Monday, July 9, 2012

എനിക്കേറെയിഷ്ടം ഈ വരികള്‍ - 3

വാക്കുകള്‍ക്കറിവീല മൂര്‍ച്ച, നിന്‍റെ
വാള്‍ത്തലയ്ക്കറിവീല വേദനാ..
നീ തന്നെ ശ്രുതി ചേര്‍ത്തൊരെന്‍റെ
കളിവീണ മൂകമായി പണ്ടേ...

പ്രണയക്കിളീ........
പ്രാണനെ ചുംബിച്ചെടുക്കാന്‍ വരുന്നൊരു
മരണത്തോടന്നു ഞാന്‍ ചൊല്ലും...
ഒരു മാത്ര മുന്നില്‍ തരാന്‍.....
കടപ്പാട്

2 comments:

  1. എവിടെനിന്ന് കിട്ടുന്നു ഈ വരികള്‍..? സ്വന്തമോ?

    ReplyDelete
    Replies
    1. സ്വന്തമൊന്നുമല്ല... അജിത്തേട്ടാ,

      എവിടെയോ കേട്ട് മറന്ന, അല്ല മറക്കാത്ത വരികള്‍...
      ഒരു കാലത്ത്‌ മനസ്സിനെ ഏറെ ഈറനണിയിച്ച, കണ്ണുകളില്‍ ഒരല്‍പം നനവുണ്ടാക്കിയ വരികള്‍... ആരാണ് രചയിതാക്കള്‍ എന്ന് അന്നും ഇന്നും അറിയില്ല... അറിയാന്‍ ശ്രമിച്ചില്ല എന്നതാണു സത്യം (അന്നതറിയാനുള്ള വഴികളില്ലായിരുന്നു), കാരണം ചിലതങ്ങനെയാണ്... അറിഞ്ഞു കഴിഞ്ഞാല്‍ അതിനോടുള്ള ഇഷ്ടം മറഞ്ഞു പോകും... സ്വന്തമല്ലെന്നു മാത്രം എനിക്കറിയാം... അതുപോലെ ചിലത് ഏതൊക്കെയോ ആല്‍ബം സോങ്ങ്സും ആണെന്നറിയാം.... പാടിയവരില്‍ ദാസേട്ടനുണ്ട്, എം ജി യുണ്ട്, കെ എസ്സ് ചിത്രയുണ്ട് എന്ന് ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്...

      എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ ഓര്‍മ്മകള്‍ മനസ്സിനെ കുറച്ചേറെ പിന്നോട്ടേക്ക് കൊണ്ടുപോയി... അപ്പോഴാണ്‌ വീണ്ടും ഇതെല്ലാം ഒന്നുകൂടി മൂളാന്‍ തോന്നിയത്‌.... അതിവിടെ പകര്‍ത്തുന്നു, പകര്‍പ്പവകാശനിയമം ചൊല്ലി ആരെങ്കിലും വരുമ്പോള്‍ ഞാനറിഞ്ഞേക്കാം ഏതെന്നു....!!

      അറിയാവുന്നതിന്‍റെ വിവരണം ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം... അജിത്തേട്ടാ...

      Delete