വാക്കുകള്‍ നഷ്ടപ്പെടുന്നു, നിനക്ക് മുന്നില്‍,
നിന്‍റെ ദുഃഖങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ മൗനിയാവുന്നു.
നിന്‍റെ ദുഃഖങ്ങളറിയാതെ പോയത് എന്‍റെ തെറ്റ് തന്നെ...
ദുഖങ്ങളെ പങ്കുവയ്ക്കാനും പങ്കുവയ്ക്കപ്പെടാനും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല,
"സന്തോഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കൂടുമെന്നും
ദുഃഖങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കുറയു"മെന്നും നീ പറഞ്ഞിരുന്നത് ഞാന്‍ മറന്നതല്ല,
പക്ഷെ എനിക്കാവില്ലായിരുന്നു.. "എന്തെ, ഞാനിങ്ങനെ?" എന്ന് ചിന്തിക്കായ്കയല്ല.
ജീവിതം ആഘോഷിക്കാനുള്ളതാണ് എന്ന് നീ പറഞ്ഞപ്പോള്‍,
നീയില്ലാതെ എങ്ങനെ ആഘോഷിക്കും എന്നെന്തേ നീയറിയാതെ പോയത്...?
ഇന്ന് നിന്നെ ഞാനറിഞ്ഞു വരുമ്പോഴേക്കും നീയെന്നില്‍ നിന്നും ഏറെ അകലെയാണ്...
ഒരുപാട്, എനിക്കെത്തിപ്പിടിക്കാന്‍ കഴിയാത്തത്രയും അകലെ...
അകലങ്ങളുടെ ആരംഭത്തില്‍ നിന്‍റെ കണ്ണില്‍ നിന്നും പൊഴിഞ്ഞ കണ്ണുനീര്‍ത്തുള്ളികളെ ഞാന്‍ അവഗണിച്ചതല്ല...
അകലങ്ങളുടെ അവസാനത്തിലും നിന്‍റെ കണ്ണുനീര്‍ മാത്രമാണ്
എന്നെ നൊമ്പരപ്പെടുത്തിയത്..
എത്ര അകലെയായാലും നീ എന്‍റെ മനസ്സില്‍ തന്നെ...
ആ മനസ്സിനോടിന്നു ഞാനെല്ലാം പങ്കുവയ്ക്കുന്നു...
ഉദയം കഴിയാറായി,
ഇനിയെനിക്കസ്തമയത്തിന്‍റെ നാളുകള്‍,
പിന്നെ ഇരുളില്‍ ഞാന്‍ മാത്രം,
അവിടെ നിന്നോട് കൂട്ടുവരാന്‍ പറയാനെനിക്കാവില്ലായിരുന്നു...
എന്‍റെ ആ ശരികള്‍ നിന്നെ നോവിക്കാതിരിക്കാന്‍
വേണ്ടി മാത്രമായിരുന്നില്ലേ??
അല്ലെന്നറിയാന്‍ ഇന്ന് ഞാനേറെ വൈകിയിരിക്കുന്നു....
ഇനിയൊരുദയം കാത്തിരിക്കുന്നോ എന്നെ?? അറിയില്ല!!
ഇന്ന് നിന്‍റെ അസാനിധ്യമായിരുന്നു
നിന്നെ ഓര്‍മ്മിക്കാനുള്ള കാരണം,
അപ്പോള്‍ പിന്നെ നീയെങ്ങനെ എന്നില്‍ നിന്നും അകലെയാകും..??
ഞാന്‍ തനിച്ചല്ല!! നിന്‍റെ ഓര്‍മ്മകളുണ്ട് കൂട്ടായി...
പിന്നെ.... വെറുതെയെങ്കിലും നീയെത്തുമെന്ന പ്രതീക്ഷയും...

നിത്യഹരിതം, പേരിനോട് നീതി കാട്ടൂ
ReplyDeleteഹരിതവര്‍ണ്ണങ്ങള്‍ തരൂ, നരച്ച ചാരനിറം വേണ്ടേ വേണ്ട
നരച്ചു തുടങ്ങുന്നു അജിത്തേട്ടാ, അകാലനരയാണെന്ന്!! :)
Delete