യാത്ര തുടങ്ങുന്നു,
ബാധ്യതകളുടെ ഭാണ്ഡക്കെട്ടുകള്‍ നിറഞ്ഞ യൗവനത്തെ മറന്ന്,
എന്നും ഒപ്പമുണ്ടാകണമെന്നു കരുതിയ പലരെയും വഴിയിലുപേക്ഷിച്ച്.
വേദനകളെ ഉള്ളിലൊളിപ്പിച്ച്; ഒരു ഒളിച്ചോട്ടം!!
അവശേഷിച്ച ഓര്‍മകളുടെ താളുകള്‍ ചിതലുകള്‍ക്ക് നല്‍കി,
നിറക്കൂട്ടുകള്‍ വെള്ളത്തിലലിയിച്ച്... എവിടേക്കെന്നറിയാതെ...
പ്രണയം പോലെ വെളുത്ത ഓര്‍മ്മ പ്രതലത്തില്‍ കുറിച്ച അതിലേറെ വെളുപ്പുള്ള നിന്‍റെ പേരിനു ആരാണ് മറ തീര്‍ത്തത്?
എന്‍റെ പേര് കാണുന്നില്ലല്ലോ എന്ന നിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ക്ക് ഉപ്പ് പോരെന്ന പരിഭവം ഇന്ന് ചിതലുകള്‍ക്ക്.
വാക്കുകളുടെ മൂര്‍ച്ചയില്‍ മുറിഞ്ഞ മനസ്സില്‍ നിന്നും ഒഴുകുന്ന രക്തത്തിന്
ചുവപ്പ് പോരെന്നു കാലം എന്നും.
അര്‍ത്ഥമില്ലാത്ത എന്‍റെ സ്നേഹം ഇനി നാനാര്‍ത്ഥങ്ങള്‍ തേടുന്നു..
നെയ്തു കൂട്ടിയ സ്വപനങ്ങളില്‍ ഇന്ന് ഞാന്‍ പിടയുന്നു...
വിലക്കേര്‍പ്പെടുത്തിയ നിന്‍റെ ജീവിതത്തിലേക്ക് ഇനിയൊരിക്കലും ഞാനില്ല
ഒരുപിടി കരിവളകള്‍ ചിതറിയെന്‍റെ കൈകള്‍ മുറിച്ചു,
നല്‍കാന്‍ മറന്നൊരു സിന്ദൂരം ചാലിച്ച പോല്‍
ഒഴുകുന്ന രക്തത്തില്‍ ഓര്‍മ്മകള്‍ നിറമില്ലാതെ...
യാത്രയായി.... ദൂരേക്ക്,
മുനയൊടിഞ്ഞ തൂലികയും ചിറകൊടിഞ്ഞ കിനാക്കളും
നിനക്കായി ബാക്കി വച്ച്.... ചിന്തകളെന്നെ ഭ്രാന്തനാക്കും മുന്നേ
ഒത്തിരി ദൂരേക്ക്!!

ദുഃഖങ്ങളില്ലാത്ത, സ്വപ്നങ്ങളില്ലാത്ത, വേദനകളില്ലാത്ത, മോഹങ്ങളില്ലാത്ത, പ്രണയവും വിരഹവുമില്ലാത്ത ലോകമുണ്ടോ എന്നന്ന്വേഷിച്ച്...
ReplyDeleteഅവശേഷിച്ച ഓര്‍മകളുടെ താളുകള്‍ ചിതലുകള്‍ക്ക് നല്‍കി,
ReplyDeleteനിറക്കൂട്ടുകള്‍ വെള്ളത്തിലലിയിച്ച്... എവിടേക്കെന്നറിയാതെ...
ഈ വരികള്‍ ഏറെ ഇഷ്ടമായി.
നന്ദി പ്രഭന്..:)
Delete