Monday, July 23, 2012

എന്‍റെ പ്രണയമേ...

പറയാന്‍ മറന്നൊരു പ്രണയമേ നീ വിരിയാതെ കൊഴിഞ്ഞ പൂവല്ലയോ
മാനം കാണിക്കാതെ ഞാനീ മയില്‍പ്പീലി ഹൃദയത്തിന്‍ താളിലൊളിപ്പിച്ചു വച്ചു.
സുഖമുള്ളൊരു നീറ്റലായി താലോലിച്ചു.
പറയാതെ മറച്ചതാണീ പ്രണയം, ഒരു ചെറു നൊമ്പരമായ് നിന്നെയോര്‍ക്കാന്‍
കാലമേറെ കൊഴിയുമ്പോഴും, മേഘങ്ങള്‍ ഭൂമിയെയൊരുപാട് ചുംബിച്ചപ്പോഴും, ഋതുക്കള്‍ മാറിമാറി വന്നിട്ടും കഴിഞ്ഞില്ല നിന്നോട് പറയാന്‍
എന്തിനോ വേണ്ടി ഞാന്‍ മറന്നത് ഇന്നെന്‍ ചിതയോടൊപ്പം ഇവിടെരിഞ്ഞടങ്ങട്ടെ.

8 comments:

  1. വിരഹ വിഷാദത്തിന്‍ മൌനം .

    ReplyDelete
    Replies
    1. അതെ, നീലിമാ.. പക്ഷെ വിഷാദം എരിഞ്ഞടങ്ങിയിരിക്കുന്നു..

      Delete
  2. പറഞ്ഞതേയില്ല....???

    ReplyDelete
    Replies
    1. കാത് പൊത്താതെയവള്‍ കേട്ടു.
      ചുണ്ടനക്കാതെ മറുപടിയും പറഞ്ഞു...

      Delete
  3. അങ്ങനെ എരിച്ചടക്കാന്‍ നിനക്ക് കഴിയുമോ?
    കഴിയുമെന്ന് നീ വിശ്വസിക്കുന്നുവോ?
    ആവില്ലെന്ന് എനിക്ക് തോന്നുന്നു.

    ReplyDelete
    Replies
    1. വെറുതെയെങ്കിലും ഞാനെന്നെ ഒന്ന് വിശ്വസിപ്പിക്കട്ടെ വേദാ..

      Delete