Friday, June 8, 2012

ആദ്യമായ് ഞാനറിഞ്ഞൂ

അകലെ നിന്നേതോ പദനിസ്വനം കേട്ട് 
പതിയെ ഞാന്‍ തിരിഞ്ഞൊന്നു നോക്കുമ്പോള്‍ 
കറുത്തൊരാ സുന്ദരി എന്നരികിലെത്തി 
എന്നെത്തലോടി, വരികെന്നോതീ
അറിയാതെ ഞാനറിയാതെ എന്റെ-
പാദങ്ങള്‍ അനുഗമിച്ചവളെ 
എന്റെ മിഴികള്‍ നിറയുന്നവളുടെ നിറത്താല്‍ 
ഒടുവിലെല്ലാം മറന്നവളെന്നെ പുല്‍കിയതും 
അറിയാത്തൊരേതോ ലോകത്തില്‍ ഞാനേകനായതും 
അറിയാതെ ഞാനറിഞ്ഞൂ; ആദ്യമായ് ഞാനറിഞ്ഞൂ!!!

1 comment:

  1. അനിവാര്യത, എന്നിട്ടും എല്ലാവരും മരണത്തെ ഭയപ്പെടുന്നു.
    എങ്കിലും ഒരിക്കലെങ്കിലും അവളെ പ്രണയിക്കാത്തവര്‍ ഉണ്ടാകുമോ??
    അറിയില്ല, ആരൊക്കെ പ്രണയിച്ചാലും അവളെന്‍റെ സ്വന്തമാണ്..
    മറ്റാര്‍ക്കും വിട്ടുകൊടുക്കാനിഷ്ടമല്ലെനിക്ക്...
    അവളെ സ്വന്തമാക്കി വീണ്ടുമൊരു ഗര്‍ഭപാത്രത്തില്‍
    പത്തു മാസമെങ്കിലും സുരക്ഷിത മാകാണെനിക്കിഷ്ട്ടം...

    ReplyDelete