്റത്തിലായിരുന്നു പുലര്‍ച്ചയിലും....തിരക്കുകളോഴിഞ്ഞു വീട്ടിലെത്തിയാല്‍ പിന്നെ കൂട്ടായി ഓര്‍മ്മകളുണ്ടാകും.. സ്വയം മറന്നിരിക്കാനും, ചിരിക്കാനും, പിന്നെ ഒരല്‍പം നോവാനും...
പ്രാര്‍ത്ഥന സ്നേഹപൂര്‍വ്വം ഹൃത്തേറ്റീരിക്കണൂട്ടോ...
അനുവിന്‍റെ വരികള്‍ അതിലേറെ ഹൃദ്യം തന്നെ...
വിഷക്കുരു മരം (POISON NUT TREE)തന്നെ!!, വിഷമയം തന്നെ, എന്നാല്‍ വിഷഹാരിയും!!
എന്‍റെ സ്വഭാവം പോലെ തന്നെ പണ്ടുള്ളവര്‍ പറഞ്ഞിരിക്കണൂ...:) കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോന്ന്!!:)) കയ്പ് മാറുമായിരിക്കും അല്ലെ??:):)
നല്ലൊരു അവധി ദിനം തിരിച്ചും നേരുന്നു..
സ്നേഹപൂര്‍വ്വം...
പ്രിയപ്പെട്ട അശ്വതി നക്ഷത്രം,
Delete:)
കാഞ്ഞിരത്തിന്റെ കുരുവിന് ഔഷധ ഗുണമുണ്ടല്ലോ.
വാക്കുകളില്‍ കയ്പ്പ് തോന്നിയിട്ടില്ല.
നേരിന്റെ നോവുകള്‍ പലപ്പോഴും വായിച്ചറിഞ്ഞു.വിഷമിച്ചു.
സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും സൌരഭ്യം പകരുന്ന വരികള്‍,
എന്റെ സുഹൃത്തേ, ഉയരങ്ങളില്‍ എത്തട്ടെ.........!
എന്റെ പ്രാര്‍ത്ഥനയില്‍ ഈ അശ്വതി നക്ഷത്രവും........! :)
സന്ധ്യാവന്ദനം ഉടന്‍ തന്നെ..........!
മനോഹരമായ ഒരു സായാഹ്നം ആശംസിക്കാന്‍ കുഞ്ഞിക്കുരുവികളും
അനുവിന്റെ കൂടെ........!
സസ്നേഹം,
അനു
അനൂ,
Deleteഒരു ഗാനം ഓര്‍മ്മ വരുന്നു..
അശ്വതീ നക്ഷത്രമേ എന്‍
അഭിരാമ സങ്കല്‍പമേ..
ആയുര്‍വേദത്തില്‍ പറയുന്നത് കാഞ്ഞിരത്തിന്‍റെ കുരു വിഷഹാരിയാണ്, ത്വക് രോഗങ്ങള്‍ക്കും നല്ലതത്രേ..
പിന്നൊന്നറിയുമോ നീര്‍മരുതിന്‍റെ ചുവട്ടിലിരുന്നത്രേ അര്‍ജ്ജുനന്‍ ശിവനെ തപസ്സ് ചെയ്തതെന്ന്...
പങ്കു വയ്ക്കുന്ന സ്നേഹത്തിനും വാക്കുകള്‍ക്കും പകരം നല്‍കാന്‍ സ്നേഹം മാത്രം...
നിറദീപത്തിന്‍റെ ശോഭയില്‍, സായംസന്ധ്യയുടെ ശോണിമയില്‍ ഈ മറുപടി കുറിക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന ശാന്തിയും സമാധാനവും...
അനുവിനും കുഞ്ഞിക്കുരുവികള്‍ക്കും സുസായാഹ്നം...
സ്നേഹപൂര്‍വ്വം....
പ്രിയപ്പെട്ട സ്നേഹിതാ,
Deleteപൂനിലാവ് പെയ്തിറിങ്ങിയ ഈ രാത്രിയില്‍ ഓര്‍മ വന്ന ഒരു കാര്യമുണ്ട്.
അശ്വതി നക്ഷത്രമേ...............പാട്ടിന്റെ ഈണം. :)
ഈ നീര്‍മരുത് എവിടുന്നു വന്നു?കാഞ്ഞിരത്തിന്റെ ഇടയില്‍?:)
മനസ്സിലെ ശാന്തിയും സമാധാനവും എപ്പോഴും ഉണ്ടാകട്ടെ !
