എന്തിനായിരുന്നു നീ എന്നെ പിന്തുടര്‍ന്നത്?
നിന്നോട് പറഞ്ഞതല്ലേ എന്‍റെ വഴികള്‍ ഏറെ ദുര്‍ഘടമെന്നു..
എന്നിട്ടും പിന്തുടര്‍ന്നത് നീ, മോഹിപ്പിച്ചതും നീ..
എന്നിട്ട് അകന്നതും നീ തന്നെ!! എന്തിനു വേണ്ടി?
അന്നെ നിനക്കറിയാമായിരുന്നില്ലേ എന്നെ..
നിന്നോട് പറഞ്ഞതല്ലേ എന്‍റെ വഴികള്‍ ഏറെ ദുര്‍ഘടമെന്നു..
എന്നിട്ടും പിന്തുടര്‍ന്നത് നീ, മോഹിപ്പിച്ചതും നീ..
എന്നിട്ട് അകന്നതും നീ തന്നെ!! എന്തിനു വേണ്ടി?
അന്നെ നിനക്കറിയാമായിരുന്നില്ലേ എന്നെ..
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടോ?പലേ ചോദ്യങ്ങളും ചോദിക്കരുത്.....! ഉത്തരം കിട്ടില്ല......! എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം വേണം എന്ന വാശി വേണ്ട.
മോഹങ്ങളില്‍ മനസ്സെന്തേ കുരുക്കിയിടുന്നു?
ഈ ലോകം എത്ര വിശാലം? ഈ ജീവിതം എത്ര മനോഹരം! എന്നിട്ടും, നഷ്ടബോധം വിട്ടകലുന്നില്ലല്ലോ....!
സന്തോഷവും ഉല്ലാസവും പകര്‍ന്നു നല്കുമ്പോള്‍ അറിയും, സ്വന്തമെന്ന പദത്തിന് എന്തര്‍ത്ഥം?
സ്വാതന്ത്രദിനാശംസകള്‍ !
സസ്നേഹം,
അനു
അനൂ,
ReplyDeleteഒരല്‍പം (അതോ ഏറെയോ) പ്രസക്തിയുണ്ട്, വാശി കൊണ്ടല്ല... ഉത്തരമില്ലാതെ, ഒരു നോവായി മാത്രം എന്നും അനുഭവിക്കാന്‍, ആ നോവില്‍ ഓര്‍മകളെ ആളിക്കത്തിക്കാന്‍, പിന്നെ മറക്കാന്‍... ചാക്രികമായി അത് ആസ്വദിക്കാന്‍.. അതിലെന്നെങ്കിലും എന്‍റെ സന്തോഷത്തിന്‍റെ തിരയിളക്കം കാണാന്‍, ആ അലയൊലി കേള്‍ക്കാന്‍.. വെറുതെയെങ്കിലും വേദനിക്കാന്‍ വേണ്ടി മാത്രം... ആ വേദനയില്‍ തന്നെന്‍റെ സന്തോഷം.. ഭ്രാന്തെന്ന് പറയുന്നതില്‍ തെറ്റില്ല...:)
മനസ്സ് അന്നും ഇന്നും ചലിച്ചു കൊണ്ട് തന്നെ... ഇന്നും അതേറെ സഞ്ചരിക്കുന്നു... വിശാലമായ ഈ ലോകത്തില്‍, മനോഹരമായ ഈ ജീവിതം കൊണ്ട് കര്‍മ്മങ്ങള്‍, കടമകള്‍ ചെയ്തുകൊണ്ട് നഷ്ടബോധത്തെ മറക്കുന്നു... (നേടിയതെല്ലാം നല്ലതിന്, നേടാതെ പോയത് അതിലും നല്ലതിന്...)
സത്യം തന്നെ, ജനിക്കുമ്പോള്‍ ഒന്നും സ്വന്തമായി ഒന്നും കൊണ്ടുവരുന്നില്ല, മരിക്കുമ്പോള്‍ ഒന്നും കൊണ്ട് പോകുന്നുമില്ല... പിന്നെ അതിനിടയ്ക്കുള്ള ജീവിതത്തില്‍ പകര്‍ന്നു കൊടുക്കുന്ന സന്തോഷവും സമാധാനവും തന്നെ നമ്മുടെ ഹൃദയം ആര്‍ജ്ജിക്കുന്ന, സ്വന്തമെന്ന് പറയാവുന്ന നിമിഷങ്ങള്‍... അതിനു തീര്‍ച്ചയായും അര്‍ത്ഥമുണ്ട് അനൂ... കാരണം അവിടെ സ്വാര്‍ത്ഥതായില്ല തന്നെ..
65 വര്‍ഷങ്ങളുടെ പൂര്‍ണ്ണത... ഓര്‍മകളില്‍ മറഞ്ഞവരുടെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വില... ഇനിയും നമ്മള്‍ സ്വതന്ത്രര്‍ തന്നെ... ആ ത്യാഗത്തിന് അഭിവാദ്യമര്‍പ്പിക്കുന്നു..
അപ്പോഴും മറക്കുന്നില്ല, മറക്കാന്‍ കഴിയുന്നില്ല മനസ്സ് കൊണ്ട് പരിധികള്‍ കല്പ്പിക്കുന്നവകരെ!!
ശുഭരാത്രി...
സ്നേഹപൂര്‍വ്വം...