Thursday, June 7, 2012

മഴ


ഒറ്റയ്ക്കിരുന്നു ഞാന്‍ കണ്ണുനീര്‍ പൊഴിക്കുമ്പോള്‍
കൂട്ടിന്നു പുറത്ത് പെയ്തൊഴിയും പേമാരിയും
ജാലകപ്പഴുതിലൂടുള്ളിലേക്കണയുന്ന
മേഘഗര്‍ജ്ജനവും മിന്നല്‍പ്പിണരും
മഴയൊരു താരാട്ടായ് അമ്മതന്‍-
വാത്സല്യമായ് ഒഴുകുന്നുവെന്നും മനതാരില്‍
പകലില്‍ മയങ്ങുന്ന ദുഖങ്ങളുണരുമ്പോള്‍
നിറയുന്ന കണ്ണുനീരോപ്പുമമ്മ,
ഏകാന്തതയില്‍ കൂട്ടായെനിക്കെന്നും
സാന്ത്വനമോതുമെന്‍ വത്സലമാതാവ്
രൌദ്രതയാല്‍ ലോകരെ നടുക്കുമെന്നാലും
സ്നേഹവാത്സല്ല്യത്തിന്‍ നിറകുടമാണിവള്‍
വിട പറഞ്ഞകലുമ്പോള്‍ ആരോരുമറിയാതെ
കണ്ണുനീര്‍ പൊഴിക്കാറുണ്ടാകുമെന്നുമെന്നും
അറിയുന്നു ഞാന്‍ നിന്നിലലിയുന്നു ഞാനെന്‍റെ
ദുഖങ്ങള്‍ക്ക് നീ കൂട്ടായിരുന്നുവല്ലോ...

No comments:

Post a Comment