എന്റെ കടല്‍ വര്‍ണങ്ങള്‍ വാരിയെറിഞ്ഞു സുന്ദരിയായ ഈ രാവില്‍,
ആശംസിക്കട്ടെ, ശുഭരാത്രി?
സസ്നേഹം,
അനു
അനൂ,
Deleteകഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെ കുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ചിരുന്നു, ആയിടയ്ക്ക് ഹിന്ദു മതവിശ്വാസങ്ങളെയും മറ്റും പറ്റി എവിടൊക്കെയോ വായിച്ചു.. അപ്പോള്‍ നാളുകളും അവയുമായി ബന്ധപ്പെട്ട വിവരങ്ങളും വായിച്ചിരുന്നു...
ചോതി നാള്‍, ആ നാള്‍ എനിക്ക് മറക്കാതിരിക്കാന്‍ കാരണംണ്ടേ.. അശ്വതിക്ക് വേണ്ടിയല്ലെങ്കിലും ചോതിക്ക് വേണ്ടിയായിരുന്നെ പണ്ടേ പ്രാര്‍ഥിച്ചിരുന്നത്..
ആശംസിക്കട്ടെ അനുവിനും ആ ശാന്തിയും സമാധാനവും എന്നേക്കുമെന്നേക്കും...
മനോഹരമായ കടലിനെ കണ്ട്, വര്‍ണ്ണങ്ങളെ കണ്ണുകളിലും മനസ്സിലും നിറച്ച് ഈ രാവും ഭംഗിയുള്ളതാവട്ടെ...
ശുഭരാത്രി നേര്‍ന്നു കൊണ്ട്...
സ്നേഹപൂര്‍വ്വം....
പ്രിയപ്പെട്ട സ്നേഹിതാ,
Deleteഖുഷി തമിഴ് സിനിമ കഴിയാന്‍ പോകുന്നു. മുന്‍പ് കണ്ടതാണ്. ജ്യോതികയെ വലിയ ഇഷ്ടാണ്. സ്നേഹം മനസ്സില്‍ ഒളിപ്പിച്ചതിന്റെ വിങ്ങലുകള്‍..........വേദനകള്‍.....!ഹൃദയസ്പര്‍ശിയായ സിനിമ.
ഇന്നലെ രാഹുല്‍ ഈശ്വറിനെ കണ്ടപ്പോള്‍,[ചാനലില്‍] ഓര്‍ത്തിരുന്നു;സാഹസികമായി രാഹുല്‍ ഇഷ്ട്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കിയ ചരിത്രം.:)
കൂട്ടുകാരിയുടെ നാള്‍ ചോതിയാണു,അല്ലെ? :)പ്രാര്‍ത്ഥനകള്‍ തുടരട്ടെ.
എന്റെ രാവുകള്‍ ഭംഗിയുള്ളതാണ്, കേട്ടോ......! കണ്ണാടി ജനവാതിലിലൂടെ കടലിലെ വര്‍ണങ്ങള്‍ മനസ്സില്‍ നിറച്ചു ഉറങ്ങുന്നു. :)
ശുഭരാത്രി !
സസ്നേഹം,
അനു
അനൂ,
Deleteരാഹുലിനെ പണ്ടെപ്പോഴോ ചാനലില്‍ അവതാരകനായി കണ്ടപ്പോള്‍, അവിടെയുള്ള പ്രതികരണങ്ങളും, വാക്കുകളും, സ്വന്തം ആദര്‍ശങ്ങളും കേട്ടപ്പോള്‍, അറിഞ്ഞപ്പോള്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയെന്ന് അന്നേ തോന്നിയിരുന്നു.. കുറെ നാളുകള്‍ക്ക് ശേഷം ഇന്നലെ ചാനലില്‍ വീണ്ടും കണ്ടപ്പോള്‍ ഒന്നുകൂടി ഓര്‍ക്കാനായി..
പ്രിയമുള്ളവളുടെ നാള്‍ ചോതി തന്നെ, അനൂന്‍റെ നാളും ഇത് തന്നെന്ന് പറഞ്ഞിരിക്കുന്നെവിടെയോ...
പ്രതീക്ഷകള്‍ക്ക് ഇരുപുറം തന്നെന്നും... പ്രാര്‍ത്ഥനകള്‍ കൊണ്ട് മാത്രം നേടാന്‍ കഴിയില്ല, ദൈവത്തിന്‍റെ പാതി എന്നേ വരമായി തന്നു... ഞങ്ങളുടെ പാതി മാത്രം ഇപ്പോഴും...
