Monday, July 23, 2012

നീ പഠിപ്പിച്ചത്

എന്നും ഒപ്പമുണ്ടാകുമെന്നു നീ പറഞ്ഞപ്പോഴായിരുന്നു ജീവിതത്തില്‍

വര്‍ണ്ണങ്ങള്‍ എങ്ങനെ കോര്‍ക്കണമെന്നു ഞാന്‍ പഠിക്കാന്‍ തുടങ്ങിയത്.

കാത്തിരിപ്പിന് സുഖമുണ്ടെന്നും ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്ക്‌

സൗന്ദര്യമുണ്ടെന്നും ഞാനറിഞ്ഞത്‌ നിന്നെയും കാത്തീ മണല്‍ത്തരികളില്‍

സന്ധ്യകളെ നോക്കിയിരിക്കുമ്പോഴായിരുന്നു. നിന്‍റെ കൈകള്‍ കോര്‍ത്ത്‌

പിടിച്ചു നടക്കുമ്പോഴായിരുന്നു പൂക്കള്‍ക്ക്‌ നിറമുണ്ടെന്നും കാറ്റിനു

സുഗന്ധമുണ്ടെന്നും ഞാനറിഞ്ഞത്‌. ഒരു കുടക്കീഴില്‍ നിന്നെ ചേര്‍ത്തുപിടിച്ചു

നടന്നപ്പോളായിരുന്നു മഴയ്ക്കും പ്രണയഭാവമെന്നു ഞാനറിഞ്ഞത്‌.

നീയൊരുമിച്ചുള്ള ചെറു യാത്രകളിലായിരുന്നു ഞാനെന്‍റെ ജീവിതയാത്രയെ

കണ്ടത്‌. എന്നോ ഒരിക്കലെന്നോട് പിണങ്ങി നീ അകന്നപ്പോഴായിരുന്നു

അകല്‍ച്ചയുടെ വേദനയും കാത്തിരിപ്പിന്‍റെ വിലയും ഞാനറിഞ്ഞത്‌..

മറ്റൊരു കൈകളെ ചേര്‍ത്തണച്ച നിന്‍റെ കൈകള്‍ കണ്ടപ്പോഴായിരുന്നു

എന്‍റെ  കൈകള്‍ ശൂന്യമെന്നും ജീവിതം ഭ്രമമെന്നും ഞാനറിഞ്ഞത്‌..

വെറുക്കുന്നെന്നു നീ പറഞ്ഞില്ലെങ്കിലും കണ്ണിലൂടെ മനസ്സിനെ വായിക്കാന്‍

പഠിപ്പിച്ചത് വെറുതെയാകില്ലെന്നു അന്ന് നീ പറഞ്ഞത്‌ ഞാനോര്‍ക്കുന്നു.

4 comments:

  1. വെറുക്കണം എന്നു പറയാതെ , നീ പഠിപ്പിച്ച
    മിഴികളിലൂടെയുള്ള മനസ്സിന്റെ വായന ..
    ഞാന്‍ അറിയുന്നുണ്ട് , മനസ്സ് അകലുന്ന വേവ്..
    നിന്നിലൂടെ മഴയും മഞ്ഞും കൊണ്ട ദിനങ്ങള്‍ക്ക്
    പ്രണയാദ്രമായ നിമിഷങ്ങള്‍ക്ക് ക്ഷണികമായ വര്‍ണ്ണങ്ങളേ
    ഉണ്ടായിരുന്നുള്ളു എന്ന് അന്നറിവതില്ലായിരുന്നു ..
    എങ്കിലും നീ തന്നു പൊയ ചിലത് ഹൃത്തില്‍
    ഇന്നും നില നില്‍ക്കുന്നുണ്ട് , ഒന്നു പുല്‍കിയാല്‍
    ഉണരാനാവുന്നതിനായീ .. പക്ഷേ ...!

    ReplyDelete
    Replies
    1. പക്ഷേ....! ഇനിയൊരിക്കലും അടുക്കാനാവാത്ത വിധം നീയകന്നുവോ? എന്‍റെ മനസ്സില്‍ മാത്രം താലോലിക്കട്ടെ ഞാന്‍... നിന്നെ, നിന്‍റെ ഓര്‍മകളെ... തനിച്ചാകപ്പെടലിന്‍റെ വേദന..!! തീവ്രം തന്നെ!! തനിച്ചാകാതിരിക്കാന്‍, ഇനിയൊരിക്കലും സ്വപ്നം കാണാതിരിക്കാന്‍ സ്നേഹത്തിന്‍റെ ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞു അതിരുകളില്ലാത്ത ആകാശത്തില്‍ നമുക്ക്‌ സ്വതന്ത്രരാകാം....
      പ്രിയ കൂട്ടുകാരാ... ക്ഷണികമായിരുന്നെങ്കിലെന്ത്, ആ ഓര്‍മ്മകലെക്കാള്‍ വലുതായ്‌ ഇതുവരെ ഞാനൊന്നും നേടിയില്ല..
      സ്നേഹപൂര്‍വ്വം......

      Delete
  2. ഞാനും പഠിച്ചു എന്തൊക്കെയോ.............
    പക്ഷെ ..........

    ReplyDelete
    Replies
    1. എന്തെ വേദാ, ഒരു പക്ഷെ, പഠിച്ചതെല്ലാം ഓര്‍ത്തെടുക്കുമ്പോള്‍
      നിറയാറില്ലേ കണ്ണുകള്‍ രണ്ടും, ആര്ദ്രമാകാറില്ലേ ഒരു നിമിഷമെങ്കിലും ആ മനസ്സ്?

      Delete