എപ്പോഴൊക്കെയോ എവിടെവച്ചൊക്കെയോ
കണ്ടു മുട്ടിയ മുഖങ്ങള്‍....
പലതും ഓര്‍മ്മയുടെ ചിന്തിയ
താളുകളില്‍ ചിതലരിച്ചിരിക്കുന്നു...
എങ്കിലും അതിലൊരു മുഖം
ഇന്നും നെഞ്ചിലൊരു നേരിപ്പോടായ്
വേദനയായ് മായാതെ നില്‍ക്കുന്നു...
എന്‍റെ ദുഃഖങ്ങളില്‍, വേദനകളില്‍
ഞാന്‍ പോലുമറിയാതെ
സാന്ത്വനമെകിയ സാമീപ്യം
പിന്നെപ്പോഴോ മനസ്സില്‍
വല്ലാത്തൊരാരാധനയായി.....
എന്നെ ഞാന്‍ സ്നേഹിക്കുന്നതിനെക്കാളേറെ
സ്നേഹിക്കുന്നതായി.....
എന്നെങ്കിലും സ്വന്തമാകുമെന്ന പ്രതീക്ഷയില്‍
കാലം മുന്നോട്ടൊഴുകുമ്പോള്‍
അവിചാരിതമായി എന്നില്‍ നിന്നും
ദൂരേക്ക് മാഞ്ഞു പോയ ആ സ്നേഹം .......
എന്‍റെ ഹൃദയവും, അതില്‍ ഞാന്‍
ആര്‍ക്കും നല്‍കാതെ കാത്തുവച്ച സ്നേഹവും
കവര്‍ന്നെടുത്ത് എങ്ങോ പറന്നു പോയ
ഒരു അപ്പൂപ്പന്‍താടി
ഇന്ന് ഞാന്‍ കരയാറില്ല
കാരണം എന്‍റെ കണ്ണില്‍ കണ്ണുനീരില്ല
നെഞ്ഞിനുള്ളില്‍ വിങ്ങിപ്പൊട്ടാനൊരുങ്ങുന്ന ഹൃദയവുമില്ല
കണ്ടു മുട്ടിയ മുഖങ്ങള്‍....
പലതും ഓര്‍മ്മയുടെ ചിന്തിയ
താളുകളില്‍ ചിതലരിച്ചിരിക്കുന്നു...
എങ്കിലും അതിലൊരു മുഖം
ഇന്നും നെഞ്ചിലൊരു നേരിപ്പോടായ്
വേദനയായ് മായാതെ നില്‍ക്കുന്നു...
എന്‍റെ ദുഃഖങ്ങളില്‍, വേദനകളില്‍
ഞാന്‍ പോലുമറിയാതെ
സാന്ത്വനമെകിയ സാമീപ്യം
പിന്നെപ്പോഴോ മനസ്സില്‍
വല്ലാത്തൊരാരാധനയായി.....
എന്നെ ഞാന്‍ സ്നേഹിക്കുന്നതിനെക്കാളേറെ
സ്നേഹിക്കുന്നതായി.....
എന്നെങ്കിലും സ്വന്തമാകുമെന്ന പ്രതീക്ഷയില്‍
കാലം മുന്നോട്ടൊഴുകുമ്പോള്‍
അവിചാരിതമായി എന്നില്‍ നിന്നും
ദൂരേക്ക് മാഞ്ഞു പോയ ആ സ്നേഹം .......
എന്‍റെ ഹൃദയവും, അതില്‍ ഞാന്‍
ആര്‍ക്കും നല്‍കാതെ കാത്തുവച്ച സ്നേഹവും
കവര്‍ന്നെടുത്ത് എങ്ങോ പറന്നു പോയ
ഒരു അപ്പൂപ്പന്‍താടി
ഇന്ന് ഞാന്‍ കരയാറില്ല
കാരണം എന്‍റെ കണ്ണില്‍ കണ്ണുനീരില്ല
നെഞ്ഞിനുള്ളില്‍ വിങ്ങിപ്പൊട്ടാനൊരുങ്ങുന്ന ഹൃദയവുമില്ല
മറക്കുമ്പോഴും മറവികള്‍ ഓര്‍മ്മകള്‍ക്ക്
ReplyDeleteപുതു നാമ്പ് നല്‍കുന്ന സ്നേഹത്തിനു
പകരം ഞാന്‍ നല്‍കാനിരുന്നതൊക്കെയും
എന്നില്‍ തന്നെ അവശേഷിപ്പിച്ചു കൊണ്ട്
അകലങ്ങളിലേക്ക് മാഞ്ഞു പോയ
എന്റെ അപ്പൂപ്പന്‍താടിക്ക്,
നിന്റെ സ്നേഹമാണിന്നെന്റെ
ജീവിതവും മരണവും...!!