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നല്ലൊരു സ്വപ്നം കണ്ടുണരാനായി ശുഭരാത്രി...
സ്നേഹപൂര്‍വ്വം....
പ്രിയ സ്നേഹിതാ,
ReplyDeleteഈ ലോകത്ത് ദുഃഖങ്ങള്‍ ഇല്ലാത്തവരായി ആരും ഇല്ല. പലര്‍ക്കും പലതരത്തില്‍ ആണ് എന്ന് മാത്രം. ഞാന്‍ കരുതുന്നത് ഈ ദുഃഖങ്ങള്‍ എല്ലാം ദൈവം തരുന്ന സ്നേഹം ആണ്. കാരണം ദുഖങ്ങള്‍ നമ്മെ ശല്യപെടുത്തുമ്പോള്‍ ആണ് നാം അവനോടു കൂടുതല്‍ അടുക്കുക. അപ്പോള്‍ ദുഃഖങ്ങള്‍ നമ്മില്‍ നിന്നും അകറ്റാന്‍ ഏറ്റവും നല്ല വഴി എന്താണ്. മനസിലായില്ലേ അവനില്‍നിന്നും ഒരിക്കലും അകലാതിരിക്കുക തന്നെ. ഈശ്വരനില്‍ നിന്നും നമുക്ക് പകര്‍ന്നു കിട്ടുന്ന ശക്തി അപാരമാണ്. ആ ശക്തി ഉപയോകിച്ച് നമുക്ക് എന്തും നേടാം ഏതു കടലും താണ്ടാം. എനിക്ക് ഒരു കൂട്ടുകാരനുണ്ട്. അവനു ജന്മന ഒരു കണ്ണേകാഴ്ച് ഉണ്ടായിരുന്നുള്ളൂ. കുറെനാള് മുമ്പ് അവന്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു കാഴ്ചയുള്ള കണ്ണില്‍ എന്തോ തറച്ചു കേറി. ഇപ്പോള്‍ രണ്ടു കണ്ണിനും കാഴ്ചയില്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ അവനെ കാണുമ്പോള്‍ വിചാരിക്കും വിചാരിക്കും എനിക്ക് ഈ രണ്ടു കണ്ണും ഉണ്ടായിട്ടു എന്ത് ഫലം. ആ കണ്ണുകള്‍ ഇല്ലെങ്കിലും എത്ര സുന്ദരമായി ഈ ഭൂമിയില്‍ ആഹ്ലാതത്തോടെ ജീവിക്കാം എന്ന് അവന്‍ എനിക്ക് കാണിച്ചു തന്നു. അവന്‍ ഇപ്പോള്‍ കംബ്യുട്ടര്‍ നമ്മെ പോലെ പ്രവര്‍ത്തിപ്പിക്കും. ബംഗ്ലൂരില്‍ നിന്നും ഒറ്റയ്ക്ക് എറണാകുളത്തെക്ക് ട്രെയിനില്‍ വരും. ബസില്‍ യാത്രചെയ്യും. ഞാന്‍ അവന്റെ അടുത്ത് ചെല്ലുമ്പോള്‍ രണ്ടടി മുന്നില്‍ എത്തുമ്പോള്‍ അവന്‍ തിരിച്ചറിയും ഗിരീഷെ എന്ന് വിളിക്കും. അപ്പോള്‍ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു തുളുമ്പും. താങ്കളുടെ നൊമ്പരം എന്നെയും നൊമ്പരപെടുത്തുന്നു.ആ ഈശ്വരനില്‍ നിന്നും പകര്‍ന്നു കിട്ടുന്ന കരുത്തിനാല്‍ മനസ്സില്‍ നിറയെ സന്തോഷം നിറയ്ക്കു സുഹൃത്തെ. എന്നിട്ട് അത് കുറേശേ ഞങ്ങള്‍ക്കും പകര്‍ന്നു നല്‍കു. സമയമില്ല ഈ ജീവിതമാകുന്ന മെഴുകുത്തിരി ദിനംപ്രതി ഉരുകി ഉരുകി തീരുന്നത് നീ കാണുന്നില്ലേ.
പിന്നെ ഒരുകാര്യം കൂടി. ഞാന്‍ ഈയിടെ വായിച്ച ഇഷ്ടപെട്ട കവിതയുടെ ലിങ്ക് താഴെ കൊടുക്കുന്നു.
എഴുതിയത് ആശ. നന്നായിട്ടുണ്ട്.
http://mazha-veyil.blogspot.in/2012/09/blog-post_12.html
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്,
Deleteസത്യം തന്നത്... ഈ ലോകത്തില്‍ ദുഃഖമില്ലാത്തവരായി ആരുമില്ലെന്നറിയുന്നു....
എങ്കിലും എന്‍റെ ചെറിയ ദുഃഖങ്ങളെ ഒരിക്കലും മറ്റുള്ളവരുടെതിനേക്കാള്‍ വലുതായി കാണാന്‍ ശ്രമിച്ചിട്ടില്ല.. പക്ഷെ അവരെ അറിയുമ്പോള്‍, അവരുടെ സഹനം കാണുമ്പോള്‍ അറിയാതെ ചിലപ്പോള്‍ മനസ്സ് തേങ്ങാറുണ്ട്, ആ ദുഃഖത്തെ സ്വന്തമായി കാണാറുണ്ട്, സഹതപിക്കാറില്ല, കാരണം സഹതാപം അവര്‍ ആഗ്രഹിക്കുന്നേയില്ല..!!
ഗിരീഷിന്‍റെ കൂട്ടുകാരന് നല്‍കാന്‍ സ്നേഹം മാത്രം... നാട്ടിലെത്തുമ്പോള്‍ എന്നും ആ സാമീപ്യം നല്‍കുക കൂട്ടുകാരന്....
മഴവെയില്‍ കണ്ടു, ഇഷ്ടമായി... നന്ദി ഈയൊരു ലിങ്ക് നല്‍കിയതിന്...
എനിക്ക് നല്‍കുന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി ... :) ഈ ലോകവും നന്നായിരിക്കുന്നു.. !! ആശംസകള്‍ !
ReplyDeleteനിശാഗന്ധീ,
Deleteസ്വാഗതം..
തീര്‍ത്തും അപ്രതീക്ഷിതമാണല്ലോ ഈ വരവ്...!
ആഗ്രഹിച്ചിരുന്നു, പക്ഷെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണത്തിനിടയില്‍..., സത്യം ഞാന്‍ നിനച്ചീല സമയമുണ്ടാകുമെന്നു...
ഈ ലോകം എന്നും ഇത് പോലെ തന്നെ, കൂടുതല്‍ പ്രതീക്ഷിക്കരുത്..
കൂടെ കൂടിയതിനു ഹാര്‍ദ്ദവമായ നന്ദിയും സ്നേഹവും മാത്രം...
ഞാന്‍ ഇവിടെ വരുന്നത് കുറച്ചു ദിവസങ്ങള്‍ക്കു ശേഷാണ്.
ReplyDeleteകണ്ടപ്പോ അതിശയിച്ചു.
ഇവിടം ആകെ മാറിയല്ലോ.
പച്ചയില്‍ നീലയും ചുവപ്പും ഒക്കെ ആയി.........
മഴവില്ല് വിരിഞ്ഞ പോലെ.
ഇഷ്ടമായി ഈ പോസ്റ്റ്.
അങ്ങനെ പറയണ്ട ഹൃദയത്തില്‍ നിന്നുമുള്ള ഈ വാക്കുകള്‍ .
അത് മതി.
അതാ ഭംഗി.
അല്ലെ?
ഉമാ,
Deleteഈയൊരു തിരിച്ചു വരവില്‍ ഏറെ സന്തോഷംണ്ട്ട്ടോ...
"വീണപൂവ്" നിക്ക് ഏറെ ഇഷ്ടാണ് കേട്ടോ...
പുതിയതെല്ലാം വായിക്കാറുണ്ട് പക്ഷെ, ചിലപ്പോള്‍ നിക്ക് മറുപടി പറയാന്‍ കഴിയാറില്ലാട്ടോ..:( വേറൊന്നും കൊണ്ടല്ല അതിന് ഒരു കമന്റ് എത്ര നന്നായി പോസ്റ്റ് ചെയ്താലും നിക്ക് തൃപ്തിയാവില്ലാട്ടോ... ഉമേടെ മാത്രല്ല റിനീടേം, അനൂന്റേം കീയേടേം, വേദേടേം.. [ഇനിയും നീട്ടി വിരസമാക്കുന്നീല്ലാട്ടോ..:)]
അത്രയ്ക്ക് ഹൃദ്യമാണ്... ഹൃദയം കൊണ്ട് തന്നെയാണ് എഴുതുന്നത്..
അതിനെല്ലാം അഭിനന്ദനം പറയാതെ വയ്യ...